Connect with us

​ഗുരുവായൂരമ്പല നടയിൽ ‘അഴകിയ ലൈല’ ഉപയോ​ഗിച്ചത് തന്റെ അറിവോടെയല്ല; ആരോപണവുമായി സം​ഗീത സംവിധായകൻ

Malayalam

​ഗുരുവായൂരമ്പല നടയിൽ ‘അഴകിയ ലൈല’ ഉപയോ​ഗിച്ചത് തന്റെ അറിവോടെയല്ല; ആരോപണവുമായി സം​ഗീത സംവിധായകൻ

​ഗുരുവായൂരമ്പല നടയിൽ ‘അഴകിയ ലൈല’ ഉപയോ​ഗിച്ചത് തന്റെ അറിവോടെയല്ല; ആരോപണവുമായി സം​ഗീത സംവിധായകൻ

കുറച്ച് നാളുകൾക്ക് മുമ്പ് പുറത്തെത്തിയ പൃഥ്വിരാജ്-ബേസിൽ ജോസഫ് ചിത്രമായിരുന്നു ഗുരുവായൂരമ്പല നടയിൽ. ചിത്രം മികച്ച പ്രേക്ഷക പ്രീതി സ്വന്തമാക്കിയിരുന്നു. വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രം കേരളത്തിൽ മികച്ച കളക്ഷനോടെയാണ് മുന്നേറിയത്. ഇപ്പോഴിതാ ചിത്രത്തിൽ ‘അഴകിയ ലൈല’ എന്ന ഗാനം ഉപയോഗിച്ചതിനെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് സംഗീത സംവിധായകൻ സിർപ്പി.

മെയ് 16ന് തിയേറ്ററുകളിൽ എത്തിയ ചിത്രം ജൂൺ 27ന് ഒ.ടി.ടിയിൽ സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. ഇതോടെയാണ് ചിത്രത്തിൽ ഈ ഗാനം എത്തിയതിനെതിരെ സിർപ്പി രംഗത്തെത്തിയത്. ഈ സംഭവം എന്നെ ഏറെ വിഷമിപ്പിച്ചു, എന്നാൽ സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കാനൊന്നും താനില്ലെന്നും സിർപ്പി പറഞ്ഞു.

കുറഞ്ഞത് സംഗീത സംവിധായകന്റെ പേര് ക്രഡിറ്റ്‌സിലെങ്കിലും കൊടുക്കണം ആയിരുന്നു. സിനിമ ഇതുവരെ താൻ കണ്ടിട്ടില്ല. പക്ഷെ തന്റെ പേര് ക്രഡിറ്റ്‌സിൽ ചേർക്കാൻ നിർമ്മാതാക്കളോട് ആവശ്യപ്പെടും. പാട്ടിന്റെ അവകാശം നിർമ്മാതാക്കൾ വാങ്ങിയിട്ടുണ്ടെങ്കിലും, ഒരു മലയാള സിനിമയിൽ തന്റെ ഗാനം ഉപയോഗിക്കുന്നുവെന്നും താൻ അറിഞ്ഞില്ല, ആരും അറിയിച്ചില്ല എന്നുമാണ് സിർപ്പി വ്യക്തമാക്കിയിരിക്കുന്നത്.

1996ൽ ‘ഉള്ളത്തൈ അള്ളിത്താ’ എന്ന തമിഴ് ചിത്രത്തിന് വേണ്ടി സിർപ്പി ഒരുക്കിയ ​ഗാനമായിരുന്നു ‘അഴകിയ ലൈല’. കാർത്തിക്കും രംഭയും ജോഡികളായി എത്തിയ ​ഗാനം സൂപ്പർ ഹിറ്റായിരുന്നു. അതേസമയം, ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയിൽ ‘കൺമണി അൻപോട്’ ഗാനം അനുവാദമില്ലാതെ ഉപയോഗിച്ചതിന് ഇളയരാജയും രംഗത്തെത്തിയിരുന്നു

കേരളത്തിൽ നിന്ന് മാത്രമായി 3.8 കോടിയാണ് ചിത്രം ആദ്യ ദിനം നേടിയത്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഓപ്പണിങ് ആണ് ഇത്. 16 കോടിയിലധികം രൂപ നേടിയ ആടുജീവിതമാണ് പൃഥ്വിയുടെ കരിയർ ബെസ്റ്റ് ആദ്യദിന കളക്ഷൻ. ഗുരുവായൂർ അമ്പലനടയിൽ പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും, ഇ4 എന്റർടൈൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് നിർമാണം.

More in Malayalam

Trending

Recent

To Top