Connect with us

ഭാഗ്യമില്ലാതെ പോയി, മികച്ച നടനുള്ള നാഷണൽ അവാർഡ് ജയറാം ഒരുപാട് ആഗ്രഹിച്ചിരുന്നു; കമൽ

Actor

ഭാഗ്യമില്ലാതെ പോയി, മികച്ച നടനുള്ള നാഷണൽ അവാർഡ് ജയറാം ഒരുപാട് ആഗ്രഹിച്ചിരുന്നു; കമൽ

ഭാഗ്യമില്ലാതെ പോയി, മികച്ച നടനുള്ള നാഷണൽ അവാർഡ് ജയറാം ഒരുപാട് ആഗ്രഹിച്ചിരുന്നു; കമൽ

മലയാളികളുടെ പ്രിയങ്കരനായ താരമാണ് ജയറാം. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റേതായ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. തൊണ്ണൂറുകളിൽ ജയറാം-രാജസേനൻ,ജയറാം- കമൽ, ജയറാം- സത്യൻ അന്തിക്കാട് കൂട്ടുക്കെട്ടുകളിൽ പുറത്തിറങ്ങിയിട്ടുള്ള ചിത്രങ്ങളെല്ലാം തന്നെ മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചവയാണ്.

എന്നാലൽ അതിന് ശേഷം വന്ന ചിത്രങ്ങളിൽ പലതും പരാജയം നേരിട്ടപ്പോൾ മലയാളത്തിൽ നിന്നും മറ്റ് തെന്നിന്ത്യൻ സിനിമകളിലാണ് ജയറാം ശ്രദ്ധ കൊടുത്തത്. ആ കഥാപാത്രങ്ങളെല്ലാം തന്നെ ശ്ര​ദ്ധിക്കപ്പെട്ടിരുന്നു. അടുത്തിടെ എബ്രഹാം ഓസ്ലർ എന്ന സിനിമയിലൂടെ വമ്പൻ തിരിച്ചു വരവ് തന്നെയാണ് താരം നടത്തിയത്.

എന്നാൽ ജയറാമിന്റേതായി മറ്റ് മലയാള സിനിമകളൊന്നും അനൗൺസ് ചെയ്തിട്ടില്ല. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ജയറാമിനെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് സംവിധായകൻ കമൽ. ജയറാം എന്ന നടനെ പലരും അണ്ടർഎസ്റ്റിമേറ്റ് ചെയ്തിട്ടുണ്ടെന്നാണ് താൻ മനസിലാക്കുന്നതെന്ന് കമൽ പറയുന്നു.

ഒരുപാട് സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ ജയറാം അവതരിപ്പിച്ചിട്ടുണ്ട്. എവിടെയോ ഭാഗ്യമില്ലാതെ പോയി. ശേഷം എന്ന സിനിമയിലൂടെ മികച്ച നടനുള്ള നാഷണൽ അവാർഡ് വരെ ഒരിക്കൽ പ്രതീക്ഷിച്ചതാണ്. എന്നാൽ അന്ന് അത് ജയറാമിന് കിട്ടിയില്ല. സിനിമയ്ക്ക് കിട്ടി. നടൻ എന്ന സിനിമയിലും അത് തന്നെയാണ് സംഭവിച്ചത്.

മികച്ച നടനുള്ള അവർഡ് ജയറാമിന് കിട്ടുമെന്ന് ഞാനും പ്രതീക്ഷിച്ചു. ജയറാമും ഒരുപാട് ആഗ്രഹിച്ചിരുന്നു. എന്നാൽ എവിടെയോ ഭാഗ്യം തുണച്ചില്ല. ജയറാം കോമഡി ചെയ്താൽ മാത്രമെ നന്നാവു എന്ന തെറ്റിദ്ധാരണ പ്രേക്ഷകരുടെ മനസിലുണ്ട്. നടൻ എന്ന സിനിമയിലെ അവസാന ഭാഗങ്ങൾ ജയറാം അത്ര നന്നായി ചെയ്തിട്ടും പ്രേക്ഷകർ സ്വീകരിച്ചില്ല. ഞാനും ജയറാമും അതിപ്പോഴും ഒരു വേദനയായി കൊണ്ടുനടക്കുന്നുവെന്നും കമൽ പറഞ്ഞു.

അതേസമയം ഇക്കഴിഞ്ഞ മെയ് മൂന്നിനായിരുന്നു ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക ജയറാമിന്റെ വിവാഹം. അത്യാഡംബര വിവാഹം തന്നെയായിരുന്നു മാളവികയുടേത്. മെയ് മൂന്നിന് ഗുരുവായൂർ വെച്ച് നടന്ന ലളിതമായ വിവാഹം ഒഴിച്ചാൽ ബാക്കി ചടങ്ങുകളും റിസപ്ഷനുകളുമെല്ലാം അത്യാഡംബരം തന്നെയായിരുന്നു. അച്ഛൻ ജയറാമിന്റെ മടിയിലിരുത്തിയാണ് മാളവികയുടെ കഴുത്തിൽ വരൻ നവനീത് താലികെട്ടിയത്.

മാളവികയുടെ മേക്കപ്പും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചുവപ്പ് നിറത്തിലുള്ള പട്ടുസാരിയാണ് ഗുരുവായൂരിൽ വച്ച് നടന്ന ചടങ്ങുകൾക്കായി മാളവിക തിരഞ്ഞെടുത്തത്. തമിഴ് സ്‌റ്റൈലിലുള്ള മടിസാർ രീതിയിലാണ് സാരി ഡ്രേപ്പ് ചെയ്തത്. ആക്‌സസറീസിന്റെ കാര്യത്തിലും മിതത്വം പാലിക്കാൻ മാളവിക ശ്രമിച്ചിരുന്നു.

More in Actor

Trending

Recent

To Top