Connect with us

ഭർത്താവ് മരിച്ചപ്പോൾ താങ്ങായി നിന്ന ആളെ കല്യാണം കഴിച്ചു;! രണ്ടാം വിവാഹത്തെക്കുറിച്ച് നടി സിന്ധു

Movies

ഭർത്താവ് മരിച്ചപ്പോൾ താങ്ങായി നിന്ന ആളെ കല്യാണം കഴിച്ചു;! രണ്ടാം വിവാഹത്തെക്കുറിച്ച് നടി സിന്ധു

ഭർത്താവ് മരിച്ചപ്പോൾ താങ്ങായി നിന്ന ആളെ കല്യാണം കഴിച്ചു;! രണ്ടാം വിവാഹത്തെക്കുറിച്ച് നടി സിന്ധു

ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട താരമാണ് സിന്ധു ശിവസൂര്യ. സിനിമയിലൂടെ തുടങ്ങി സീരിയല്‍ ലോകത്തെ മിന്നും താരമായി മാറുകയായിരുന്നു അവര്‍. . സ്നേഹസീമ, കുടുംബവിളക്ക് തുടങ്ങി നിരവധി പരമ്പകളിൽ അഭിനയിച്ചിട്ടുള്ള താരം ഇപ്പോൾ മഞ്ഞില്‍ വിരിഞ്ഞ പൂവ്, കളിവീട് തുടങ്ങിയ പരമ്പരകളില്‍ അഭിനയിച്ച് വരികയാണ് ഇപ്പോള്‍. മിനിസ്‌ക്രീനിൽ സജീവ സാന്നിധ്യമാണെങ്കിലും താരത്തിന്റെ വ്യക്തി ജീവിതത്തിലെ പല കാര്യങ്ങളും പ്രേക്ഷകർക്ക് അത്ര അറിവുള്ളതല്ല. അമ്മയുടെ മരണം, സ്നേഹിച്ചു വിവാഹം കഴിച്ച ആദ്യ ഭർത്താവിന്റെ മരണം, രണ്ടാം വിവാഹം എന്നിങ്ങനെ പലതും സിന്ധുവിന്റെ ജീവിതത്തിൽ സംഭവിച്ചിരുന്നു.

ഇപ്പോഴിതാ, അതേക്കുറിച്ചൊക്കെ സംസാരിച്ചിരിക്കുകയാണ് സിന്ധു. ഫ്‌ളവേഴ്‌സ് ടിവിയിലെ ഒരു കോടിയിൽ അതിഥിയായി എത്തിയപ്പോഴാണ് താരം ഇക്കാര്യം പറഞ്ഞത്. ഒരു ആൽബം ഷൂട്ടിനിടയിലാണ് ആദ്യ ഭർത്താവിനെ കാണുന്നത്. ആദ്യ കാഴ്ചയിൽ തന്നെ ഇഷ്ടം തോന്നിയ അദ്ദേഹം വീട്ടിൽ വന്ന് ചോദിച്ചു. എന്നാൽ വീട്ടുകാർ എതിർത്തു. അതുകഴിഞ്ഞ് ഒരു വർഷം കഴിഞ്ഞ് സിന്ധുവിന്റെ അമ്മച്ചിയും മരിച്ചു. അമ്മ മരിച്ചതോടെ പിന്നീട് ബന്ധുക്കൾ ചേർന്ന് സിന്ധുവിന്റെ ആഗ്രഹ പ്രകാരം അദ്ദേഹവുമായി വിവാഹം കഴിപ്പിക്കുകയായിരുന്നു

അന്ന് 26 വയസായിരുന്നു പ്രായമെന്ന് സിന്ധു ഓർക്കുന്നു. ഭർത്താവിന് നല്ല സ്‌നേഹമായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ അച്ഛനും അമ്മയ്ക്കും എന്നെ ഉള്‍ക്കൊള്ളാനാവുന്നുണ്ടായിരുന്നില്ല. ആദ്യം വലിയ കാര്യമായിരുന്നു. പിന്നെ പ്രശ്‌നങ്ങളായി. ഞങ്ങള്‍ സംസാരിക്കുന്നതോ, പുറത്തേക്ക് പോവുന്നതോ ഒന്നും ഇഷ്ടമില്ലായിരുന്നു. അമ്മയ്ക്ക് എല്ലാവരെയും സംശയമായിരുന്നുവെന്നും സിന്ധു പറയുന്നു.

ഭർത്താവിന് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നു. ഒരു എക്‌സ്‌പോര്‍ട്ടിംഗ് കമ്പനി തുടങ്ങി പുള്ളി സാമ്പത്തിക പ്രതിസന്ധിയിലായി. അതിനിടയ്ക്ക് മഞ്ഞപ്പിത്തം വന്നായിരുന്നു അദ്ദേഹത്തിന്റെ മരണം. ഭര്‍ത്താവിന്റെ മരണം തികച്ചും അപ്രതീക്ഷിതമായിരുന്നു. എല്ലാ കാര്യങ്ങളും ചെയ്തിരുന്നത് ഭര്‍ത്താവായിരുന്നു. സീറോയില്‍ നില്‍ക്കുന്ന അവസ്ഥയായിരുന്നു. ആ അദ്ദേഹത്തിന്റെ അച്ഛനും അമ്മയും വലിയ സ്‌നേഹം കാണിക്കുന്നുണ്ടായിരുന്നു.

അതുകാരണം സ്വന്തം വീട്ടുകാര്‍ വീട്ടിലേക്ക് വിളിച്ചപ്പോള്‍ പോയില്ല. എന്നാൽ ഭര്‍ത്താവിന്റെ എല്‍ഐസി പൈസ കിട്ടാന്‍ വേണ്ടിയായിരുന്നു അവര്‍ എന്നെ പിടിച്ച് നിര്‍ത്തിയത്. അതിന് ശേഷം തന്നെ ഇരിക്കിവിട്ടെന്നും സിന്ധു പറയുന്നു. ആ സമയത്താണ് ശിവ സൂര്യ ചേട്ടനെ പരിചയപ്പെടുന്നത്. ചേട്ടന്‍ മരിച്ച സമയത്ത് ഇദ്ദേഹം വന്നിരുന്നു, എന്താവശ്യമുണ്ടെങ്കിലും വിളിക്കണം എന്ന് പറഞ്ഞിട്ടാണ് പോയത്. ആവശ്യങ്ങളുണ്ടോ എന്നന്വേഷിച്ച് വിളിക്കുമായിരുന്നുവെന്നും സിന്ധു പറയുന്നു.

ആ സമയത്ത് സീരിയലിൽ നിന്ന് മോശം അനുഭവങ്ങൾ ഉണ്ടായി. ആരുമില്ലാതെ ഇരുന്നപ്പോൾ ചേട്ടന്റെ അമ്മയും ചേട്ടനുമാണ് നിങ്ങള്‍ക്ക് കല്യാണം കഴിച്ചൂടേ എന്ന് ചോദിക്കുന്നത്. അങ്ങനെയാണ് വിവാഹം കഴിക്കുന്നത്. ഇപ്പോൾ 9 വര്‍ഷമായി. ഈ ബന്ധം അധികം പോവില്ലെന്നായിരുന്നു ചിലരൊക്കെ പറഞ്ഞത്. അങ്ങനെ പറഞ്ഞവരില്‍ പലരും ഇന്ന് ഡിവോഴ്‌സാണ്. ശിവ പ്രശ്‌നക്കാരനാണ്, മദ്യപിക്കും, സ്ത്രീ വിഷയത്തില്‍ തല്‍പരനാണ് എന്നൊക്കെയാണ് പറഞ്ഞതെന്ന് സിന്ധു പറയുന്നു.

കല്യാണം കഴിഞ്ഞ് അഭിനയിക്കാൻ പ്രേരിപ്പിച്ചത് ചേട്ടനാണെന്നും സിന്ധു പറയുന്നു. പുള്ളിയുടെ സപ്പോര്‍ട്ടില്ലെങ്കില്‍ അഭിനയത്തിലേക്ക് തിരിച്ച് വരാന്‍ പറ്റില്ലായിരുന്നു. കുടുംബവുമായി ഒരു ബന്ധവുമില്ലാതിരുന്ന സമയത്തായിരുന്നു ഈ കല്യാണം. ആറ് വര്‍ഷത്തോളം ഒരു ബന്ധവുമില്ലായിരുന്നു. ഞാന്‍ എവിടെയാണെന്ന് പോലും അവര്‍ക്ക് അറിയില്ലായിരുന്നു. താൻ നിവർന്നു നിന്നിട്ട് പോകാനായിരുന്നു പിന്നീട് തന്റെ നമ്പർ തപ്പിയെടുത്തു വീട്ടുകാർ വിളിച്ചെന്നും സിന്ധു പറഞ്ഞു.

കല്യാണം കഴിഞ്ഞ് നാല് വര്‍ഷം കഴിഞ്ഞപ്പോള്‍ സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹം കഴിച്ചു. പള്ളിയില്‍ വെച്ച് ക്രിസ്ത്യന്‍ രീതിയില്‍ കല്യാണം നടത്തിയതും സിന്ധു പറഞ്ഞു. ഭർത്താവ് ശിവ സൂര്യയും ഷോയിൽ എത്തിയിരുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് ഞങ്ങളുടേത് എന്നായിരുന്നു ഇരുവരും പറഞ്ഞത്.

Continue Reading
You may also like...

More in Movies

Trending

Recent

To Top