പുണ്യ മാസത്തിൽ കുഞ്ഞതിഥിയെത്തി ; അമ്മയായ സന്തോഷം പങ്കുവെച്ച് ഷംന കാസിം ; ആശംസയുമായി ആരാധകർ
നടി ഷംന കാസിം അമ്മയായി. കഴിഞ്ഞ ദിവസമാണ് ഷംനയെ ദുബായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണിയോട് കൂടി ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നാണ് വിവരം
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. ഡിസംബര്‍ അവസാനത്തോടെ തന്റെ യുട്യൂബ് ചാനലിലൂടേയാണ് അമ്മയാന്‍ പോകുന്ന സന്തോഷവാര്‍ത്ത ഷംന പങ്കുവെച്ചത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു താരത്തിന്റെ വിവാഹം.
ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭര്‍ത്താവ്. നിരവധി പേരാണ് ആരാധകരും സെലിബ്രിറ്റികളുമായി ഷംനയ്ക്ക് ആശംസകൾ നേർന്ന് എത്തിയത്. ഗർഭിണിയായശേഷവും അഭിനയവും നൃത്തവുമെല്ലാം ഷംന തുടർന്നിരുന്നു. വയറും വെച്ച് ഒരു ഷോയിൽ നൃത്തം ചെയ്യുന്ന ഷംനയുടെ വീഡിയോ വൈറലായിരുന്നു.
നിരവധി സിനിമകളിലും വയറും വെച്ച് ഷംന അഭിനയിച്ചിരുന്നു. ഗർഭകാലത്തെ ഓരോ വിശേഷങ്ങളും ഷംന സോഷ്യൽമീഡിയ വഴി പങ്കുവെക്കുമായിരുന്നു. കേരളത്തിലും ദുബായിലുമായി മാറി മാറിയായിരുന്നു ഷംനയുടെ ഗർഭകാലം.
ഗർഭിണിയാണെന്ന് ഷംന അറിയിച്ചപ്പോൾ മുതൽ നിരവധി ചോദ്യങ്ങളും ഷംനയ്ക്ക് നേരിടേണ്ടി വന്നിരുന്നു. വിവാഹം കഴിഞ്ഞിട്ട് വളരെ കുറച്ച് മാസങ്ങളെയായിട്ടുള്ളു പിന്നെ എങ്ങനെ പൂർണ ഗർഭിണിയായി എന്നതായിരുന്നു പലരുടേയും ചോദ്യം അതിന് ഷംന കൃത്യമായ മറുപടിയും നൽകിയിരുന്നു.
താനും ഭർത്താവും നിക്കാഹ് കഴിഞ്ഞപ്പോൾ മുതൽ ലിവിങ് ടുഗെതറായിരുന്നുവെന്നും പിന്നിട് എല്ലാവരുടേയും സൗകര്യം നോക്കി വിവാഹം ഒരു ചടങ്ങായി നടത്തിയപ്പോൾ വൈകിയതാണെന്നും അതിനാൽ നിക്കാഹ് നടന്ന മാസം മുതലുള്ളതാണ് കണക്ക് കൂട്ടുകയെന്നതുമാണ് ഷംന അന്ന് തന്റെ പ്രഗ്നൻസിയെ കുറിച്ച് വിശദീകരിച്ച് പറഞ്ഞത്
സോഷ്യൽമീഡിയയിൽ വളരെ ആക്ടീവാണ് നടിയെന്നതുകൊണ്ട് തന്നെ ആളുകളുടെ കുത്തി കുത്തിയുള്ള ചോദ്യങ്ങളെല്ലാം ഷംനയും ശ്രദ്ധിച്ചിരുന്നു അതുകൊണ്ട് തന്നെയാണ് തന്നെ കുറിച്ച് പരിഹസിച്ച് വരുന്ന ചോദ്യങ്ങൾക്കെല്ലാം ഷംന മറുപടി നൽകിയത്. ഭർത്താവിനൊപ്പം പ്രഗ്നൻസി കാർവിങ് നടത്തുന്ന വീഡിയോകളുമെല്ലാം ഷംന പങ്കുവെച്ചിരുന്നു.
ഗർഭിണിയായ ശേഷം ദുബായിൽ ചെന്ന തനിക്ക് ഭർത്താവ് നൽകിയ സ്വീകരണത്തിന്റെ വിശേഷങ്ങളുമെല്ലാം ഷംന വീഡിയോയാക്കി പങ്കുവെച്ചിരുന്നു. ദുബായിലെ ഒരു ചടങ്ങിനിടെയാണ് ഭർത്താവ് ഷാനിദിനെ കണ്ടുമുട്ടിയതെന്നും ദുബായിലെ ഗോൾഡൻ വിസ നടപടിക്രമങ്ങൾ സംബന്ധിച്ച് ഷാനിദുമായി നേരത്തെ സംസാരിച്ചിരുന്നുവെന്നും ഷംന അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
യുട്യൂബിൽ വീഡിയോ പങ്കുവെക്കുമ്പോൾ തെലുങ്കിലെ ആരാധകർക്ക് മനസിലാകാനായി തെലുങ്കിലും സംസാരിക്കാറുണ്ട് ഷംന. മലയാളം ഒഴികെയുള്ള സൗത്ത് ഇന്ത്യൻ ഭാഷകളിൽ പൂർണ എന്ന പേരിൽ കൂടിയാണ് നടി അറിയപ്പെടുന്നത്. ദസറയാണ് ഷംനയുടെ ഏറ്റവും പുതിയ റിലീസ്. നാനിയും കാർത്തി സുരേഷും പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ച സിനിമയിൽ ഷംനയും ശ്രദ്ധേയവേഷം ചെയ്തിരുന്നു. ഗർഭിണിയായതിനാൽ പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കാൻ ഷംനയ്ക്ക് ആയില്ല.
മാര്‍ച്ച് 30 ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച അഭിപ്രായങ്ങളോടെ പ്രദര്‍ശനം തുടരുകയാണ്. 100 കോടിയോളംബോക്‌സ്ഓഫീസില്‍ നിന്ന് ഇതുവരെ വരുമാനവും നേടി. 2004ല്‍ പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന അഭിനയരംഗത്ത് എത്തിയത്. കോളേജ് കുമാരന്‍, മകരമഞ്ഞ്, ചട്ടക്കാരി, ഒരു കുട്ടനാടന്‍ വ്‌ലോഗ്, മധുര രാജ, ദൃശ്യം 2 തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ വേഷമിട്ടു. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും സജീവമാണ് ഷംന.