Connect with us

അമ്മായിയമ്മപ്പോര് എന്നൊരു കാര്യം ജീവിതത്തിൽ തരണം ചെയ്യേണ്ടതായി വന്നിട്ടില്ല;സിന്ധു കൃഷ്ണകുമാർ

Social Media

അമ്മായിയമ്മപ്പോര് എന്നൊരു കാര്യം ജീവിതത്തിൽ തരണം ചെയ്യേണ്ടതായി വന്നിട്ടില്ല;സിന്ധു കൃഷ്ണകുമാർ

അമ്മായിയമ്മപ്പോര് എന്നൊരു കാര്യം ജീവിതത്തിൽ തരണം ചെയ്യേണ്ടതായി വന്നിട്ടില്ല;സിന്ധു കൃഷ്ണകുമാർ

സിനിമ മേഖലയിൽ അഭിനയിക്കുന്ന താരങ്ങളെ പോലെ തന്നെ അവരുടെ മക്കളുടെ വിശേഷങ്ങൾ അറിയാനും മലയാളികൾ ഏറെ താല്പര്യം കാണിക്കാറുണ്ട്. മലയാള സിനിമയിലെ ഒരു താരകുടുംബം തന്നെയാണ് നടൻ കൃഷ്ണകുമാറിന്റേത്. കൃഷ്ണ കുമാറും മൂത്തമകളായ അഹാനയും സിനിമയിൽ അഭിനയിക്കുന്നവരാണ്. പക്ഷേ താരത്തിന്റെ മുഴുവൻ കുടുംബത്തെയും മലയാളികൾക്ക് അറിയാം.


. ഭാര്യ സിന്ദു കൃഷ്ണ, മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക തുടങ്ങിയവരെല്ലാം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. തങ്ങളുടെ കുടുംബത്തിലെ എല്ലാ വിശേഷങ്ങളും ഇവർ യൂട്യൂബ് ചാനലുകളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. വ്‌ളോഗേഴ്‌സിനെ തട്ടിയിട്ട് വീട്ടിൽ നടക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നായിരുന്നു ഒരിക്കൽ കൃഷ്ണകുമാർ പറഞ്ഞത്.

കൂട്ടത്തിൽ അത്ര സജീവമല്ലാത്ത വ്ലോഗർ കൃഷ്ണകുമാർ മാത്രമാണ്. വല്ലപ്പോഴുമാണ് കൃഷ്ണകുമാർ തന്റെ ചാനലിൽ വീഡിയോ പങ്കുവയ്ക്കാറുള്ളത്. മറ്റെല്ലാവരും കൃത്യമായ ഇടവേളകളിൽ വീഡിയോകളുമായി എത്താറുണ്ട്. എപ്പോഴും വളരെ സന്തോഷത്തോടെയാണ് കൃഷ്ണകുമാറിനെയും കുടുംബത്തെയും പ്രേക്ഷകർ കാണാറുള്ളത്. ഇവർക്കിടയിലെ സ്നേഹത്തെ കുറിച്ചൊക്കെ പലപ്പോഴും ആരാധകർ സംസാരിക്കാറുണ്ട്.
പ്രണയവിവാഹമായിരുന്നു കൃഷ്ണകുമാറിന്റെയും ഭാര്യ സിന്ധുവിന്റേതും.

1994 ൽ ആയിരുന്നു ഇവർ വിവാഹിതരായത്. ദൂരദർശൻ ചാനലിൽ ന്യൂസ് റീഡർ ആയിരിക്കെയാണ് കൃഷ്ണ കുമാർ സിന്ധുവിനെ കാണുന്നതും പ്രണയത്തിലാകുന്നതും. ആദ്യം പരിചയപ്പെടുമ്പോൾ സിന്ധു കോളേജിൽ പഠിക്കുകയായിരുന്നു. അതിന് ശേഷമായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ അതേവർഷമാണ് കൃഷ്ണകുമാർ സിനിമയിലും സജീവമാകുന്നത്.

വീട്ടിലെ രണ്ട് ആണ്മക്കളിൽ ഇളയവൻ ആയിരുന്നു കൃഷ്ണകുമാർ. അച്ഛനും അമ്മയ്ക്കും ഏറെ വൈകി ഉണ്ടായ കുട്ടിയാണ് താനെന്ന് കൃഷ്ണകുമാർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഗോപാലകൃഷ്ണൻ നായർ, രത്നമ്മ ദമ്പതികളുടെ മകനായിരുന്നു കൃഷ്ണകുമാർ. ആ വീട്ടിലേയ്ക്ക് മരുമകളായി എത്തിയതിനെ കുറിച്ച് സിന്ധു കൃഷ്ണ കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. ഇൻസ്റ്റഗ്രാമിലെ ചോദ്യോത്തരവേളയിലാണ് സിന്ധു ഇതേക്കുറിച്ച് പറഞ്ഞത്.

വീട്ടിലെ മൂത്ത മകളായിരുന്നു സിന്ധു. ഒരു അനിയത്തിയുമുണ്ട് താരത്തിന്. കൃഷ്ണകുമാറിന്റെ വീട്ടിലേക്ക് മരുമകളായി എത്തിയ തന്നെ സ്വീകരിച്ചത് തന്റെ മുത്തച്ഛനും മുത്തശ്ശിയുമോളം പ്രായമുള്ള അമ്മായിയമ്മയും അമ്മായിയച്ഛനും ആയിരുന്നു എന്നാണ് സിന്ധു പറഞ്ഞത്. തന്റെ അപ്പൂപ്പനും അമ്മൂമ്മയും തന്നോട് എങ്ങനെയായിരുന്നുവോ, അതേ വാത്സല്യത്തോടെയാണ് കിച്ചുവിന്റെ അച്ഛനും അമ്മയും പെരുമാറിയത് എന്ന് സിന്ധു പറയുന്നു. വളരെ നല്ല ആൾക്കാരായിരുന്നു അവർ. സ്വീറ്റ് എന്നാണ് സിന്ധു അവരെ വിശേഷിപ്പിച്ചത്.


എപ്പോഴും തന്നെയൊരു കുഞ്ഞിനെപ്പോലെയാണ് അവർ പരിഗണിച്ചിരുന്നത്. അതുകൊണ്ട് തന്നെ സാധാരണഗതിയിൽ അമ്മായിയമ്മ, അമ്മായിയച്ഛൻ എന്നിവരെ നേരിടേണ്ട പോലൊരു സാഹചര്യം ആയിരുന്നില്ലെന്നും സിന്ധു പറയുന്നു. അമ്മായിയമ്മപ്പോര് എന്നൊരു കാര്യം ജീവിതത്തിൽ തരണം ചെയ്യേണ്ടതായി വന്നിട്ടില്ല. അതേസമയം തന്നെ താനൊരു അമ്മായിയമ്മ പോരിന് പറ്റിയ ആളായിരുന്നു എന്നും അൽപ്പം സ്മാർട്ട് ആയിരുന്നുവെന്നും സിന്ധു പറഞ്ഞു
ഇങ്ങോട്ടു തല്ലുകൂടാൻ വരുന്ന ഒരു അമ്മായിയമ്മയെ ആണ് കിട്ടിയിരുന്നതെങ്കിൽ അവർക്ക് താൻ എട്ടിന്റെ പണി കൊടുത്തേനെയെന്നും സിന്ധു വ്യക്തമാക്കി.

മുൻപ് വീഡിയോകളിൽ വിവാഹത്തെ കുറിച്ചും മക്കളുടെ ജനനത്തെ കുറിച്ചുമൊക്കെ സിന്ധു സംസാരിച്ചിട്ടുണ്ട്. മാതൃദിനത്തിൽ തന്റെ നാല് മക്കളെക്കുറിച്ചും പ്രസവ കാലത്തെക്കുറിച്ചും സിന്ധു പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. ഇൻസ്റ്റാഗ്രാമിലെ ചോദ്യോത്തരവേളയിൽ തന്നെ ആയിരുന്നു അതും.ഒരിക്കലും മൂന്നോ നാലോ കുട്ടികൾ വേണമെന്ന് തങ്ങൾ ചിന്തിച്ചിട്ടില്ലെന്നാണ് സിന്ധു പറഞ്ഞത്. എല്ലാവരെയും പോലെ നമുക്കും രണ്ട് കുട്ടികൾ വേണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നു. പക്ഷേ അങ്ങനെ സംഭവിച്ചപ്പോൾ സ്വീകരിച്ചു എന്നാണ് താരപത്നി പറഞ്ഞത്. അമ്മയാകാൻ താൽപര്യം ഉള്ളവർ മുപ്പത് വയസ്സിനുള്ളിൽ പ്രസവിച്ചാൽ അത് നല്ലതായിരിക്കുമെന്നും സിന്ധു പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Social Media

Trending

Recent

To Top