Connect with us

കുടുംബത്തിന്റെയും മോളുടെയും കാര്യങ്ങൾ ഒക്കെ എനിക്കിപ്പോൾ എവിടെയെങ്കിലും പറയാൻ പേടിയാണ്; ; വാർത്തകൾ വളച്ചൊടിച്ചു; ഗായത്രി അരുൺ പറയുന്നു!

Movies

കുടുംബത്തിന്റെയും മോളുടെയും കാര്യങ്ങൾ ഒക്കെ എനിക്കിപ്പോൾ എവിടെയെങ്കിലും പറയാൻ പേടിയാണ്; ; വാർത്തകൾ വളച്ചൊടിച്ചു; ഗായത്രി അരുൺ പറയുന്നു!

കുടുംബത്തിന്റെയും മോളുടെയും കാര്യങ്ങൾ ഒക്കെ എനിക്കിപ്പോൾ എവിടെയെങ്കിലും പറയാൻ പേടിയാണ്; ; വാർത്തകൾ വളച്ചൊടിച്ചു; ഗായത്രി അരുൺ പറയുന്നു!

പരസ്പരം’ എന്ന സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ വ്യക്തിയാണ് ഗായത്രി അരുൺ. ദീപ്തി ഐപിഎസ് എന്ന കഥാപാത്രം ഗായത്രിയ്ക്ക് നൽകിയ ജനപ്രീതി ചെറുതല്ല. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായി ഇടപെടുന്ന താരമാണ് ഗായത്രി

ഗായത്രിയുടെ കരിയർ ബ്രേക്കിങ് എന്ന് തന്നെ പറയാവുന്ന ഈ സീരിയലിനു ശേഷം ബിഗ്സ്‌ക്രീനിലേക്കും ഗായത്രിയ്ക്ക് നിരവധി അവസരങ്ങൾ വന്നു. പോലീസ് വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം കൂടിയാണ് ഗായത്രി. മികച്ച അവതാരിക കൂടി ആയ ഗായത്രി നിലവിൽ മഴവിൽ മനോരമയുടെ ‘എന്റെ അമ്മ സൂപ്പറാ’ എന്ന റിയാലിറ്റി ഷോയുടെ അവതാരിക ആണ്. അടുത്തിടെ റേഡിയോ മിർച്ചിയ്ക്ക് നൽകിയ അഭിമുഖത്തിൽ ഓൺലൈൻ മീഡിയകൾ വാർത്തകൾ വളച്ചൊടിക്കുന്നതിനെ പറ്റിയും താൻ പറഞ്ഞ വാക്കുകൾ വളച്ചൊടിച്ചതിൽ തനിക്കും കുടുംബത്തിനും മകൾക്കും നേരിട്ട ബുദ്ധിമുട്ടിനെ കുറിച്ചും താരം തുറന്നു പറഞ്ഞിരിക്കുകയാണ്.

“കുടുംബത്തിന്റെയും മോളുടെയും കാര്യങ്ങൾ ഒക്കെ എനിക്കിപ്പോൾ എവിടെയെങ്കിലും പറയാൻ പേടിയാണ്. എന്റെ മോൾ ഏഴാം ക്ലാസിൽ ആണ്. കഴിഞ്ഞ ദിവസം ഞാൻ കൊടുത്ത ഒരു ഇന്റർവ്യൂവിൽ അവൾക്ക് വരുന്ന ചെറിയ ചെറിയ തമാശകളും അവൾക്ക് വരുന്ന പ്രൊപ്പോസലുകളും ഒക്കെ എന്നോട് അവൾ വന്ന് ഓപ്പൺ ആയി പറയും എന്നും ഞങ്ങൾ തമ്മിൽ അമ്മ മകൾ ബന്ധത്തിനപ്പുറം അത്തരം ഒരു ഫ്രീഡം ഉണ്ടെന്നും പറഞ്ഞു.

ഞാൻ ഈ പറഞ്ഞ കാര്യത്തെ വേറെ ഒരു സെൻസിൽ അവളുടെ ഫോട്ടോ ഒക്കെ വച്ചിട്ട് മൂന്നാം ക്ലാസ്സുകാരിക്ക് പ്രേമലേഖനം എന്നൊക്കെ പറഞ്ഞിട്ട് ഓൺലൈൻ മീഡിയയിൽ വന്നു. എനിക്ക് അത് കണ്ടിട്ട് ഭയങ്കര വിഷമം തോന്നി. കാരണം കുഞ്ഞിന്റെ ഫോട്ടോ വരെ ഉണ്ടായിരുന്നു. എനിക്കിപ്പോ അതുകൊണ്ട് എന്തെങ്കിലും പറയുമ്പോൾ നല്ല പേടിയാണ്.

കാരണം ചില ഓൺലൈൻ മാധ്യമങ്ങൾക്ക് കുട്ടികൾ എന്നൊരു പരിഗണന പോലും ഇല്ല. ന്യൂസിനുള്ളിൽ ഒന്നും ഇല്ല, തംബ്നെയിൽ മാത്രമാണ് ഇങ്ങിനെ. കുട്ടിയുടെ ഫോട്ടോ ഒക്കെ ഇങ്ങിനെ വരുന്നത് കണ്ടിട്ട് എനിക്ക് നല്ല വിഷമം തോന്നി. ഞാൻ അവരെ കോൺടാക്ട് ചെയ്ത് അത് റിമൂവ് ചെയ്യാൻ ഒക്കെ പറഞ്ഞു.

പക്ഷെ ആ സമയം കൊണ്ട് ഒരുവിധം എല്ലാ മീഡിയകളും ആ വാർത്ത കൊടുത്തു. ഇതൊക്കെ തീർത്തും പേഴ്‌സണൽ ആയി മാറുന്നത് ഞാൻ ഒരു അമ്മ ആയതുകൊണ്ടാണ്” – ഗായതി പറഞ്ഞു. “സാരമില്ല ആരുവേണമെങ്കിലും എന്തുവേണമെങ്കിലും പറഞ്ഞോട്ടെ സമൂഹം ഇങ്ങനെയാണ് അങ്ങനെ ചിന്തിക്കുന്നവർ അങ്ങിനെ തന്നെ ചിന്തിച്ചോട്ടെ.

നല്ല കാര്യാണ് മക്കൾ അമ്മയോട് എല്ലാം തുറന്ന് പറയുന്നത് നല്ല ഒരു അമ്മയുടെ പ്ലസ് പോയിന്റ് ആണ് ഗായത്രി ഉദ്ദേശിച്ചത് അങ്ങനെ ഒരു സ്വതന്ത്ര്യം മകൾക്ക് എല്ലാ അമ്മമാരും കൊടുക്കണം എന്ന മെസ്സേജാണ് ഗായത്രി പങ്കുവച്ചത്, അത് മനസ്സിലാക്കാത്ത വിഡ്ഢികളാണ് പലതും പറയുന്നത്” എന്നാണ് ആരാധകർ ഗായത്രിയോട് പറയുന്നത്. സമൂഹമാധ്യമങ്ങളിൽ സജീവമായ ഗായത്രി തന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെ വ്യക്തി ജീവിതത്തിലേയും കരിയറിലെയും എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

Continue Reading
You may also like...

More in Movies

Trending

Recent

To Top