Actress
വിവാഹം കഴിച്ചത് അബദ്ധമായി പോയി, വിവാഹമേ വേണ്ടിയിരുന്നില്ല?; ഇനിയൊരു വിവാഹമില്ലെന്ന് സാമന്ത
വിവാഹം കഴിച്ചത് അബദ്ധമായി പോയി, വിവാഹമേ വേണ്ടിയിരുന്നില്ല?; ഇനിയൊരു വിവാഹമില്ലെന്ന് സാമന്ത
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരസുന്ദരിയാണ് സാമന്ത. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തനമ്‌നെ താരം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. അടുത്തിടെ തന്റെ രോഗ വിവരത്തെ കുറിച്ചും നടി തുറന്ന് പറഞ്ഞിരുന്നു.
തെലുങ്ക് സൂപ്പര്‍ താരമായ നാഗ ചൈതന്യയുമായിട്ടുള്ള സാമന്തയുടെ വിവാഹം. ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. എന്നാല്‍ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വിവാഹ മോചനത്തിലേക്ക് എത്തുകയായിരുന്നു.സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ഇരുവരും ചേര്‍ന്നാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.
പിന്നാലെ രണ്ടു പേരും പതിയെ സിനിമകളുടെ തിരക്കിലേക്ക് കടക്കുകയും ചെയ്തു. വിവാഹമോചനത്തിന്റെ വേദനില്‍ നിന്ന് കരകയറുന്നതിനിടെയാണ് നടിക്ക് ത്വക്ക് രോഗം ബാധിക്കുന്നത്. ഇതോടെ നടി പൊതുവേദികളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നുമൊക്കെ അപ്രത്യക്ഷ ആവുകയായിരുന്നു.
അതിനിടയില്‍ സാമന്ത രണ്ടാമതും വിവാഹിതയാകുന്നു എന്നതടക്കമുള്ള റിപ്പോര്‍ട്ടുകള്‍ വരുകയായിരുന്നു. വിവാഹം കഴിച്ചതില്‍ സമാന്തയ്ക്ക് നല്ല ഖേദമുണ്ടെന്നുള്ള വാര്‍ത്തകളും പുറത്തുവരുകയാണ്. വിവാഹം കഴിച്ചത് അബദ്ധമായി പോയി, വിവാഹമേ വേണ്ടിയിരുന്നില്ലെന്ന് സാമന്ത പറഞ്ഞതായി ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
കോഫീ വിത്ത് കരണില്‍ എത്തിയപ്പോള്‍ താന്‍ ഇപ്പോള്‍ പ്രണയത്തിലേക്കോ വിവാഹത്തിലേക്കോ ഇല്ലെന്ന് സാമന്ത വ്യക്തമാക്കിയിരുന്നു. വിവാഹ മോചനത്തിലേക്ക് വന്നതില്‍ പലരും കുറ്റപ്പെടുത്തിയത് സാമന്തയെ തന്നെ ആയിരുന്നു. കുടുംബ ജീവിതത്തിന് നടി പ്രധാന്യം കൊടുക്കാത്തതാണ് നാഗചൈതന്യയെ ചൊടിപ്പിച്ചതെന്നും വാര്‍ത്തകള്‍ വന്നിരുന്നു.
മാതര്മല്ല, കുഞ്ഞിന്റെ കാര്യത്തില്‍ സാമന്ത വിട്ടുവീഴ്ച നടത്തിയെന്നുമൊക്കെയുള്ള ആരോപണങ്ങള്‍ വന്നിരുന്നു. എന്നിരുന്നാലും രോഗത്തെയും ജീവിതത്തിലെ മറ്റു വിഷമങ്ങളെല്ലാം മറന്ന് വീണ്ടും അഭിനയത്തില്‍ സജീവമായിരിക്കുകയാണ് സാമന്ത. തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളാണ് സാമന്ത ഏറ്റെടുത്തിരിക്കുന്നത്.
