News
58 ആം വയസ്സില്‍ ഭാര്യ ഗര്‍ഭിണിയായി, വാര്‍ത്തയോട് പ്രതികരിച്ച് കൊ ല്ലപ്പെട്ട പഞ്ചാബി ഗായകന് സിദ്ധു മൂസാവാലയുടെ പിതാവ്
58 ആം വയസ്സില്‍ ഭാര്യ ഗര്‍ഭിണിയായി, വാര്‍ത്തയോട് പ്രതികരിച്ച് കൊ ല്ലപ്പെട്ട പഞ്ചാബി ഗായകന് സിദ്ധു മൂസാവാലയുടെ പിതാവ്
കൊ ല്ലപ്പെട്ട പഞ്ചാബി ഗായകന് സിദ്ധു മൂസാവാല എന്ന ശുഭ്ദീപ് സിംഗ് സിദ്ധുവിന്റെ മാതാപിതാക്കള്‍ പുതിയ കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നു എന്ന തരത്തില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് വാര്‍ത്തകള്‍ വന്നത്. മൂസാവാലിയുടെ അമ്മ ചരണ്‍ കൗര്‍ ഉടന്‍ ഒരു കുഞ്ഞിനെ പ്രതീക്ഷിക്കുന്നു എന്നാണ് ഇന്ത്യന്‍ എക്സ്പ്രസിന്റെ റിപ്പോര്‍ട്ട് ചെയ്തത്.
ഇപ്പോഴിതാ തന്റെ ഭാര്യ ചരണ്‍ കൗര്‍ 58 ആം വയസ്സില്‍ ഐവിഎഫ് ചികിത്സയിലൂടെ വീണ്ടും ഗര്‍ഭിണിയായി എന്ന വാര്‍ത്തയോട് പ്രതികരിച്ചിരിക്കുകയാണ് സിദ്ധു മൂസാവാലയുടെ പിതാവ് ബല്‍ക്കൗര്‍ സിംഗ്. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. കൊ ല്ലപ്പെട്ട സിദ്ധു ബല്‍ക്കൗര്‍ സിംഗ് ചരണ്‍ കൗര്‍ ദമ്പതികളുടെ ഏകമകനായിരുന്നു.
സിദ്ധു മൂസ്വാലയുടെ പിതാവ് ബല്‍ക്കൗര്‍ സിംഗ് ഭാര്യയുടെ ഗര്‍ഭം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. അന്തരിച്ച ഗായകന്റെ ആരാധകരോട് തന്റെ കുടുംബത്തെക്കുറിച്ചുള്ള കിംവദന്തികള്‍ വിശ്വസിക്കരുതെന്നാണ് പോസ്റ്റില്‍ സിദ്ധു മൂസാവാലയുടെ അച്ഛന് ആവശ്യപ്പെടുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചരണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു ഉടന്‍ തന്നെ പ്രസവിച്ചേക്കും. അവള് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയതായും അഭ്യൂഹങ്ങളുണ്ടായിരുന്നു.
2022ല്‍ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മാന്‍സയില്‍ നിന്ന് മത്സരിച്ച് പരാജയപ്പെട്ട മൂസാവാല അതേ വര്‍ഷം മെയ് 29നാണ് കൊ ല്ലപ്പെട്ടത്. ബാല്‍കൗര്‍ സിങ്ങിന്റെയും ചരണ്‍ കൗറിന്റെയും ഏകമകനായിരുന്നു കൊ ല്ലപ്പെട്ട സിദ്ധു മൂസാവാല. മകന്റെ അപ്രതീക്ഷിത മരണം ദമ്പതികളെ തളര്‍ത്തിയിരുന്നു.
2022 മെയ് 29 ന് മാന്‍സ ജില്ലയിലെ ജവഹര്‍കെ ഗ്രാമത്തില്‍ വെച്ച് കാറിലെത്തിയ അക്രമികള്‍ അദ്ദേഹത്തെ വെടിവച്ചു കൊന്നത്. യുവാക്കള്‍ക്കിടയില്‍ ജനപ്രിയനായിരുന്നു മൂസാവാല. സ്വന്തം ഗാനങ്ങള്‍ എഴുതി പാടിയിരുന്നത് ഇദ്ദേഹം തന്നെയായിരുന്നു. ഏറ്റവും ധനികനായ പഞ്ചാബി ഗായകരില്‍ ഒരാളായി അദ്ദേഹം കണക്കാക്കപ്പെട്ടിരുന്നു.
ഗായകന് അന്തരിച്ചിട്ടും ഇദ്ദേഹത്തിന്റെ പല ഗാനങ്ങളും ദശലക്ഷക്കണക്കിന് കാഴ്ചകളാണ് നേടുന്നത്. 2017 ലാണ് സിദ്ധു മൂസാവാല ആദ്യ ഗാനമായ ‘ജി വാഗണ്‍’ ഇറക്കിയത്. കൂടാതെ ജനപ്രിയ ആല്‍ബങ്ങളുടെ ഒരു പരമ്പരയിലൂടെ പഞ്ചാബില്‍ ഇദ്ദേഹം പ്രശസ്തിയിലേക്ക് ഉയര്‍ന്നു. ‘ലെജന്‍ഡ്’, ‘സോ ഹൈ’, ‘ദി ലാസ്റ്റ് റൈഡ്’ തുടങ്ങിയ ഹിറ്റുകള്‍ മൂസാവാല തീര്‍ത്തു.
