Connect with us

ഇന്ത്യൻ 2 വിൽ നിന്നും ചിമ്പുവിനെ പുറത്താക്കി – പുറത്താക്കൽ തർക്കത്തെ തുടർന്ന് !- നറുക്ക് വീണത് യുവനടന്..

Malayalam Breaking News

ഇന്ത്യൻ 2 വിൽ നിന്നും ചിമ്പുവിനെ പുറത്താക്കി – പുറത്താക്കൽ തർക്കത്തെ തുടർന്ന് !- നറുക്ക് വീണത് യുവനടന്..

ഇന്ത്യൻ 2 വിൽ നിന്നും ചിമ്പുവിനെ പുറത്താക്കി – പുറത്താക്കൽ തർക്കത്തെ തുടർന്ന് !- നറുക്ക് വീണത് യുവനടന്..

ആരാധകർ കാത്തിരിക്കുന്ന കമൽ ഹാസൻ ചിത്രമാണ് ഇന്ത്യൻ 2 . ചിത്രത്തിൽ കാജൽ അഗർവാൾ ,ചിമ്പു തുടങ്ങിയവർ അഭിനയിക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു.

എന്നാൽ ചിത്രത്തിൽ നിന്നും ചിമ്പുവിനെ ഒഴിവാക്കിയതായി റിപ്പോര്‍ട്ടുകള്‍. കമല്‍ഹാസന്റെ സേനാപതി എന്ന കഥാപാത്രത്തിന്റെ കൊച്ചുമകന്റെ കഥാപാത്രമായി സിദ്ധാര്‍ഥ് ആണ് എത്തുന്നത്.

കഴിഞ്ഞദിവസം ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു. നിര്‍മ്മാതാക്കളായ ലൈക്കാ പ്രൊഡക്ഷന്‍സുമായി ഉണ്ടാക്കിയ ചില പ്രശ്‌നങ്ങളാണ് ചിമ്പുവിനെ നീക്കാനുള്ള കാരണം എന്നാണ് സൂചന.

ചിമ്പുവിന്റെ അടുത്ത ചിത്രമായ ‘വന്താ രാജാവാ താന്‍ വരുവെ’യില്‍ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സുമായുള്ള സാമ്പത്തിക ഇടപാടുകളില്‍ വന്ന തര്‍ക്കത്തിനു പിന്നിലെ താരം ഒരു പാട്ടില്‍ അഭിനയിക്കില്ലെന്ന് അറിയിച്ചിരുന്നു. പിന്നീട് പണത്തിന്റെ കാര്യത്തില്‍ ഒത്തുതീര്‍പ്പായതോടെയാണ് അഭിനയിക്കാന്‍ തയ്യാറാ യതെന്നും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

പ്രശ്‌നങ്ങള്‍ക്ക് ശേഷം ലൈക്ക പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കില്ലെന്ന് ചിമ്പു പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട് .

siddarth replaces simbu from indian 2

More in Malayalam Breaking News

Trending

Recent

To Top