“ജനപ്രിയ താരം ദിലീപിന്റെ ചിത്രത്തിലൂടെ സിബി കെ തോമസ് മലയാളത്തിൽ വീണ്ടും സജീവമാകുന്നു”
“ജനപ്രിയ താരം ദിലീപിന്റെ ചിത്രത്തിലൂടെ സിബി കെ തോമസ് മലയാളത്തിൽ വീണ്ടും സജീവമാകുന്നു”
മലയാള സിനിമയിൽ ‘ഇരട്ടകൾ’ സൃഷ്ടിച്ച അദ്ഭുതം പലതുണ്ട്. ഇരട്ട സംവിധായകർ, ഇരട്ട തിരക്കഥാകൃത്തുക്കൾ എല്ലാ…ഇങ്ങനെ പ്രേക്ഷകരുടെ ‘നോട്ടപ്പുള്ളി’കളായിട്ടുണ്ട്. കാലപ്രവാഹത്തിൽ പലരും രണ്ടു വഴിക്ക് പിരിഞ്ഞതും ചരിത്രം. മെഗാ ഹിറ്റുകളിലൂടെ മലയാള സിനിമയ്ക്കു നിരവധി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച കൂട്ടുകെട്ടായിരുന്നു തിരക്കഥാകൃത്തുക്കളായ ഉദയകൃഷ്ണ – സിബി കെ തോമസ്.
ഇരുവരും പിരിഞ്ഞതിനു ശേഷം ഉദയകൃഷ്ണ തിരക്കഥാകൃത്തായി ഹിറ്റുകൾ സൃഷ്ടിച്ചപ്പോഴും സിബി കെ തോമസ് എവിടെ എന്നായിരുന്നു മലയാളി പ്രേക്ഷകരുടെ ചോദ്യം കോമഡി ചിത്രങ്ങള്‍ക്കാണ് കൂടുതലും അദ്ദേഹം തിരക്കഥയെഴുത്തിയിരിക്കുന്നത്. മാട്ടുപ്പെട്ടി മച്ചാന്, ഉദയപുരം സുല്‍ത്താന്‍, ദോസ്ത്, സിഐഡി മൂസ, റണ്‍വേ എന്നിങ്ങനെ നിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതി. തിരക്കഥാകൃത്ത് ഉണ്ണികൃഷ്ണനുമൊത്താണ് ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയിരുന്നത്.
പിന്നീട് സിനിമാ നിര്‍മ്മാണത്തിലേക്ക് സിബി കടക്കുകയായിരുന്നു. സഹസംവിധാനത്തിലൂടെയാണ് മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. മലയാളത്തില്‍ മുപ്പത്തോളം ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുത്തിയിട്ടുണ്ട്.
. ഏറെ നാളായി സിനിമാ സംഘടനാ പ്രവർത്തനത്തിൽ സിബി കെ തോമസിൻ്റെ പേര് കേൾക്കാറുണ്ടെങ്കിലും സിനിമാ സംബന്ധമായ ഇടങ്ങളിൽ പേര് കേട്ടിരുന്നില്ല. അതുകൊണ്ടു തന്നെ ആരാധകർ സിബി കെ തോമസ് എവിടെ എന്നു അന്വേഷിച്ചിരുന്നു.
മോളിവുഡിലെ പുതിയ റിപ്പോർട്ടുകൾ പ്രകാരം സിബി കെ തോമസ് സംവിധായകനാവുകയാണ്. ദിലീപിനെ നായകനാക്കി തൻ്റെ ഡ്രീ പ്രോജക്ടട് ഒരുക്കുന്നതിനുള്ള തയാറെടുപ്പിലാണ് സിബി കെ തോമസ്. അദ്ദേഹം തന്നെയാലും ചിത്രത്തിന് രചന ഒരുക്കുന്നതും. അടുത്ത വർഷം തിയറ്ററിലെത്തുന്ന വിധത്തിലാകും ചിത്രം ഒരുക്കുന്നത്. താര നിർണയവും മറ്റ് അണിയറ പ്രവർത്തകരുടെ വിവരങ്ങളും പിന്നാലെ പുറത്തു വരും.
പ്രേക്ഷകരുട പൾസ് കൃത്യം മനസിലാക്കിയിട്ടുള്ള എഴുത്തുകാരായിരുന്നു ഉദയ് കൃഷ്ണ സിബി കെ തോമസ് . കോമഡി, ആക്ഷൻ, റൊമാൻസ്, സസ്പെൻസ്, ത്രില്ലർ, ഫാമിലി സ്റ്റോറി അടക്കം ഏതു ജോണറിലുള്ള സിനിമയും അനായാസം എഴുതി ഫലിപ്പിക്കുന്നതിന് ഈ കൂട്ടുകെട്ട് മികച്ചു നിന്നിരുന്നു.
ഇവർ എഴുതിയ പല സിനിമകളും വിവിധ ഭാഷകളിലേക്കും റീമേക്ക് ചെയ്തിട്ടുമുണ്ട്.
1997 കാലഘട്ടത്തിൽ അസിസ്റ്റ്ൻ്റ് ഡയറക്ടേഴ്സാകാൻ സിനിമ മേഖലയിലെത്തിയ ഉദയകൃഷ്ണയും സിബി കെ തോമസും പിന്നീട് എഴുത്തിലേക്ക് തിരിയുകയായിരുന്നു. 1998 ൽ മുകേഷിനെ നായകനാക്കി ജോസ് തോമസ് ഒരുക്കിയ മാട്ടുപ്പെട്ടി മച്ചാനിലൂടെയാണ് ഇരുവരും ഹിറ്റ് ലിസ്റ്റിലിടം പിടിക്കുന്നത്. പിന്നീട് ദിലീപുമായി ചേർന്ന് ഒരുപിടി ഹിറ്റുകളുടെ തോഴരായി. ഉദയപുരം സുൽത്താനിലൂടെ ദിലീപുമായി ഒന്നിച്ച കോമ്പിനേഷൻ പിന്നീട് ഡാർലിംഗ് ഡാർലിംഗ്, ദോസ്ത്, സിഐഡി മൂസ, കൊച്ചി രാജാവ്, കാര്യസ്ഥൻ, മായാമോഹിനി തുടങ്ങിയ ഒരുപിടി വലിയ വിജയങ്ങൾ നേടി. സംവിധായകരായ ജോഷി, ജോണി ആൻ്റണി എന്നിവർ ഉദയകൃഷ്ണ – സിബി കെ തോമസ് കൂട്ടുകെട്ടിനൊപ്പം ചേർന്ന് വലിയ വിജയങ്ങൾ ഒരുക്കിയിട്ടുണ്ട്.
മലയാള സിനിമാ സംഘടനയായ അമ്മയ്ക്കു വേണ്ടി ഒരുക്കിയ ട്വൻ്റി ട്വൻ്റി സിനിമയ്ക്കു തിരക്കഥ ഒരുക്കിയതും ഈ കൂട്ടുകെട്ടാണ്. മലയാളത്തിലെ എല്ലാ സൂപ്പർ താരങ്ങളെയും അണിനിരത്തിയൊരുക്കിയ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം പിടിച്ചിരിക്കുന്നു. പിന്നീട് മലയാളത്തിലെ ഉയർന്ന കളക്ഷൻ നേടിയ പോക്കിരി രാജയ്ക്കും രചന നിർവഹിച്ചു.
2015 ൽ ഇരുവരും വേർപിരിഞ്ഞപ്പോൾ . ഉദയകൃഷ്ണ തിരക്കഥാകൃത്തായി തുടർന്നപ്പോൾ സിബി കെ.തോമസ് ചലച്ചിത്ര നിർമ്മാതാവായി. ഉദയകൃഷ്ണയുടെ ആദ്യ സ്വതന്ത്ര തിരക്കഥ പുലിമുരുകൻ (2016) ആയിരുന്നു, അത് ബോക്സ് ഓഫീസിൽ ₹ 100-ലും ₹ 150 കോടിയും നേടിയ ആദ്യ മലയാള ചിത്രമായി മാറി, അക്കാലത്ത് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള സിനിമ. പുലിമുരുകൻ, മാസ്റ്റർ പീസ്, മധുര രാജ തുടങ്ങിയ വലിയ വിജയങ്ങൾക്കു ഉദയകൃഷ്ണയാണ് രചന ഒരുക്കിയത്. 2015 നു ശേഷം സിബി കെ തോമസ് എവിടെ എന്നുള്ള ചോദ്യത്തിനാണ് ഇപ്പോൾ ഉത്തരം കണ്ടെത്തുന്നത്. സംവിധാന മേഖലയിലേക്കാണ് സിബി കെ തോമസ് ഇനി ശ്രദ്ധ കൊടുക്കുന്നത്.
ഉദയകൃഷ്ണ, സിബി കെ. തോമസ് എന്നിവർ സഹസംവിധായകരായിട്ടാണ് ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചത് 1997-ൽ പുറത്തിറങ്ങിയ കോമഡി ട്രാക്കിലൊരുങ്ങിയ ഹിറ്റ്ലർ ബ്രദേഴ്സായിരുന്നു ആദ്യ ചിത്രം. സിബി ബാലു കിരിയത്ത്, സന്ധ്യാ മോഹൻ എന്നിവറുടെ അസിസ്റ്റന്റ് ആയപ്പോൾ , ഉദയകൃഷ്ണ തിരക്കഥാകൃത്ത് എ.ആർ.മുകേശന്റെ അസിസ്റ്റന്റ് ആയി ആരംഭിച്ചു
