അഞ്ചാം തവണയും ശ്യാമപ്രസാദ് തന്നെ സംവിധായകന്. ഒരു ഞായറാഴ്ച പറയുന്നത് സ്ത്രീ പുരുഷ ബന്ധം.
Published on
വീണ്ടും പുരസ്ക്കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഒരു ഞായറാഴ്ച എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ട ശ്യാമപ്രസാദ്. അഞ്ചാമത്തെ സംസ്ഥാന അവാര്‍ഡാണിത്. വ്യത്യസ്ത സഹപ്രവര്‍ത്തകര്‍, എഴുത്തുകാര്‍, അഭിനേതാക്കള്‍ എല്ലാവരുടേയും കൂട്ടായ യത്നത്തിന്റെ ഭാഗമായിട്ടാണ് സംവിധായകന് എന്ന നിലയില്‍ അംഗീകരിക്കപ്പെടുന്നത്. അവരോടെല്ലാം നന്ദി പറയുന്നതായും ശ്യാമപ്രസാദ് പറഞ്ഞു.
ഒരു ഞായറാഴച ഇതുവരെ തിയേറ്ററിലേക്ക് എത്തിയിട്ടില്ല. വളരെ ചെറിയ സിനിമയാണ്. രണ്ടു കാമുകി കമുകന്മാരുടെ ജീവിതം സമാന്തരമായി പറഞ്ഞു പോകുകയാണ് ചിത്രത്തില്‍. സ്ത്രീപുരുഷ ബന്ധങ്ങളെകുറിച്ചും സമൂഹത്തിലെ ലിംഗ സമത്വത്തെക്കുറിച്ചും സിനിമ ചര്‍ച്ചചെയ്യുന്നുണ്ടെന്നും ശ്യാമപ്രസാദ് പറഞ്ഞു.
shyamaprasad best director
Continue Reading
Related Topics:Shyamaprasad
