Malayalam
മാധ്യമങ്ങൾക്ക് വാർത്ത ഉണ്ടാക്കി ആഘോഷിക്കാൻ എന്റെ മകളുടെ ജീവിതം വിട്ടുകൊടുക്കില്ല – ശുഭരാത്രി ട്രെയ്ലർ തരംഗമാകുന്നു !
മാധ്യമങ്ങൾക്ക് വാർത്ത ഉണ്ടാക്കി ആഘോഷിക്കാൻ എന്റെ മകളുടെ ജീവിതം വിട്ടുകൊടുക്കില്ല – ശുഭരാത്രി ട്രെയ്ലർ തരംഗമാകുന്നു !
ശുഭരാത്രിയുടെ ട്രെയ്ലർ സമൂഹ മാധ്യമങ്ങളിൽ സജീവ ചർച്ചയാകുകയാണ്. രണ്ടു ടീസറുകളിൽ നിന്നും മനസിലായതിനുമപ്പുറം വളരെ വൈകാരികവും തീക്ഷണവുമായ വിഷയമാണ് സിനിമ കൈകാര്യം ചെയ്യുന്നതെന്ന് ട്രെയ്ലർ പറയുന്നു.
വ്യാസൻ കെ പി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിലീപും അനു സിത്താരയുമാണ് നായിക നായകന്മാർ . കൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. കുടുംബ പശ്ചാത്തലത്തിലുള്ള ചിത്രത്തില്‍ സിദ്ധിഖും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
നാദിര്‍ഷയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. വിജയ് ബാബു, നെടുമുടി വേണു, സായി കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്, സൈജു കുറുപ്പ്, നാദിര്‍ഷ, ഹരീഷ് പേരടി, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ജയന് ചേര്‍ത്തല, ശാന്തി കൃഷ്ണ, ആശാ ശരത്ത്, ഷീലു ഏബ്രാഹം, കെപിഎസി ലളിത, തെസ്നി ഖാന് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങള്‍.
അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിനുശേഷം വ്യാസൻ കെ.പി. (വ്യാസൻ എടവനക്കാട്) രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. അബ്രഹാം മാത്യു നിർമിക്കുന്ന ചിത്രത്തിന്റെ വിതരണം അബാം മൂവീസ്. ഛായാഗ്രഹണം ആല്‍ബി. സംഗീതം ബിജിബാല്‍. എഡിറ്റിങ് കെ. എച്ച്. ഹര്ഷന്. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി.
shubharathri movie trailer
