Malayalam Breaking News
സിനിമയിൽ നിന്നും ഇടവേളയെടുത്തതിന്റെ കാരണം വ്യക്തമാക്കി ശ്രുതി ഹസൻ; കല്യാണമല്ല കാരണം !!!
സിനിമയിൽ നിന്നും ഇടവേളയെടുത്തതിന്റെ കാരണം വ്യക്തമാക്കി ശ്രുതി ഹസൻ; കല്യാണമല്ല കാരണം !!!
By
സിനിമയിൽ നിന്നും ഇടവേളയെടുത്തതിന്റെ കാരണം വ്യക്തമാക്കി ശ്രുതി ഹസൻ; കല്യാണമല്ല കാരണം !!!
സിനിമയിൽ സജീവമായി തുടരുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ശ്രുതി ഹസൻ സിനിമയിൽ നിന്നും പിന്മാറിയത്. കൈനിറയെ ചിത്രങ്ങളുമായി സിനിമയിൽ നിറഞ്ഞു നിൽക്കുകയായിരുന്നു ശ്രുതി അപ്പോൾ. ശ്രുതിയുടെ ഈ തീരുമാനം ആരാധകരെ ഞെട്ടിച്ചു. അതിനുപിന്നിൽ എന്താണ് കാരണമെന്നു ശ്രുതിയോട് ആരാധകർ ആരാഞ്ഞിരുന്നു. ഇപ്പോൾ അതിനു പിന്നലെ കാരണം വ്യക്തമാക്കിയിരിക്കുകയാണ്.
ടെലിവിഷന്‍ പരിപാടിയുടെ ഭാഗമാവുന്നതിന് വേണ്ടിയാണ് താരം സിനിമയില്‍ നിന്നും ഇടവേള എടുത്തത്.
നാളുകള്‍ നീണ്ട കാത്തിരിപ്പിന് ശേഷം പരിപാടിയുമായി താരപുത്രി എത്തുകയാണ്.ഹലോ സഗോ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ഒക്ടോബര്‍ 28 മുതല്‍ സംപ്രേഷണം ചെയ്ത് തുടങ്ങുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.
സിനിമാജീവിതത്തിലെ തന്നെ സുപ്രധാന തീരുമാനവുമായാണ് താരപുത്രിയെത്തിയത്.ടെലിവിഷന്‍ പരിപാടിയില്‍ എത്തുന്നതിനായി താനും കാത്തിരിക്കുകയാണെന്നും എക്സൈറ്റ്മെന്റുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു.
ട്വിറ്ററിലൂടെയായിരുന്നു ഇക്കാര്യത്തെക്കുറിച്ച് താരപുത്രി വ്യക്തമാക്കിയത്. അടുത്തിടെയായിരുന്നു താരപുത്രി രഹസ്യമായി വിവാഹം നടത്തിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചത്.
സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങളും പ്രചരിച്ചിരുന്നു. മക്കള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്കുന്ന പിതാവാണ് കമല്ഹസന്. മകളുടെ പുതിയ തീരുമാനത്തില്‍ അദ്ദേഹം സംതൃപ്തനായിരുന്നു. ടെലിവിഷന്‍ പരിപാടികളിലൂടെ പ്രേക്ഷകരെ ത്രസിപ്പിച്ചിട്ടുണ്ട് കമല്ഹസന്.
അച്ഛന്റെ വഴിയെ മകളും മിനിസ്ക്രീനിലെത്തുമ്ബോള് നിരാശരാവേണ്ടി വരില്ലെന്ന വിലയിരുത്തലിലാണ് ആരാധകര്‍. പരിപാടിയുടെ പ്രമോ വീഡിയോയും താരപുത്രി ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
shruti hasan to host a television show
