നിന്നെ ഇഷ്ടപ്പെടുന്ന ഒരുപാട് ആള്‍ക്കാരുണ്ട്…. പക്ഷെ അതൊക്കെ ഈ ഒറ്റ കഥ കൊണ്ട് അതൊക്കെ പോയി, നീ തന്നെ നിനക്ക് വിനയായി; മിഥിനോട് ശ്രുതി
ഷോ കാണുന്ന പ്രേക്ഷക സമൂഹത്തിന് പുറത്തേക്കും ചര്‍ച്ചയായ ഒന്നായിരുന്നു ബിഗ് ബോസില്‍ അനിയന്‍ മിഥുന്‍ പറഞ്ഞ ജീവിതകഥ. കടന്നുവന്ന ജീവിതവഴികളെ ഒരു ഗ്രാഫിന്‍റെ രൂപത്തില്‍ ചിത്രീകരിക്കാനുള്ള ഒരു ടാസ്ക് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ബിഗ് ബോസ് നല്‍കിയിരുന്നു. ഇതില്‍ പങ്കെടുക്കവെ സന എന്ന ഒരു സൈനികോദ്യോഗസ്ഥയെ താന്‍ പ്രണയിച്ചതിനെക്കുറിച്ചും അവര്‍ പിന്നീട് വെടിയേറ്റ് മരിച്ചതിനെക്കുറിച്ചും മിഥുന്‍ പറഞ്ഞിരുന്നു. ഇതിന്‍റെ വിശ്വാസ്യത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു
മോഹന്‍ലാല്‍ തന്നെ നേരിട്ട് മിഥുന്റെ കഥ ചോദ്യം ചെയ്തതോടെ താരം വലിയ വിവാദത്ത്ിലാണ് ചെന്നു ചാടിയത്. ഷോയില്‍ നിന്നും പുറത്തായ അനിയന്‍ മിഥുന്‍ ഇതേക്കുറിച്ച് ഇതുവരേയും പ്രതികരിച്ചിട്ടില്ല. ഇതിനിടെ ഇപ്പോഴിതാ ബിഗ് ബോസ് വീട്ടിലേക്ക് തിരികെ എത്തിയിരിക്കുകയാണ് അനിയന്‍ മിഥുന്‍. ഫിനാലെയ്ക്ക് മുന്നോടിയായി മുന്‍ താരങ്ങളെല്ലാം തിരികെ വന്നപ്പോഴാണ് മിഥുനും തിരികെ വന്നത്.
തിരിച്ചു വന്ന മിഥുന്‍ തന്റെ കഥയുടെ പേരിലുണ്ടായ പുകിലുകളെക്കുറിച്ച് ചിലരോടൊക്കെ സംസാരിക്കുന്നുണ്ട്. ഇപ്പോഴിതാ ശ്രുതിയുമായും ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുകയാണ് അനിയന്‍ മിഥുന്‍. ശ്രുതിയും മിഥുനും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാല്‍ തിരികെ വന്ന ശേഷം ഇരുവരും തമ്മില്‍ അകല്‍ച്ചയുള്ളതായാണ് കാഴ്ചക്കാര്‍ക്ക് അനുഭവപ്പെടുന്നത്.
ഇരുവരും ഒരുമിച്ച് വന്നപ്പോള്‍ മിഥുന്റെ കഥയെക്കുറിച്ച് പരാമര്‍ശിക്കുകയായിരുന്നു. നീനക്കെതാണ് വിശേഷം എന്നാണ് ശ്രുതി ചോദിച്ചത്. നിനക്ക് അറിയാലോ, എന്റെ വിശേഷങ്ങളൊക്കെ പറഞ്ഞില്ലേ എന്ന് മിഥുന്‍ പറയുന്നു. ഭയങ്കര പ്രശ്‌നമായി. ഇത് കഴിഞ്ഞ് നാട്ടില്‍ പോയി കുറേ സര്‍ട്ടിഫിക്കറ്റുകളും കാര്യങ്ങളുമൊക്കെ ശരിയാക്കാനുണ്ട്. എന്റെ പ്രൊഫഷനില്‍ കയറി പിടിച്ചുവെന്നും മിഥുന്‍ പറഞ്ഞു. വളരെ ഗൗരവ്വമായിട്ടാണ് ശ്രുതി മിഥുനോട് സംസാരിച്ചത്.
ഇവിടെ നിന്നും ഇറങ്ങിയപ്പോള്‍ ഏറ്റവും ജെനുവിനായി ആളുകളെന്ന് നിന്നേയും റിനോഷിനേയും കുറിച്ച് പറഞ്ഞ ആളാണ് ഞാന്‍ എന്ന് ശ്രുതി പറഞ്ഞു. എന്നാല്‍ ശ്രുതിയുടെ സംസാരം പൂര്‍ത്തിയാക്കാന്‍ മിഥുന്‍ സമ്മതിച്ചില്ല. ഇപ്പോള്‍ അതേക്കുറിച്ച് സംസാരിക്കണ്ട എന്ന് മിഥുന്‍ പറഞ്ഞു. എനിക്ക് വിഷമമുണ്ട്. ശരിക്കും ആ കാര്യത്തില്‍ എനിക്ക് വിഷമമുണ്ട്. നിന്നെ ഇഷ്ടപ്പെടുന്ന ഒരുപാട് ആള്‍ക്കാരുണ്ട്. പക്ഷെ അതൊക്കെ ഈ ഒറ്റ കഥ കൊണ്ട് അതൊക്കെ പോയി. നീ തന്നെ നിനക്ക് വിനയായി. എനിക്ക് നിന്നെ മനസിലാകുന്നില്ല എന്ന് ശ്രുതി മിഥുനോടായി പറഞ്ഞു.
നീ എല്ലാ വീഡിയോയും കണ്ടോ? എന്ന് മിഥുന്‍ ശ്രുതിയോട് ചോദിക്കുന്നുണ്ട്. എന്നോടാണ് നീ ആ കഥ ആദ്യം പറഞ്ഞത്. ഞാന്‍ കരുതിയത് നീ വളരെ ജെനുവിനായി പറഞ്ഞതാണെന്നെന്നും ശ്രുതി പറയുന്നുണ്ട്. നേരത്തെ താന്‍ പറഞ്ഞ പ്രണയ കഥ കള്ളമാണെന്ന് അനിയന്‍ മിഥുന്‍ അഖില്‍ മാരാരോട് തുറന്ന് പറഞ്ഞിരുന്നു. ഷോയില്‍ നിന്നും പുറത്താകുന്നത് വരെ താന്‍ പറഞ്ഞത് സത്യമാണെന്നായിരുന്നു മിഥുന്റെ വാദം.
പട്ടാളക്കാരിയുമായുള്ള തന്റെ പ്രണയകഥ പുറത്ത് വലിയ രീതിയില്‍ ചര്‍ച്ചയായി എന്നും പ്രൊഫഷനെ ബാധിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ മാറിയെന്നും അനിയന്‍ മിഥുന്‍ അഖിലിനോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പട്ടാളക്കാരിയുമായി പ്രണയമുണ്ടായിരുന്നില്ലെന്നും അത് കള്ളമായിരുന്നുവെന്നും മിഥുന്‍ വെളിപ്പെടുത്തി. പുറത്ത് താന്‍ എയറിലായിരുന്നു. ഇതുവരെ ആ വിഷയത്തില്‍ താന്‍ പ്രതികരിച്ചിട്ടില്ലെന്നും മിഥുന്‍ പറഞ്ഞു. അതേസമയം, ഷോ ആയതുകൊണ്ട് എന്റര്‍ടെയ്ന്‍മെന്റിന് വേണ്ടി പറഞ്ഞതാണെന്ന് പറയാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നാണ് മിഥുന്‍ പറയുന്നത്.
