ഗംഭീര മേക്കോവറുമായി ശ്രിന്ദ; അമ്പമ്പോ ഇതെന്തൊരു മാറ്റമെന്ന് ആരാധകർ
മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് അഭിനേത്രി ശ്രിന്ദ. വളരെ ചുരുക്കം സിനിമകൾ മാത്രമേ ചെയ്തിട്ടുള്ളുവെങ്കിലും പ്രേക്ഷകരുടെ മനസിൽ തന്റേതായ സ്ഥാനം ചുരുങ്ങിയ കാലയളവ് കൊണ്ട് നേടിയെടുത്ത താരമാണ് ശ്രിന്ദ.വ്യത്യസ്തമായ കഥാപാത്രങ്ങളുമായാണ് ഈ താരം ഓരോ തവണയും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്താറുള്ളത്.1983 ലെ സുശീലയേയും അവരുടെ ഡയലോഗുകളും ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് താരം എത്താറുണ്ട്. പോസ്റ്റ് ചെയ്ത് സെക്കന്റുകള്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ ചിത്രങ്ങള്‍ തരംഗമായി മാറാറുണ്ട്.
ഗംഭീര മേക്കോവറുമായാണ് താരം ഇപ്പോള്‍ എത്തിക്കൊണ്ടിരിക്കുന്നത്. വിവിധ സീരീസുകളായാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത്. ആരാധകര്‍ മാത്രമല്ല താരങ്ങളും ശ്രിന്ദയ്ക്ക് പിന്തുണയുമായി എത്തുന്നുണ്ട്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിട്ടുള്ളത്. മേക്കപ്പ് കൂടുതലാണോ ചേട്ടാ എന്ന കമന്റ് മിക്ക ഫോട്ടോയ്ക്ക് കീഴിലുമുണ്ട്. വ്യത്യസ്തമായ ക്യാപ്ഷനാണ് ഓരോ ചിത്രത്തിനായും താരം നല്‍കുന്നത്. ആന്‍ അഗസ്റ്റിന്, പേളി മാണി തുടങ്ങി നിരവധി പേരാണ് കമന്റുകളുമായി എത്തിയിട്ടുള്ളത്.
കുട്ടന്‍പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിലായിരുന്നു ശ്രിന്ദയെ അവസാനമായി കണ്ടത്. ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കിയാണ് താരം മുന്നേറുന്നത്. ജീവിതത്തില്‍ തെറ്റായ തീരുമാനമെടുത്തതിനെക്കുറിച്ചും അതില്‍ നിന്നും പിന്വാങ്ങിയതിനെക്കുറിച്ചുമൊക്കെ താരം തുറന്നുപറഞ്ഞിരുന്നു. അടുത്തിടെയായിരുന്നു യുവസംവിധായകനായ സിജു എസ് ബാവയും ശ്രിന്ദയും തമ്മിലുള്ള വിവാഹം നടന്നത്. ഇവരുടെ വിവാഹത്തില്‍ ഏറെ സന്തോഷിച്ചയാളാണ് മകന് അര്ഹാന്. മകന് വേണ്ടിയാണ് ഇനിയുള്ള ജീവിതമെന്നായിരുന്നു നേരത്തെ വിവാഹമോചനം നേടിയപ്പോള്‍ താരം പറഞ്ഞത് യാത്രകളിലും മറ്റുമെല്ലാം അര്‍ഹാനും ഒപ്പമുണ്ടാവാറുണ്ട്.
shrindha- super duper makeover- fans applauded
