Connect with us

നിങ്ങളുമായി ഈ സന്തോഷം പങ്കുവെച്ചില്ലെങ്കില്‍ ആശ്വാസമാവില്ല!! മേദസ്വിയുടെ വരവറിയിച്ച് ദീപന്‍ മുരളി

Actor

നിങ്ങളുമായി ഈ സന്തോഷം പങ്കുവെച്ചില്ലെങ്കില്‍ ആശ്വാസമാവില്ല!! മേദസ്വിയുടെ വരവറിയിച്ച് ദീപന്‍ മുരളി

നിങ്ങളുമായി ഈ സന്തോഷം പങ്കുവെച്ചില്ലെങ്കില്‍ ആശ്വാസമാവില്ല!! മേദസ്വിയുടെ വരവറിയിച്ച് ദീപന്‍ മുരളി

കഴിഞ്ഞ ദിവസം (ജൂലൈ 22) രാത്രി 11.10 നാണ് മകള്‍ ജനിച്ചതെന്നും അമ്മയുടെ സാന്നിധ്യമാണ് മകളിലൂടെ അറിഞ്ഞതെന്നും ദീപന്‍ കുറിച്ചിട്ടുണ്ട്. മേദസ്വി ദീപന്‍ എന്ന പേരാണ് മകള്‍ക്ക് നല്‍കിയിട്ടുള്ളത്. നിങ്ങളുമായി ഈ സന്തോഷം പങ്കുവെച്ചില്ലെങ്കില്‍ ആശ്വാസമാവില്ലെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. നിരവധി പേരാണ് താരകുടുംബത്തിന് ആശംസ അറിയിച്ച്‌ രംഗത്തെത്തിയിട്ടുണ്ട്. മകളുടെ ആദ്യചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു. ദീപന്‍ മുരളിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം. ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയതാരങ്ങളിലൊരാളാണ് ദീപന്‍ മുരളി. അഭിനേതാവായും അവതാരകനായും നിറഞ്ഞുനില്‍ക്കുകയാണ് അദ്ദേഹം. ശക്തമായ ആരാധകപിന്തുണയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ദീപന്‍ വിശേഷങ്ങളെല്ലാം കൃത്യമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ കുഞ്ഞതിഥി എത്തിയ സന്തോഷം പങ്കുവെച്ചാണ് താരമെത്തിയിട്ടുള്ളത്. കുടുംബത്തിലേക്ക് കുഞ്ഞതിഥി വരുന്നുവെന്നുള്ള സൂചനയും ചിത്രങ്ങളുമൊക്കെ അദ്ദേഹം നേരത്തെ പങ്കുവെച്ചിരുന്നു. ബേബി ഷവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

deepan-murali- baby

Continue Reading
You may also like...

More in Actor

Trending