സിനിമകളിലും സീരിയലുകളിലും കുട്ടികളെ കാസ്റ്റ് ചെയ്യാന്‍ അനുമതി തേടിയ നിര്‍മ്മാതാക്കളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് ബാലാവകാശ സംരക്ഷണ കമ്മിഷന്

സിനിമകളിലും സീരിയലുകളിലും കുട്ടികളെ കാസ്റ്റ് ചെയ്യാന്‍ അനുമതി തേടിയ നിര്‍മ്മാതാക്കളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന് (എന്‍സിപിസിആര്‍). കളക്ടര്‍മാരോട് ആണ് കമ്മിഷന് ആവശ്യപ്പെട്ടിരിക്കുന്നത്. 2017 നും 2022 നും ഇടയില്‍ അനുമതി തേടിയവരുടെ വിശദാംശങ്ങള്‍ ഏഴ് ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കണം.
കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം കളക്ടര്‍മാര്‍ക്കാണ് കത്തയച്ചത്. നിര്‍മ്മാതാക്കള്‍ക്ക് കുട്ടികളെ ഉപയോഗിച്ചുള്ള ചിത്രീകരണത്തിന് കളക്ടര്‍മാരുടെ അനുമതി നിര്‍ബന്ധമാണ്, വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ.
മാതാപിതാക്കളുടെ സമ്മത പത്രവും സമര്‍പ്പിക്കണം. ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് നടപടിയെന്ന് കമ്മിഷന് അറിയിച്ചു. നേരത്തെ മൂന്ന് മാസത്തില്‍ താഴെയുള്ള കുട്ടികളെ കാസ്റ്റ് ചെയ്യുന്നത് ബാലാവകാശ കമ്മിഷന് നിരോധിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് കമ്മിഷന് പുറപ്പെടുവിച്ച കരട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മുലയൂട്ടല്‍, പ്രതിരോധബോധവല്‍ക്കരണ പരിപാടികള്‍ തുടങ്ങിയവ ചിത്രീകരിക്കുന്നതിന് മാത്രമേ ഈ പ്രായത്തിലുള്ള കുട്ടികളെ ഉപയോഗിക്കാവൂ.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...