Connect with us

ആ ചിത്രത്തിൽ മഞ്ജു നല്ല അസാദ്യ അഭിനയം ആണ് കാഴ്ച്ചവെച്ചതെന്ന് അച്ഛൻ എന്നോട് പറഞ്ഞിരുന്നു; ഷോബി തിലകൻ

Actress

ആ ചിത്രത്തിൽ മഞ്ജു നല്ല അസാദ്യ അഭിനയം ആണ് കാഴ്ച്ചവെച്ചതെന്ന് അച്ഛൻ എന്നോട് പറഞ്ഞിരുന്നു; ഷോബി തിലകൻ

ആ ചിത്രത്തിൽ മഞ്ജു നല്ല അസാദ്യ അഭിനയം ആണ് കാഴ്ച്ചവെച്ചതെന്ന് അച്ഛൻ എന്നോട് പറഞ്ഞിരുന്നു; ഷോബി തിലകൻ

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെ കരിയർ ബെസ്റ്റ് ചിത്രങ്ങളിലൊന്നായിരുന്നു കണ്ണെഴുതി പൊട്ടുംതൊട്ട്. സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച ചിത്രത്തിലെ ഭദ്രയായുള്ള താരത്തിന്റെ അഭിനയത്തെ പ്രശംസിക്കാത്തവരില്ല. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഈ ചിത്രത്തിൽ നടി മഞ്ജുവിന്റേത് അസാദ്യ പെർഫോമൻസ് ആണെന്ന് തന്റെ അച്ഛൻ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് പറയുകയാണ് ഷോബി തിലകൻ.

ഈ ചിത്രത്തിൽ ഭദ്ര ആയി മഞ്ജുവും, നടേശൻ മുതലാളിയായി അച്ഛനും ഗംഭീര കാഴ്ച്ച വെച്ച ഒരു ഹിറ്റ് ചിത്രമായിരുന്നു കണ്ണെഴുതി പൊട്ടും തൊട്ട്. അച്ഛൻ തന്നോട് പറഞ്ഞിരുന്നു, മഞ്ജു നല്ല അസാദ്യ അഭിനയം ആണ് കാഴ്ച്ചവെച്ചതെന്ന്, ശരിയാണ് അത് ആ ചിത്രം കാണുമ്പൊൾ എല്ലാവർക്കും മനസിലാകും.

ശരിക്കും അച്ഛനും, മഞ്ജുവും മത്സരിച്ച അഭിനയിച്ച ചിത്രമായിരുന്നു അത്. അതുപോലെ ഈ ചിത്രത്തിൽ അച്ഛൻ നെർവസായെന്നും ഷോബി തിലകൻ പറയുന്നു. അഭിനയിക്കുമ്പോൾ മഞ്ജുവിന്റെ കൂടെ നിന്ന് താഴേയ്ക്ക് പോകാൻ പാടില്ലല്ലോ. കാരണം ആ സിനിമയിൽ മഞ്ജുവിന്റെ അഭിനയം അത്രക്ക് മനോഹരമായിരുന്നു ഷോബി തിലകൻ പറയുന്നു.

അതേസമയം, നേരത്തെ, ചിത്രത്തിന്റെ സംവിധായകൻ ടികെ രാജീവ് കുമാറും മഞ്ജുവിന്റെ പ്രകടനത്തെ കുറിച്ച് പറഞ്ഞത് ശ്രദ്ധിക്കപ്പെട്ടിരുന്നു.’അച്ഛന്റേയും അമ്മയുടേയും മുന്നിൽ വെച്ചാണ് മഞ്ജു കഥ കേട്ടത്. കഥ പറയുമ്പോൾ മഞ്ജുവിന്റെ അച്ഛന്റേയും അമ്മയുടേയും മുഖം മാറുന്നത് ഞാൻ ശ്രദ്ധിച്ചു. അവരെന്താണ് പറയാനുദ്ദേശിക്കുന്നത് എന്ന് നേരത്തെ മനസിലാക്കിയ മഞ്ജു നമുക്ക് പുറത്തിരുന്ന് സംസാരിക്കാം എന്ന് പറഞ്ഞ് ഞങ്ങളെ പുറത്തേക്ക് കൊണ്ടുപോയി.

കഥ കേട്ട് മഞ്ജു എന്നോട് ഒരു ചോദ്യമേ ചോദിച്ചുള്ളൂ, ചേട്ടാ ഈ സിനിമയിൽ ന ഗ്‌നത ഉണ്ടോ? ഇല്ല എന്ന് ഞാൻ മറുപടി പറഞ്ഞപ്പോൾ സന്തോഷത്തോടെ ആവേശത്തോടെ മഞ്ജു സിനിമ ചെയ്യാൻ സമ്മതം മൂളുകയായിരുന്നു. ആ പ്രായത്തിൽ ഇത്തരത്തിലൊരു കഥ കേൾക്കുമ്പോൾ അത് സമഗ്രമായി പരിശോധിക്കാനുള്ള അപാരമായ ഒരു ഉൾക്കാഴ്ച മഞ്ജുവിനുണ്ടായിരുന്നു. അതെന്നെ അത്ഭുതപ്പെടുത്തി.

സിനിമയുടെ ഷൂട്ടിങ് തുടങ്ങിയപ്പോൾ ഞാൻ ഉദ്ദേശിച്ചതിനേക്കാൾ എത്രയോ മടങ്ങായാണ് മഞ്ജു കഥാപാത്രത്തെ തിരിച്ചുതന്നത്. അഭിനയിക്കാൻ വരുമ്പോൾ ഒരു കാര്യം മാത്രമേ മഞ്ജു ആവശ്യപ്പെട്ടിട്ടുള്ളൂ. സീൻ വിവരിക്കുമ്പോൾ വിശദമായി പറഞ്ഞുകൊടുക്കണം. എന്റെ മനസിലെന്താണോ ഉള്ളത്. അത് കൃത്യമായി വായിച്ചെടുക്കാൻ മഞ്ജുവിന് സാധിച്ചു. പലപ്പോഴും ഞാൻ കട്ട് പറയാൻ വരെ മറന്നുപോയി എന്നുമാണ് രാജീവ് കുമാർ പറഞ്ഞത്.

മുമ്പ് മഞ്ജു വാര്യരുടെ അഭിനയത്തെ കുറിച്ച് തിലകൻ പറഞ്ഞത് ഇങ്ങനെയായിരുന്നു എന്റെ രംഗം ഇല്ലാത്തപ്പോൾ പോലും ഞാൻ സെറ്റിൽ പോകുമായിരുന്നു. കാരണം ആ പെൺകുട്ടിയുടെ അഭിനയം കാണണമായിരുന്നു എനിക്ക്. എങ്കിലേ എനിക്ക് ഒപ്പപ്പെത്താൻ കഴിയൂ’ എന്നായിരുന്നു.

മഞ്ജു വാര്യർ, തിലകൻ, ബിജു മേനോൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി ടി.കെ. രാജീവ് കുമാർ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘കണ്ണെഴുതി പൊട്ടും തൊട്ട്’. ഒരു പെണ്ണിന്റെ പ്രതികാര കഥയാണ് കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമ പറയുന്നത്. തന്റെ മാതാപിതാക്കളെ കൊന്ന നടേശൻ എന്ന മുതലാളിയെ വകവരുത്താൻ ശ്രമിക്കുന്ന ഭദ്ര എന്ന പെൺകുട്ടിയായാണ് മഞ്ജു എത്തിയത്.

ശൃംഗാരവും പ്രതികാരവും പ്രണയവും പകയുമെല്ലാം മാറിമാറി പകർന്നാടേണ്ടുന്ന ആ വേഷം മഞ്ജു തന്മയത്വത്തോടെ അവതരിപ്പിച്ചു. നടേശനെന്ന കഥാപാത്രം അവതരിപ്പിച്ചത് അഭിനയകലയുടെ പെരുന്തച്ചൻ തിലകനാണ്. തിലകനും മഞ്ജു വാര്യരും മത്സരിച്ചഭിനയിച്ച ചിത്രം കൂടിയായിരുന്നു ഇത്. കണ്ണെഴുതി പൊട്ടും തൊട്ടിലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര അവാർഡ് ജൂറിയുടെ പ്രത്യേക പരാമർശം മഞ്ജുവിന് ലഭിച്ചു.

Continue Reading
You may also like...

More in Actress

Trending

Recent

To Top