അന്ന് എനിക്ക് സൗന്ദര്യമില്ലെന്ന് പറഞ്ഞ് പുറത്താക്കി, ഒരു ബാക്ക് ഗ്രൗണ്ട് മോഡലായി പോലും നില്ക്കാന് അവര്‍ അനുവദിച്ചില്ല; ഇന്ന് അതേ ബ്രാന്‍ഡിന്റെ അംബാസിഡര്‍
അന്ന് എനിക്ക് സൗന്ദര്യമില്ലെന്ന് പറഞ്ഞ് പുറത്താക്കി, ഒരു ബാക്ക് ഗ്രൗണ്ട് മോഡലായി പോലും നില്ക്കാന് അവര്‍ അനുവദിച്ചില്ല; ഇന്ന് അതേ ബ്രാന്‍ഡിന്റെ അംബാസിഡര്‍
അന്ന് എനിക്ക് സൗന്ദര്യമില്ലെന്ന് പറഞ്ഞ് പുറത്താക്കി, ഒരു ബാക്ക് ഗ്രൗണ്ട് മോഡലായി പോലും നില്ക്കാന് അവര്‍ അനുവദിച്ചില്ല; ഇന്ന് അതേ ബ്രാന്‍ഡിന്റെ അംബാസിഡര്‍
കുറുപ്പ് എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായി മാറിയ നടിയാണ് ശോഭിത ധൂലിപാല. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ കരിയറിന്റെ തുടക്കത്തില്‍ തനിക്ക് നേരിടേണ്ടി വന്ന ദുഷ്കരമായ അനുഭവങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് നടി.
ഒരു പ്രമുഖ ബ്രാന്‍ഡിന്റെ പരസ്യത്തില്‍ അഭിനയിക്കാന്‍ എത്തിയ തന്നെ സൗന്ദര്യമില്ല എന്ന കാരണത്താല്‍ പുറത്താക്കിയ അനുഭവവും വര്‍ഷങ്ങള്‍ക്ക് ശേഷം അതേ ബ്രാന്‍ഡിന്റെ ബ്രാന്‍ഡ് അംബാസഡറായി കരാര്‍ ഒപ്പിടാന്‍ കഴിഞ്ഞതും ശോഭിത ഓര്‍ത്തെടുത്തു. നടിയുടെ വാക്കുകള്‍ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
മോഡലിങ്ങിന്റെ ആദ്യ നാളുകളില്‍ ഞാന്‍ നിരവധി ടിവി പരസ്യങ്ങള്‍ക്കായി ഓഡിഷനില്‍ പങ്കെടുത്തിട്ടുണ്ട. എന്നാല്‍ അതിലൊന്നും അവസരം ലഭിച്ചില്ല. ‘എനിക്ക് ഒരു അവസരം പോലും കിട്ടിയില്ല, കാരണം എനിക്ക് സൗന്ദര്യമോ ആകര്‍ഷണീയതയോ ഇല്ലെന്ന് അവര്‍ എന്നോട് പറഞ്ഞു,’ എന്നും നടി അഭിമുഖത്തില്‍ പറഞ്ഞു.
ലോറിയലിന്റെ ബാക്ക് ഗ്രൗണ്ട് മോഡലാവാനുള്ള ഓഡിഷനില്‍ പങ്കെടുത്ത അനുഭവവും ശോഭിത പങ്കിട്ടു. ‘അതുമെനിക്ക് കിട്ടിയില്ല. ഒരു ബാക്ക് ഗ്രൗണ്ട് മോഡലായി പോലും നില്ക്കാന് അവര്‍ അനുവദിച്ചില്ല. മൂന്നു വര്‍ഷം മുന്‍പ് അതേ ബ്രാന്‍ഡുമായ ഞാന്‍ കരാര്‍ ഒപ്പിട്ടത് മികച്ചൊരു അനുഭവമായിരുന്നു. ഞാനന്ന് ഐശ്വര്യ റായ് ബച്ചനൊപ്പമാണ് അഭിനയിച്ചത് ശോഭിത കൂട്ടിച്ചേര്‍ത്തു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...