മരക്കാരിൽ പ്രധാന വേഷത്തിൽ ബിഗ്‌ബോസ് ഫെയിം ഷിയാസും !! സ്നേഹിക്കുന്നവരെ ചേർത്ത് നിർത്തുന്ന മോഹൻലാൽ മാജിക്കിന് മറ്റൊരു ഉദാഹരണം….
പ്രിയദർശൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. നൂറു കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെ മിക്ക ഇൻഡസ്ട്രികളിൽ നിന്നും മികവുറ്റ കലാകാരൻമാർ ഉണ്ടെന്ന് മുൻപ് തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തമിഴിൽ നിന്ന് അർജ്ജുനും, ബോളിവുഡിൽ നിന്ന് സുനിൽ ഷെട്ടിയും ചിത്രത്തിൽ ഉണ്ട്. ഇപ്പോഴിതാ മറ്റൊരു വാർത്ത കൂടി പ്രചരിക്കുന്നുണ്ട്.
ബിഗ്‌ബോസിലൂടെ മലയാളികൾക്ക് ഏറെ പരിചിതനായ ഷിയാസ് കരീമും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് എന്നാണ് ആ വാർത്ത. സോഷ്യൽ മീഡിയയിലാണ് ഈ വാർത്ത ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ബോഗ്‌ബോസ് കണ്ടസ്റ്റന്റ് ആയ സമയത്തേ ഷിയാസിനോട് വലിയ അടുപ്പം കാണിച്ചിരുന്ന ആളാണ് മോഹൻലാൽ. ‘മോനേ’ എന്നാണ് അന്നും ഷിയാസിനെ മോഹൻലാൽ വിളിച്ചിരുന്നത്. സ്നേഹിക്കുന്നവരെ കൂടെ നിർത്തുന്ന. കഴിവുള്ളവർക്ക് അവസരം നൽകുന്ന മോഹൻലാൽ മാജിക്കിന് ഉദാഹരണമാണ് ഈ കാര്യവും.
വാർത്ത സത്യമാണെങ്കിൽ ഷിയാസിന്റെ കരിയറിൽ ഒരു മുന്നേറ്റം ഉണ്ടാക്കാൻ തന്നെ ഈ ഒരു വേഷം കാരണമാകും എന്നുറപ്പാണ്. എന്തായാലും മോഹൻലാൽ ഫാൻസും ഒപ്പം ഷിയാസിന്റെ ആരാധകരും കാത്തിരിക്കുകയാണ്, മരക്കാറിനായി.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...