Malayalam
വിവാഹ വാഗ്ദാനം നല്‍കി പീഡി പ്പിച്ച കേസ്; ഷിയാസ് കരീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി
വിവാഹ വാഗ്ദാനം നല്‍കി പീഡി പ്പിച്ച കേസ്; ഷിയാസ് കരീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ നടനും ബിഗ്‌ബോസ് താരവുമായ ഷിയാസ് കരീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യ പരിശോധനയ്ക്ക് ശേഷം ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും. ഷിയാസിനെ ഇന്ന് രാവിലെ ആറരയ്ക്കാണ് ചന്തേര പൊലീസ് സ്‌റ്റേഷനിലെത്തിച്ചത്. ചെന്നൈ വിമാനത്താവളത്തില്‍ വച്ച് ചന്തേര പൊലീസ് ഷിയാസിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു.
വിവാഹ വാഗ്ദാനം നല്‍കി പീഡി പ്പിച്ച കേസില്‍ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഉളളതിനാല്‍ വ്യാഴാഴ്ചയാണ് ദുബായില്‍ നിന്നെത്തിയ ഷിയാസിനെ ചെന്നൈ വിമാനത്താവളത്തില്‍ തടഞ്ഞത്. തുടര്‍ന്ന് ചന്തേര പൊലീസ് എത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
അതേസമയം, പീഡനക്കേസ് വലിയ വാര്‍ത്ത ആയതിന് പിന്നാലെ മാധ്യമങ്ങളെ മോശമായ ഭാഷയില്‍ ഷിയാസ് അധിക്ഷേപിച്ചിരുന്നു. വീഡിയോ വിവാദമായതിന് പിന്നാലെ മാപ്പ് പറഞ്ഞ് ഷിയാസ് തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. ചലച്ചിത്ര അഭിനേതാവും മോഡലുമാണ് ഷിയാസ് കരീം. മോഡലിങ്ങില്‍ ശ്രദ്ധനേടിയ ഷിയാസ് ബി?ഗ് ബോസ് മലയാളത്തില്‍ മത്സരാര്‍ത്ഥി ആയി എത്തിയിരുന്നു.
2023 മാര്‍ച്ച് 21നാണ് ചെറുവത്തൂരിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി മര്‍ദിച്ചത്. ഇതിനിടെ രണ്ടുതവണ ഗര്‍ഭഛിദ്രം നടത്തിയെന്നും പരാതിക്കാരി ആരോപിച്ചു. യുവതിയുടെ പരാതിയില്‍ ബലാത്സംഗത്തിനും വിശ്വാസവഞ്ചനയ്ക്കും ഗര്‍ഭഛിദ്രം നടത്തിയതിനും വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു. പരാതിക്കാരിയെ ശനിയാഴ്ച കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. തുടര്‍ന്ന് ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കി.
പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് സംഘം ചെറുവത്തൂരിലെ ഹോട്ടലിലെത്തി ജീവനക്കാരില്‍ നിന്നും മൊഴിയെടുത്തു. മാര്‍ച്ച് 21ന് ഹോട്ടലില്‍ ഇരുവരും ഡീലെക്‌സ് മുറിയെടുത്തിരുന്നെന്നും മുറിക്കകത്ത് എന്ത് നടന്നതെന്നറിയില്ലെന്നും മനേജര്‍ പോലീസിനോട് പറഞ്ഞിരുന്നു. വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതോടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളെ മോശം ഭാഷയില്‍ അധിക്ഷേപിച്ചാണ് ഷിയാസ് രംഗത്തെത്തിയിരുന്നത്. ഒരു വീഡിയോയിലാണ് വിമര്‍ശനം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പങ്കുവച്ചത്.
‘എന്നെക്കുറിച്ച് ഒരുപാട് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഞാന്‍ ജയിലില്‍ അല്ല… ദുബായിലാണ്. ഇവിടെ നല്ല അരി കിട്ടും എന്നറിഞ്ഞിട്ട് വാങ്ങാന്‍ വന്നതാണ്.’ ‘നാട്ടില്‍ വന്നിട്ട് അരിയൊക്കെ ഞാന്‍ തരുന്നുണ്ട്. നാട്ടില്‍ ഞാന്‍ ഉടന്‍ എത്തും. വന്നതിനുശേഷം നേരിട്ടു കാണാം’, എന്ന് പറഞ്ഞ് ചില മോശം വാക്കുകളോടെയായിരുന്നു വീഡിയോ. വീഡിയോ വിവാദമായതിന് പിന്നാലെ മാപ്പ് പറഞ്ഞ് ഷിയാസ് രംഗത്തെത്തിയിരുന്നു.
