Malayalam Breaking News
‘എന്തിനാ മോനെ നീ മമ്മൂക്ക ആകുന്നത് , ഒരു മമ്മൂക്ക ഇല്ലേ ?’ – ഷിയാസ് കരീമിനോട് മോഹൻലാൽ
‘എന്തിനാ മോനെ നീ മമ്മൂക്ക ആകുന്നത് , ഒരു മമ്മൂക്ക ഇല്ലേ ?’ – ഷിയാസ് കരീമിനോട് മോഹൻലാൽ
By
ബിഗ് ബോസ് സീസൺ ഒന്നിലെ വൈൽഡ് കാർഡ് എൻട്രിയിലൂടെ കടന്നു വന്ന ആളായിരുന്നു ഷിയാസ് കരീം. പെട്ടെന്നുള്ള പ്രതികരണവും അല്പം അക്രമോല്സുകതയുമൊക്കെയായി മലയാളികൾക്കിടയിലേക്ക് ബിഗ് ബോസിലൂടെ കടന്നു വരിക ആയിരുന്നു ഷിയാസ് കരീം.
ബിഗ് ബോസിന് ശേഷം മോഹന്‍ലാലിനൊപ്പം ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലഭിനയിച്ച് കൊണ്ടിരിക്കുകയാണ് ഷിയാസിപ്പോള്. ഇപ്പോഴിതാ മമ്മൂട്ടിയെ പോലെ ഒരാള്‍ ആകണം എന്നതായിരുന്നു തന്റെ ആഗ്രഹമെന്നും എന്നാല്‍ എന്തിനാണ് അങ്ങനെ ആഗ്രഹിക്കുന്നതെന്നും നീ ഷിയാസ് കരീമായി ഇരുന്നാല്‍ മതിയെന്ന് ലാലേട്ടന് പറഞ്ഞതിനെ കുറിച്ചും ഷിയാസ് തുറന്ന് പറഞ്ഞിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട കുറിപ്പിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
ഞാന്‍ ഒരു കടുത്ത സല്മാന് ഖാന് ആരാധകന് ആണ് പക്ഷെ ജീവിതത്തില്‍ എന്റെ വലിയ ആഗ്രഹം മമ്മൂക്കയെ പോലെ ഒരാള്‍ ആകണം എന്നായിരുന്നു. കാരണം മമ്മൂക്ക എന്ന നടനോടും മനുഷ്യനോടും എനിക്ക് വല്ലാത്ത സ്നേഹമായിരുന്നു. ഒരിക്കല്‍ ബിഗ് ബോസില്‍ ഞാന്‍ പറഞ്ഞത് നിങ്ങള്‍ക്ക് ഓര്‍മ്മ ഉണ്ട് എന്ന് തോന്നുന്നു ‘മമ്മുക്കയെ പോലെ ആകണം എന്ന്’.
അടുത്ത ദിവസം ലാലേട്ടന് ഇതിനെ പറ്റി എന്നോട് പറഞ്ഞത് ഇങ്ങനെയാണ് ‘എന്തിനാ മോനെ നീ മമ്മൂക്ക ആവുന്നത്, ഒരു മമ്മൂക്ക ഇല്ലേ? നീ ഷിയാസ് കരീം ആയാല്‍ മതി! ഇതാണ് ലാലേട്ടന്… ലാലേട്ടനോട് എനിക്ക് എന്നും കടപ്പാട് ആണ്. കാരണം ലാലേട്ടന് ഇല്ലായിരുന്നു എങ്കില്‍ ഒരുപക്ഷേ എന്റെ കരിയര്‍ പതുക്കെ ഇല്ലാതായേനെ എന്നു ഞാന്‍ വിശ്വസിക്കുന്നു. അദ്ദേഹം നല്കിയ അവസരം ആണ് എന്നെ മുന്പോട്ട് നയിച്ചത് എന്നതും സത്യം.
ലാലേട്ടന് എന്നു വിളിക്കുമ്ബോള്‍ അദ്ദേഹം എനിക്ക് തരുന്നത് മോനെ എന്ന് വിളിച്ചു കൊണ്ടുള്ള അനിയന്റെ സ്ഥാനമാണ്.. മമ്മൂക്കയെ ഇതുവരെ നേരില്‍ കണ്ടിട്ടില്ല. എന്നെങ്കിലും കാണും എന്നു വിശ്വസിക്കുന്നു. പക്ഷെ എന്തിരുന്നാലും ഫാനിസം ബാധിച്ചു ഒരു നടനെയും അന്നും ഇരട്ടപ്പേര് പറഞ്ഞു അന്നും കളി ആക്കിയിട്ടില്ല ഇന്നും കളി ആക്കിയിട്ടില്ല.. ഇവര്‍ രണ്ടും മലയാള സിനിമയെ വീഴാതെ താങ്ങി നിര്‍ത്തിയവര്‍ തന്നെയാണ്. ഇവര്‍ ഒരു പാഠപുസ്തകം ആണ് ഒരുപാട് പേര്‍ക്ക് അന്നും ഇന്നും..
shiyas kareem about mohanlal and mammootty
