ഷിയാസിനെ ഞെട്ടിച്ച് പേളിയും ശ്രീനിഷും… സഫലമായത് നീണ്ടനാളത്തെ ആഗ്രഹം
By
ബിഗ്ബോസ് മലയാളം റിയാലിറ്റി ഷോയിൽ ഫൈനലിസ്റ്റുകളായി എത്തിയിരുന്നവരിൽ മലയാളികൾക്ക് ഏറെ പരിചിതമല്ലാത്ത ഒരാളായിരുന്നു ഷിയാസ് കരീം. കേരളത്തിലെ ഒരു പ്രമുഖ പരസ്യ മോഡലാണ് പെരുമ്പാവൂര്‍ സ്വദേശിയായ ഷിയാസ് കരീം. ദേശീയ അന്തര്‍ ദേശീയ പ്രമുഖ ബ്രാൻഡുകളുടെ മോഡലായി റാംപുകളിലെത്തിയിട്ടുണ്ട്. ഒട്ടേറെ പരസ്യചിത്രങ്ങളിലും ഫോട്ടോഷൂട്ടിലും ഷിയാസ് അവിഭാജ്യ ഘടകമായിരുന്നു. 2018 ൽ മിസ്റ്റര്‍ ഗ്രാൻസ് സീ ഇൻ്റര്‍നാഷണൽ മോഡൽ ഹണ്ടിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് എത്തിയത് ഷിയാസ് ആയിരുന്നു. ഇതേറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഹണ്ടിൽ ഷിയാസിന് മിസ്റ്റര്‍ പോപുലാരിറ്റി 2018, മികച്ച ഫോട്ടോ മോഡൽ എന്നീ രണ്ടു ടൈറ്റിലുകളാണ് നേടാനായത്. വിവിധ ഫാഷൻ ഷോകളിൽ ജഡ്ജായും ഫാഷൻ ഗ്രൂമറായും ഷിയാസ് എത്തിയിരുന്നു.
ബിഗ് ബോസ് ഹൗസിൽ വന്നപ്പോൾ മുതൽ തൻ്റേതായ ഇടം കണ്ടെത്താൻ കക്ഷി ശ്രമിച്ചിരുന്നു. തന്റെ ജീവിതത്തിലെ വലിയ സ്വപ്നങ്ങളിലൊന്നാണ് സ്വന്തമായൊരു വീടെന്ന് ഷിയാസ് അന്ന് പറഞ്ഞിരുന്നു. പേളിയുടെയും ശ്രീനിയുടേയും അടുത്ത സുഹൃത്ത് കൂടിയാണ് ഷിയാസ്. പേളിഷ് പ്രണയത്തിന് ശക്തമായ പിന്തുണയായിരുന്നു ഷിയാസ് നല്‍കിയത്. പേളി തന്റെ സഹോദരിയാണെന്നും ശ്രീനി കുഞ്ഞളിയനാണണന്നും പറഞ്ഞായിരുന്നു ഷിയാസിന്റെ നടപ്പ്. ഷിയാസിന്റെ ജീവിതത്തിലെ വലിയ മോഹങ്ങളിലൊന്നായ വീടെന്ന സ്വപ്നം സാക്ഷാത്ക്കരിച്ചപ്പോള്‍ ഇവരും പേളിയും ശ്രീനിയും സന്തോഷത്തിലായിരുന്നു.
മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഗൃഹപ്രവേശനത്തിന്റെ കാര്യം പറഞ്ഞ് ഷിയാസ് വിളിക്കുമായിരുന്നുവെന്ന് പേളി പറയുന്നു. രാവിലെ 7 മണിക്ക് കൂടി ഷിയാസ് വിളിച്ചിരുന്നു. പെരുമ്ബാവൂരിലേക്കുള്ള യാത്രയും ഇടയ്ക്ക് സാധനങ്ങള്‍ വാങ്ങുന്നതുമെല്ലാം പേളി പങ്കുവെച്ച വീഡിയോയിലുണ്ട്. തങ്ങള്‍ വീട്ടിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നും ബിരിയാണിയും മറ്റ് കാര്യങ്ങളുമൊക്കെ റെഡിയാക്കി വെച്ചോളൂയെന്നായിരുന്നു ശ്രീനിയുടെ കമന്റ് . ശ്രീനിയുടെ ലോജിക്ക് മനസ്സിലാവുന്നില്ലെന്നായിരുന്നു പേളി പറഞ്ഞത്.
ഷിയാസിന്റെ കാര്യങ്ങളില്‍ ഏറ്റവും ഇഷ്ടമുള്ള കാര്യങ്ങളെക്കുറിച്ചും പേളി ചോദിച്ചിരുന്നു. എന്ത് കാര്യമുണ്ടെങ്കിലും ഓപ്പണായിട്ട് പറയും. വഴക്കൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും അതൊന്നും താന്‍ കാര്യമായി എടുക്കാറില്ലെന്നും ശ്രീനി പറയുന്നു. ഇപ്പോഴും വിളിച്ച് കാര്യങ്ങള്‍ എല്ലാം അന്വേഷിക്കാറുണ്ട്്. നല്ല ഹാര്‍ഡ് വര്‍ക്കറാണ് അവന്, മോഡലിംഗില്‍ അവന് താരമായി മാറിയതിന് പിന്നില്‍ അവന്റെ ഈ പ്രയത്നമാണ്. മറ്റുള്ളവര്‍ക്ക് വേണ്ടി അവന് സംസാരിക്കാറുണ്ടെന്നതാണ് മൂന്നാമത്തെ ഗുണമായി ശ്രീനി പറഞ്ഞത്. ബിഗ് ബോസില്‍ പ്രോട്ടീന്‍ പൗഡര്‍ പഞ്ചസാര കഴിക്കുന്നതിനെക്കുറിച്ചും പേളി പറഞ്ഞിരുന്നു. സെറിലാക്ക് വെറുതെ കഴിക്കാന്‍ തനിക്ക് ഇഷ്ടമാണെന്നും അതാണ് താന്‍ ഷിയാസിനായി വാങ്ങിയതെന്നും പേളി പറഞ്ഞിരുന്നു. ഹിമ ശങ്കറും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
ക്യാപ്റ്റൻ, വീരം എന്നീ രണ്ട് മലയാള ചിത്രങ്ങളിലും ഷിയാസ് അഭിനയിച്ചിട്ടുണ്ട്. വീരത്തിൽ പോരാളിയായും ക്യാപ്റ്റനിൽ ഫുട്ബോൾ കളിക്കാരനായുമായിരുന്നു ഷിയാസ് അഭിനയിച്ചത്. താരത്തിൻ്റെ മികച്ച ഫുട്ബോൾ സ്കില്ലാണ് ക്യാപ്റ്റനിൽ എത്തിച്ചത്. സോഷ്യൽ മീഡിയയിൽ താരം ആക്ടീവാണ്, ഫിറ്റ്നെസ്സ് ഫ്രീക്കായ താരത്തിൻ്റെ വര്‍ക്കൗട്ട് ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഏറെ ആരാധകരും ഷിയാസിനുണ്ട്. സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെൻ്റിലും ഷിയാസ് സജീവമാണ്. ഷിയാസിൻ്റെ ശാരീരിക സൗന്ദര്യത്തിന് ഏറെ ആരാധകരാണ് ഉള്ളത്.
Shiyas HouseWarming
