Connect with us

സിനിമയില്‍ സ്ത്രീകള്‍ക്ക് എന്താണ് പ്രശ്‌നം. അപ്പോള്‍ പുരുഷന്മാര്‍ക്ക് പ്രശ്‌നമില്ലേ; സ്ത്രീ പുരുഷന്‍ എന്ന വ്യത്യാസം എന്തിനാണ് കൊണ്ടുവരുന്നതെന്ന് ഷൈന്‍ ടോം ചാക്കോ

Malayalam

വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ സുപരിചിതനായ താരമാണ് ഷൈന്‍ ടോം ചാക്കോ. ഇപ്പോഴിതാ സിനിമാരംഗത്ത് സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്‍മാര്‍ക്കും പ്രശ്‌നമില്ലേയെന്ന് ചോദിക്കുകയാണ് നടന്‍. ഷൈനും ബാലു വര്‍ഗീസും പ്രധാന വേഷത്തിലെത്തുന്ന വിചിത്രം എന്ന സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഷൈന്‍ ഇക്കാര്യം പറഞ്ഞത്.

ഈ മാസം 14 ന് ചിത്രം തിയേറ്ററുകളിലെത്തും. സിനിമയില്‍ സ്ത്രീകള്‍ക്ക് എന്താണ് പ്രശ്‌നം. അപ്പോള്‍ പുരുഷന്മാര്‍ക്ക് പ്രശ്‌നമില്ലേ. എത്രയോ ആളുകളാണ് നടനാകാന്‍ വേണ്ടി വരുന്നത്. എന്നിട്ട് എത്ര പേര്‍ നടന്‍മാരാകുന്നു. സ്ത്രീ പുരുഷന്‍ എന്ന വ്യത്യാസം എന്തിനാണ് കൊണ്ടുവരുന്നത്. അങ്ങനെ സംസാരിച്ചു സമയം കളയാനാണോ.

സ്ത്രീയും പുരുഷനും വ്യത്യസ്തരായി ഇരിക്കുന്നതാണ് നല്ലത്. ഏറ്റവും ഇഷ്ടമുള്ള കൂട്ടുകാരി ആരാണെന്ന് ചോദിച്ചാല്‍ പെണ്‍കുട്ടികള്‍ പറയും, എനിക്ക് കൂട്ടുകാരികളേക്കാള്‍ ഇഷ്ടം കൂട്ടുകാരന്‍മാരെയാണെന്ന്. സ്ത്രീ സാന്നിധ്യം കൂടുന്ന സ്ഥലങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നില്ലെങ്കില്‍, അമ്മായിയമ്മ മരുമകള്‍ പ്രശ്‌നം ഉണ്ടാകില്ലല്ലോ എന്നും ഷൈന്‍ പറഞ്ഞു.

അച്ചു വിജയനാണ് വിചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. അജിത് റോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കേതകി നാരായണന്‍, കനി കുസൃതി, ജോളി ചിറയത്ത് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

More in Malayalam

Trending