Malayalam
ഒന്നും മനപ്പൂർവ്വം ചെയ്തതല്ല, പല വാക്കുകളും തമാശയായി പറഞ്ഞതാണ്, തന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു; വിൻസിയോട് മാപ്പ് പറഞ്ഞ് ഷൈൻ
ഒന്നും മനപ്പൂർവ്വം ചെയ്തതല്ല, പല വാക്കുകളും തമാശയായി പറഞ്ഞതാണ്, തന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു; വിൻസിയോട് മാപ്പ് പറഞ്ഞ് ഷൈൻ
നടി വിൻസി അലോഷ്യസിനോട് മാപ്പ് പറഞ്ഞ് ഷൈൻ ടോം ചാക്കോ. തന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് ഷൈൻ ടോം ചാക്കോ പറഞ്ഞു. വിവാദങ്ങൾക്ക് ശേഷം ആദ്യമായാണ് ഇരുവരും ഒരേ വേദിയിലെത്തുന്നത്. സൂത്രവാക്യം എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഷൈൻ പരസ്യമായി വിൻസിയോട് മാപ്പു ചോദിച്ചത്.
ഒന്നും മനപ്പൂർവ്വം ചെയ്തതല്ല, വേദനിപ്പിച്ചെങ്കിൽ മാപ്പു ചോദിക്കുന്നു. നമ്മൾ പറയുന്ന കാര്യങ്ങൾ അഞ്ചു പേരും അഞ്ച് തരത്തിലാവും എടുക്കുക. ആളുകളെ ഓരോ നിമിഷവും രസിപ്പിക്കുക എന്ന ഉദേശത്തോടെ തമാശ രീതിയിൽ പറയുന്ന കാര്യങ്ങൾ മറ്റുള്ളവരെ വിഷമിപ്പിച്ചേക്കാം. എല്ലാവരും ഒരേ പോലെയല്ലല്ലോ എന്നും അത് എനിക്ക് പലപ്പോഴും മനസിലായിട്ടില്ലെന്നും ഷൈൻ വിൻസിയോട് പറഞ്ഞു.
നേരത്തെ, ലഹരി ഉപയോഗിച്ച് സെറ്റിൽ എത്തിയ പ്രമുഖ നടനിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി വിൻസി അലോഷ്യസ് വെളിപ്പെടുത്തിയത് വലിയ വാർത്തയായിരുന്നു. തൻറെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് വിൻസിയുടെ തുറന്നു പറച്ചിൽ. ലഹരി ഉപയോഗമുള്ള സിനിമ സെറ്റുകളിൽ ഇനി മുതൽ സഹകരിക്കില്ല എന്നാണ് വിൻസി അലോഷ്യസ് തുറന്നു പറഞ്ഞത്.
കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഒരു ലഹരി വിരുദ്ധ ക്യാമ്പയിനിൽ പങ്കെടുക്കുന്നതിനിടയിലാണ്, എൻറെ അറിവിൽ ലഹരി ഉപയോഗിക്കുന്നവരുമായി ഇനി സിനിമ ചെയ്യില്ല എന്ന് പ്രസ്‌താവിച്ചത്. പിന്നീട് ആ നടൻ ഷൈൻ ടോം ചാക്കോ ആണെന്ന വിവരവും പുറത്തെത്തിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് പോലീസിന് പരാതി നൽകില്ലെന്നായിരുന്നു വിൻസിയുടെ നിലപാട്.
എന്നാൽ ഫിലിം ചേംബറിനും അമ്മ സംഘടനയ്ക്കും നടി പരാതി നൽകിയിരുന്നു. സംഭവത്തിൽ ഷെെൻ നടിയോട് മാപ്പ് പറയുകയും ചെയ്തു. ഷെെൻ മാപ്പ് പറഞ്ഞ ശേഷം നിയമനടപടിയുമായി മുന്നോട്ട് പോകാൻ വിൻസി തയ്യാറായില്ല. സൂത്രവാക്യം സിനിമയുമായി ബന്ധപ്പെട്ട് പുതിയ അഭിമുഖത്തിലും വിൻസി സംസാരിക്കുന്നുണ്ട്.
ഈ സിനിമയെക്കുറിച്ച് എന്തെങ്കിലും പറയാനുള്ള വോയ്സ് എനിക്കുണ്ടോ എന്നറിയില്ല. നല്ല സിനിമയാണെങ്കിൽ എല്ലാവരും പോയി കണ്ട് ഏറ്റെടുക്കണം. ഒരാളുടെ വ്യക്തി ജീവിതവും പേഴ്സണൽ ജീവിതവും രണ്ടാണ്. രണ്ടും ബന്ധപ്പെടുത്തി സിനിമയുടെ ഭാവി ഇല്ലാതാക്കരുതെന്നും വിൻസി അലോഷ്യസ് പറഞ്ഞിരുന്നു.
