മമ്മൂട്ടി ആരെയും ഉദ്ദേശിച്ച് ഒന്നും പറഞ്ഞിട്ടില്ല, കറുപ്പ് മോശമാണെന്ന് എവിടെയെങ്കിലും അദ്ദേഹം പറഞ്ഞിട്ടുണ്ടോ; ഷൈൻ ടോം
മമ്മൂട്ടിയുടെ ചക്കര, കരിപ്പെട്ടി വിവാദ പരാമർശത്തിൽ പ്രതികരിച്ച് ഷൈൻ ടോം ചാക്കോ .ക്രിസ്റ്റഫര്‍ സിനിമയുടെ പ്രസ് മീറ്റിനിടെയാണ് മമ്മൂട്ടിയുടെ വിവാദ പരാമര്‍ശം വന്നതും വലിയ രീതിയിൽ അത് പിന്നീട് ചർച്ച ചെയ്യപ്പെട്ടതും. തന്നെ കറുത്ത ശര്‍ക്കരയന്നല്ല വെളുത്ത പഞ്ചസാര എന്ന് വിളിക്കൂ എന്നാണ് മമ്മൂട്ടി പറഞ്ഞത്. പ്രസ് മീറ്റിനിടെ മമ്മൂക്ക ചക്കരയാണെന്ന് നടി ഐശ്വര്യ ലക്ഷ്മി പറഞ്ഞിരുന്നു. ഇതിന് മമ്മൂട്ടിയുടെ മറുപടി നല്കിയ മറുപടിയാണ് വിവാദമായത്. ‘നല്ല വെളുത്ത പഞ്ചസാരയെന്ന് വിളിക്കില്ല എന്നെ. കറുത്ത ശര്‍ക്കരയെന്നേ വിളിക്കൂ. ചക്കരയെന്ന് പറഞ്ഞാല്‍ കരിപ്പെട്ടിയാണ്.”അറിയാവോ? ആരെങ്കിലും ഒരാളെ പറ്റി അങ്ങനെ പറയോ… ഞാന്‍ തിരിച്ച് പറഞ്ഞാല്‍ എങ്ങനെയുണ്ടാകും? കരിപ്പെട്ടി എന്ന്’ എന്നാണ് മമ്മൂട്ടി പറഞ്ഞത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ തോതിൽ വൈറലായി.
സിനിമയില്‍ ഇത്രത്തോളം അപ്ഡേറ്റഡായ മമ്മൂട്ടിക്ക് താന്‍ പറഞ്ഞ വാക്കുകളിലെ പൊളിറ്റിക്കല്‍ കറക്ട്നസ് മനസിലായിട്ടില്ലേ എന്നാണ് വിമര്‍ശകർ പിന്നീട് ചോദിച്ചത്. നേരത്തെ സംവിധായകന് ജൂഡ് ആന്തണിയെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളും വിവാദമായിരുന്നു.ജൂഡ് ആന്റണിയുടെ തലയില്‍ കുറച്ച് മുടി കുറവാണെന്നേയുള്ളൂ… ബുദ്ധിയുണ്ട്’ എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. പരാമര്‍ശം ബോഡിഷെയിമിങ് ആണെന്ന ചര്‍ച്ചയായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ഇതില്‍ മമ്മൂട്ടി ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
മമ്മൂട്ടി റേസിസ്റ്റ് പരാമര്‍ശം നടത്തി എന്ന വിവാദത്തിൽ തന്റെ അഭിപ്രയം വ്യക്തമാക്കി എത്തിയിരിക്കുകയാണ് ഇപ്പോൾ ഷൈൻ ടോം ചാക്കോ. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഷൈൻ ഇക്കാര്യത്തിൽ പ്രതികരിച്ചത്.മമ്മൂട്ടി ആരെയും ഉദ്ദേശിച്ച് ഒന്നും പറഞ്ഞിട്ടില്ല. ആന കറുപ്പായത്കൊണ്ടാണ് അതിനെ വെളുപ്പിനോട് ഉപമിക്കാത്തത്. കറുപ്പ് മോശമാണെന്ന് എവിടെയെങ്കിലും അദ്ദേഹം പറഞ്ഞിട്ടുണ്ടോ. തന്നെയെന്തിന് ചക്കരയോട് ഉപമിച്ചുവെന്ന് മാത്രമാണ് അദ്ദേഹം ചോദിച്ചത്. സാദൃശ്യം തോന്നാത്ത ഒന്നിനോട് ഉപമിക്കാൻ പാടില്ലല്ലോ.’
‘മമ്മൂട്ടി ചക്കരയാണെന്ന് ഐശ്വര്യ ലക്ഷ്മി പറഞ്ഞത് അതിന്റെ കളറിനെ ഉദ്ദേശിച്ചിട്ടല്ല മമ്മൂട്ടി അക്കാര്യം തമാശയായി പറഞ്ഞതാണ്’ എന്നാണ് ഷൈൻ ടോം ചാക്കോ പറഞ്ഞത്. പൊതുവേദികളിൽ സംസാരിക്കുമ്പോൾ പൊളിറ്റിക്കൽ കറക്ടനസ് സിനിമാ താരങ്ങൾക്ക് സമ്മർദം സൃഷ്ടിക്കുന്നുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം.
ബൂമറാങ് സിനിമയുടെ പ്രമോഷന് പങ്കെടുക്കാത്ത നടി സംയുക്തയ്ക്കെതിരെ ഷൈൻ ടോം ചാക്കോ കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങളും വൈറലായിരുന്നു. പൊതുവെ തനിക്ക് പറയേണ്ടത് മുഖം നോക്കാതെ പറയുന്ന നടനാണ് ഷൈൻ ടോം ചാക്കോ.
‘ചെയ്ത സിനിമയുടെ പ്രമോഷന് വരാതിരിക്കുന്നത് പേര് മാറ്റിയതുകൊണ്ടൊന്നും നന്നാകില്ല. എന്ത് മേനോന് ആയാലും നായരായാലും ക്രിസ്ത്യാനിയായാലും മുസ്ലിം ആയാലും ചെയ്ത ജോലി പൂര്‍ത്തിയാക്കാതെ എന്ത് കാര്യം.’
‘മനുഷ്യനെ തിരിച്ചറിയണം. പേരൊക്കെ ഭൂമിയിൽ വന്നതിനുശേഷം കിട്ടുന്നതല്ലേ. ചെറിയ സിനിമകൾക്കൊന്നും അവർ വരില്ല. സഹകരിച്ചവര്‍ക്ക് മാത്രമെ നിലനില്‍പ്പ് ഉണ്ടായിട്ടുള്ളൂ. കമ്മിറ്റ്മെന്റ് ഇല്ലായ്മയല്ല. ചെയ്ത ജോലി മോശമായി പോയി എന്ന ചിന്തകൊണ്ടാകും അവർ വരാത്തത്’ എന്നാണ് ഷൈൻ ടോം ചാക്കോ സംയുക്തയെ കുറിച്ച് പറഞ്ഞത്.
