Connect with us

തനൂജയും ഷൈനും പിരിയാൻ കാരണം…; വൈറലായി തനൂജയുടെ പോസ്റ്റ്

Social Media

തനൂജയും ഷൈനും പിരിയാൻ കാരണം…; വൈറലായി തനൂജയുടെ പോസ്റ്റ്

തനൂജയും ഷൈനും പിരിയാൻ കാരണം…; വൈറലായി തനൂജയുടെ പോസ്റ്റ്

മലയാളത്തിൽ ശ്രദ്ധേയമായ സിനിമകളും കഥാപാത്രങ്ങളും ചെയ്ത് മുന്നേറുന്ന താരങ്ങളിൽ ഒരാളാണ് ഷൈൻ ടോം ചാക്കോ. അടുത്തിടെ നടൻ വീണ്ടും വിവാഹിതനാകാൻ പോകുന്നുവെന്ന വിവരം പുറത്തെത്തിയത്. പൊതുവേദിയിൽ കാമുകിയ്ക്കൊപ്പം പ്രത്യക്ഷപ്പെട്ടത് മുതലാണ് ഷൈനിന്റെ പ്രണയകഥ വീണ്ടും ചർച്ചയായത്. എന്നാൽ വിവാഹത്തിന്റെ പടിവാതിക്കൽ വരെ എത്തിയ പ്രണയം തകർന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഷൈൻ തന്നെയാണ് താനും തനൂജയും ബ്രേക്കപ്പായ വിവരം പരസ്യപ്പെടുത്തിയത്.

എന്നാൽ പിരിയാനുള്ള യഥാർത്ഥ കാരണം ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. എന്നെക്കൊണ്ട് ഒരു റിലേഷൻഷിപ്പ് വിജയകരമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ലെന്ന് താൻ വീണ്ടും തെളിയിച്ചെന്നും ടോക്സിക്ക് റിലേഷൻഷിപ്പുകൾ അവസാനിപ്പിക്കുകയാണ് നല്ലതെന്നുമാണ് പ്രണയം പരാജയപ്പെട്ടതിനെ കുറിച്ച് സംസാരിക്കവെ ഷൈൻ ടോം ചാക്കോ പറഞ്ഞത്.

ഇപ്പോഴിതാ തനൂജ പങ്കുവച്ച പുതിയ പോസ്റ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുകയാണ്. ബ്രേക്കപ്പിന്റെ കാരണം എന്നു പറഞ്ഞ് തനൂജ പങ്കുവച്ചിരിക്കുന്നത് സ്പാനിഷ് മസാല എന്ന സിനിമയിലെ പാട്ടാണ്. ”ചെല്ല ചെറുവരികൾ കവിയെ മോഹിച്ചു. കവിയോ കവിതയ്ക്കുള്ളിൽ മറ്റൊരു പ്രണയം സൂക്ഷിച്ചു. കൈത പൂമൊട്ടോ, നദിയെ സ്‌നേഹിച്ചു. ഒഴുകി പോകും നദിയെ നീലക്കടലോ പ്രാപിച്ചു” എന്ന വരികളാണ് താരം പങ്കുവച്ചിരിക്കുന്നത്.

ഇതോടെ തനൂജയും ഷൈനും പിരിയാൻ കാരണം ഷൈന് മറ്റൊരു പ്രണയമുണ്ടായതാണോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നുണ്ട്. തനൂജയുടെ പോസ്റ്റിന് നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. നിങ്ങൾ ഇതിലും മെച്ചപ്പെട്ടത് അർഹിക്കുന്നു, പോയത് പോട്ടേ, അയാൾ നിങ്ങളെ അർഹിക്കുന്നില്ല, ആ മഹാന്റെ കയ്യിൽ നിന്നും ഇതിൽ കൂടുതൽ പ്രതീക്ഷിക്കണ്ട എന്നിങ്ങനെയാണ് ചിലരുടെ കമന്റുകൾ.

സമാനമായ രീതിയിൽ കഴിഞ്ഞ ദിവസം തനൂജ പങ്കുവച്ച മറ്റൊരു പോസ്റ്റും ചർച്ചയായിരുന്നു. എനിക്കവനെ മാറ്റാൻ സാധിക്കും എന്ന തന്റ പഴയൊരു കമന്റാണ് തനൂജ പങ്കുവച്ച റീലിൽ ആദ്യം കാണുന്നത്. തൊട്ടുപിന്നാലെ അവൻ എന്നെ മാറ്റി എന്നു പറഞ്ഞു കൊണ്ട് ആശുപത്രി കിടക്കയിൽ നിന്നുള്ള തന്റെ ചിത്രവും തനൂജ പങ്കുവച്ചിട്ടുണ്ട്.

എന്താണ് ഇരുവർക്കുമിടയിൽ നടന്നതെന്നാണ് ആരാധകർ ഇപ്പോൾ ചോദിക്കുന്നത്. നേരത്തെയും ഇതേ കുറിച്ച് തനൂജ പറഞ്ഞിട്ടുണ്ട്. നമ്മൾ വിശ്വസിച്ചിട്ട് കുറെ എണ്ണത്തെ കൂടെ കൂട്ടും. അവസാനം ലാസ്റ്റിൽ നമ്മളെ ഇട്ടിട്ട് പോകും. അങ്ങനെ രണ്ടെണ്ണം എന്റെ ഒപ്പമുണ്ടായിരുന്നു. രണ്ടുവർഷം കൂടെ കൂട്ടിയതാണ്. അവസാനം എനിക്ക് നല്ല പണി തന്നിട്ട് അങ്ങട് കടന്നുകളയും. ഒറ്റയ്ക്കാണ് നല്ലത്. ആരും വേണ്ട.

ഞാൻ എന്റെ അനുഭവത്തിൽ നിന്നും ഒരു കാര്യം പറഞ്ഞ് തരാം. നമ്മൾ നമ്മുടെ കാര്യങ്ങൾ പേഴ്സണലായതൊക്കെ അങ്ങനെ തന്നെ വെയ്ക്കണം. നമ്മൾക്ക് സങ്കടം ആവുമ്പോൾ എല്ലാം ഷെയർ ചെയ്തിട്ട് അവർ തെറ്റിക്കഴിയുമ്പോൾ അത് പബ്ലിക്കാക്കും. അങ്ങനെ നാറ്റിച്ച് കളയും. നമ്മൾ ആരെയും വിശ്വസിക്കരുത്. അത് ആരായാലും.

നമ്മൾക്ക് കുറേ വാഗ്ദാനങ്ങൾ തരും കൂടെക്കൂട്ടും. എന്നാൽ നമ്മൾ അതൊന്നും വിശ്വസിക്കരുത്. ആരെയും വിശ്വസിക്കരുത് എന്നേ എനിക്ക് പറയാൻ ഉള്ളൂ. എത്ര ക്ലോസായാലും ആരെയും നമ്പിക്കൂടാ. നമ്മൾ നന്ദികേട് കാണിക്കരുത്. പറ്റിപ്പോയി. എന്റെ ജീവിതത്തിലും തെറ്റ് പറ്റിപ്പോയി. ഞാൻ ഇത്രയും ആരെയും സ്നേഹിച്ചിട്ടുണ്ടാവില്ല.

രണ്ടുവർഷമാണ് സ്നേഹിച്ചത്. എന്നിട്ട് എന്നെ അങ്ങ് തേച്ചൊട്ടിച്ചു. ഇപ്പോൾ ഞാൻ കുറ്റക്കാരി. നമ്മൾ ചെയ്യുന്നത് എല്ലാം തെറ്റ് അവർ ചെയ്യുന്നത് എല്ലാം ശരി. നമ്മളെ ആരും അല്ലാണ്ടാക്കി കളഞ്ഞു. ആര് പോയാലും സങ്കടം ഇല്ലായിരുന്നു. പക്ഷെ അവർ പോയതിൽ ഒരുപാട് സങ്കടമുണ്ട്. ഞാൻ ഇപ്പോഴും ഒക്കെയായിട്ടില്ല എന്നുമാണ് തനൂജ പറഞ്ഞിരുന്നത്.

More in Social Media

Trending