Malayalam
കുറച്ചൊക്കെ മര്യാദ കാണിക്കണം, പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞിനോട് ഇത് ചെയ്യരുതെന്ന് ഷൈനിന്റെ ആദ്യ ഭാര്യ
കുറച്ചൊക്കെ മര്യാദ കാണിക്കണം, പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞിനോട് ഇത് ചെയ്യരുതെന്ന് ഷൈനിന്റെ ആദ്യ ഭാര്യ
മലയാളത്തില്‍ ശ്രദ്ധേയമായ സിനിമകളും കഥാപാത്രങ്ങളും ചെയ്ത് മുന്നേറുന്ന താരങ്ങളില്‍ ഒരാളാണ് ഷൈന്‍ ടോം ചാക്കോ. അസിസ്റ്റന്റ് ഡയറക്ടറായി സിനിമയില്‍ എത്തിയ താരം ചെറിയ ചെറിയ വേഷങ്ങളിലൂടെയാണ് അഭിനേതാവായും മുന്‍നിര നായകന്മാര്‍ക്കൊപ്പവും എത്തിയത്. പിന്നീട് നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ നിരവധി വേഷങ്ങളിലാണ് ഷൈന്‍ തിളങ്ങിയത്.
സിനിമയ്ക്ക് അകത്ത് അഭിനയം കൊണ്ട് വിസ്മയിപ്പിക്കുമ്പോള്‍ പുറത്ത് പലപ്പോഴും വിവാദങ്ങളും രസകരമായ ചില പ്രതികരണങ്ങളുമാണ് ഷൈന്‍ ടോം ചാക്കോയെ ശ്രദ്ധേയനാക്കുന്നത്. അഭിമുഖത്തിലും മറ്റും അദ്ദേഹം ഇടപെടുന്ന രീതിയില്‍ വിമര്‍ശനങ്ങള്‍ ഉണ്ടെങ്കിലും സിനിമയിലെ അഭിനയത്തിന്റെ കാര്യത്തില്‍ ആര്‍ക്കും രണ്ട് അഭിപ്രായം ഉണ്ടാകാന്‍ വഴിയില്ല.
അടുത്തിടെ നടന്‍ വീണ്ടും വിവാഹിതനാകാന്‍ പോകുന്നുവെന്ന വിവരം പുറത്തെത്തിയത്. പൊതുവേദിയില്‍ പ്രതിശ്രുത വധുവിനൊപ്പം പ്രത്യക്ഷപ്പെട്ടത് മുതലാണ് ഷൈനിന്റെ പ്രണയകഥ വീണ്ടും ചര്‍ച്ചയായത്. ഇതിന് പിന്നാലെ തന്റെ ആദ്യ വിവാഹത്തെ കുറിച്ചും അതിലുള്ള മകനെ പറ്റിയുമൊക്കെ ഒരു അഭിമുഖത്തില്‍ നടന്‍ തുറന്ന് പറയുകയും ചെയ്തിരുന്നു.
പുതിയ വര്‍ഷത്തില്‍ തന്റെ വിവാഹമുണ്ടാവുമെന്ന് സൂചിപ്പിച്ച് നിശ്ചയത്തിന്റെ ഫോട്ടോസും നടന്‍ പുറത്ത് വിട്ടു. പിതാവിന്റെ വിവാഹനിശ്ചയം നടന്നപ്പോള്‍ ഷൈനിന്റെ മകന്റെ ജീവിതത്തിലും സന്തോഷമുള്ളൊരു ദിവസമായിരുന്നു കഴിഞ്ഞത്. ഇക്കാര്യം സൂചിപ്പിച്ച് യൂട്യൂബിലൂടെ വീഡിയോ പ്രചരിച്ചതോടെ രൂക്ഷമായി വിമര്‍ശിച്ച് കൊണ്ട് ഷൈനിന്റെ ആദ്യഭാര്യ രംഗത്ത് വന്നിരിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് ഷൈന്‍ ടോം ചാക്കോയും മോഡല്‍ കൂടിയായ തനൂജയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. കുറച്ച് കാലമായി പ്രണയത്തിലായിരുന്ന താരങ്ങള്‍ ഈ വര്‍ഷം വിവാഹം കഴിക്കാനുള്ള മുന്നൊരുക്കത്തിലാണ്. ഇതിന് മുന്നോടിയായി അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ താരങ്ങളുടെ വിവാഹനിശ്ചയം നടത്തിയത്. വിവാഹനിശ്ചയത്തിന്റെ ഫോട്ടോസ് പുറത്ത്് വന്നതിന് പിന്നാലെയാണ് ഷൈനിന്റെ മകനെ കുറിച്ചുള്ള വിവരങ്ങളും പ്രചരിച്ചത്.
നടന്റെ മകന്‍ സിയാന്റെ ആദ്യ കുര്‍ബ്ബാന നടത്തിയെന്ന രീതിയില്‍ ചില വീഡിയോസ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ചില ഓണ്‍ലൈന്‍ ചാനലുകളിലും യൂട്യൂബ് ചാനലുകളിലുമൊക്കെ കുട്ടിയുടെ വീഡിയോ പ്രചരിപ്പിച്ചിരുന്നു. അത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഷൈനിന്റെ മുന്‍ ഭാര്യ തബീത്ത മാത്യൂ രംഗത്ത് വരികയും ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞിന്റെ ചിത്രങ്ങളും വീഡിയോസും അനുവാദം കൂടാതെ പ്രചരിപ്പിച്ചതിനെതിരെയാണ് തബീത്ത പ്രതികരിച്ചിരിക്കുന്നത്.
‘ഇത്തരം ചിത്രങ്ങളും വീഡിയോസും പ്രചരിപ്പിക്കുന്നതിന് മുന്‍പ് ബന്ധപ്പെട്ട ആളുകളുടെ പെര്‍മിഷന്‍ ചോദിക്കേണ്ടത് അത്യാവശ്യം തന്നെയാണ്. അതാണ് മര്യാദ. ഒന്നാമതായി, ഫോട്ടോകളും വീഡിയോകളും പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ആ വ്യക്തിയുടെ അനുവാദം ചോദിക്കണമായിരുന്നു. മാത്രമല്ല ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ രണ്ടാമതായി ഓര്‍ക്കേണ്ട ചില കാര്യങ്ങള്‍ കൂടിയുണ്ട്.
പ്രത്യേകിച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ തെറ്റായ വാര്‍ത്തകള്‍ ഒരിക്കലും പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കരുത്. കുട്ടിയുടെ അവകാശങ്ങളും സ്വകാര്യതയും മാനിക്കണമെന്ന് കൂടി താന്‍ അഭ്യര്‍ത്ഥിക്കുകയാണെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കമന്റിലൂടെ തബീത്ത പറയുന്നു.
2012 ലായിരുന്നു ഷൈന്‍ ടോം ചാക്കോയും തബീത്തയും വിവാഹിതരാവുന്നത്. അധികകാലം മുന്നോട്ട് പോകാതെ താരങ്ങള്‍ ഈ ബന്ധം അവസാനിപ്പിച്ചു. ഈ ബന്ധത്തില്‍ ജനിച്ച മകനാണ് സിയാന്‍. അടുത്തിടെ ഒരു അഭിമുഖത്തില്‍ തന്റെ ഭാര്യയും കുഞ്ഞും സുഖമായി ഇരിക്കുകയാണെന്നും കുഞ്ഞിന്റെ കാര്യം ഞാന്‍ എവിടെയും പറയാറില്ലെന്നും ഷൈന്‍ പറഞ്ഞിരുന്നു. അങ്ങനെ അവരെ കുറിച്ച് പറയേണ്ട ആവശ്യം ഒന്നുമില്ലല്ലോ. മകന്റെ പേര് സിയല്‍ എന്നാണെന്നും അവനിപ്പോള്‍ എട്ടുവയസായെന്നും പറഞ്ഞ താരം അവര്‍ ഈ ഭൂഖണ്ഡത്തിലെ ഇല്ലെന്ന് കൂടി പറഞ്ഞിരുന്നു. മാതാപിതാക്കള്‍ വേര്‍പിരിഞ്ഞാല്‍ കുട്ടികള്‍ ആരെങ്കിലും ഒരാളുടെ കൂടെ നില്‍ക്കുന്നതാണ് നല്ലത്.
പത്ത് ദിവസം അവിടെയും ഇവിടെയുമായി നിന്നാല്‍ രണ്ട് സ്ഥലത്തെയും കുറ്റങ്ങള്‍ മാത്രം വളരേണ്ടി വരുമെന്നും അതാണ് മകനെ വിട്ട് നല്‍കാന്‍ കാരണമെന്നുമാണ് നടന്‍ പറഞ്ഞിരുന്നത്. തബീത്തയുമായി വേര്‍പിരിഞ്ഞത് മുതല്‍ വര്‍ഷങ്ങളായി സിംഗിളായി ജീവിക്കുകയായിരുന്നു ഷൈന്‍. ഇതിനിടയിലാണ് തനൂജയുമായി ഇഷ്ടത്തിലാവുന്നത്. വൈകാതെ ഇരുവരുടെയും വിവാഹമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഔദ്യോഗികമായി ഇരുവരും ഇതേ കുറിച്ച് പ്രതികരിച്ചിട്ടില്ല.
