Malayalam
കമല്‍ ഹാസനേക്കാള്‍ നല്ല നടനാണോ വിജയ്? അല്ലല്ലോ. അപ്പോള്‍ ഒരു നടന് നല്ലതാവണമെന്നില്ല വലിയ പ്രതിഫലം കിട്ടാന്‍’; ഷൈന്‍ ടോം ചാക്കോ
കമല്‍ ഹാസനേക്കാള്‍ നല്ല നടനാണോ വിജയ്? അല്ലല്ലോ. അപ്പോള്‍ ഒരു നടന് നല്ലതാവണമെന്നില്ല വലിയ പ്രതിഫലം കിട്ടാന്‍’; ഷൈന്‍ ടോം ചാക്കോ
മലയാളികള്‍ക്കേറെ പ്രിയങ്കരനാണ് ഷൈന്‍ ടോം ചാക്കോ. നടന്റെ അഭിമുഖങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോവിതാ നടന്മാരുടെയും നടിമാരുടെയും പ്രതിഫലം ചര്‍ച്ചയാക്കിയിരിക്കുകയാണ് നടന്. അടുത്തിടെ ഒരു അഭിമുഖത്തില്‍ അവതാരകയ്ക്ക് ഷൈന്‍ നല്കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാവുന്നത്. നായകന്മാരേക്കാള് കുറവ് പ്രതിഫലമാണ് നായികമാര്‍ക്ക് നല്‍കുന്നത് എന്ന ചോദ്യത്തോടാണ് ഷൈന്‍ പ്രതികരിച്ചത്.
‘വിജയ് 100 കോടി പ്രതിഫലം വാങ്ങുമ്പോള്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കപ്പെടുന്ന നയന്‍താരയ്ക്ക് അത്ര പ്രതിഫലമില്ലല്ലോ’ എന്നായിരുന്നു അവതാരകയുടെ ചോദ്യം. എന്നാല്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിക്കുന്ന എല്ലാവര്ക്കും വിജയ്യുടെ അതേ പ്രതിഫലം കിട്ടുമോ എന്നാണ് ഷൈന്‍ തിരിച്ച് ചോദിക്കുന്നത്.
‘സൂപ്പര്‍സ്റ്റാറുകള്‍ എന്നു വിളിക്കുന്നവര്‍ക്കൊക്കെ വിജയ്യുടെ സാലറി കിട്ടുമോ? അങ്ങനെയെങ്കില്‍ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും എത്ര പ്രതിഫലം കിട്ടുന്നുണ്ട്? കമല്‍ ഹാസനോ? അവരേക്കാള്‍ നല്ല നടനാണോ വിജയ്? അല്ലല്ലോ. അപ്പോള്‍ ഒരു നടന് നല്ലതാവണമെന്നില്ല വലിയ പ്രതിഫലം കിട്ടാന്‍.’
‘അത് ആണാവണം പെണ്ണാവണം എന്നുമില്ല. മദ്യമല്ലേ ഏറ്റവും കൂടുതല്‍ വിറ്റു പോവുന്നത് ബൈബിള്‍ അല്ലല്ലോ!’ എന്നായിരുന്നു ഷൈനിന്റെ മറുപടി. ഇത് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട്. അതേസമയം, ‘ഡാന്‍സ് പാര്‍ട്ടി’ ആയിരുന്നു ഷൈനിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്ത ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് തിയേറ്ററില്‍ എത്തിയതെങ്കിലും വലിയ ശ്രദ്ധ നേടിയിട്ടില്ല. അയ്യര്‍ കണ്ട ദുബായ്, ആറാം തിരുകല്‍പ്പന, ദേവര, പാരഡൈസ് സര്‍ക്കസ് തുടങ്ങി നിരവധി ചിത്രങ്ങളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്.
