Malayalam
വാലിബൻ സാമ്പത്തികമായി നഷ്ടം വന്നില്ല, പക്ഷേ രണ്ടാം ഭാഗമില്ലെന്ന് തറപ്പിച്ച് പറയാം, ഞാൻ അതിൽ നിന്ന് പൂർണ്ണമായി മാറി; ഷിബു ബേബി ജോൺ
വാലിബൻ സാമ്പത്തികമായി നഷ്ടം വന്നില്ല, പക്ഷേ രണ്ടാം ഭാഗമില്ലെന്ന് തറപ്പിച്ച് പറയാം, ഞാൻ അതിൽ നിന്ന് പൂർണ്ണമായി മാറി; ഷിബു ബേബി ജോൺ
വൻ പ്രതീക്ഷിയോടെ തിയേറ്ററുകളിൽ എത്തിയ മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബൻ. നിരവധി ട്രോളുകളും വിമർശനങ്ങളുമാണ് ഉയർന്ന് വന്നത്. മലൈക്കോട്ടൈ വാലിബന് വേണ്ടി ബോഡിയിൽ അടക്കം മേക്കോവർ നടത്തിയിരുന്നു മോഹൻലാൽ. സിനിമയ്ക്ക് എതിരെ വിമർശനം ഉള്ളതിനാൽ മോഹൻലാലിന്റെ പ്രകടനവും പരിഗണിക്കപ്പെടാതെ അതിൽ മുങ്ങിപ്പോകുകയായിരുന്നു.
ഇപ്പോഴിതാ ചിത്രം സാമ്പത്തിക നഷ്ടമായിരുന്നില്ല എന്ന് പറയുകയാണ് സിനിമയുടെ നിർമാതാവ് ഷിബു ബേബി ജോൺ. വാലിബൻ സാമ്പത്തികമായി നഷ്ടം വന്നില്ല. മറ്റു റവന്യു ഉള്ളത് കൊണ്ട് നഷ്ടം വന്നില്ല. ഒടിടിയും സാറ്റലൈറ്റും മ്യൂസിക്കും ഏല്ലാം വലിയ തുകയ്ക്കാണ് വിറ്റുപോയത് എന്ന് ഷിബു ബേബി ജോൺ മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഒരു രണ്ടാം ഭാഗത്തിന്റെ സൂചനകളോടെയാണ് സിനിമ അവസാനിക്കുന്നതെങ്കിലും മലൈക്കോട്ട വാലിബൻ 2 ഉണ്ടാകില്ല. നിലവിൽ രണ്ടാം ഭാഗത്തെക്കുറിച്ച് യാതൊരു വിധ ആലോചനകളുമില്ല. ഞാൻ അതിൽ നിന്ന് പൂർണ്ണമായി മാറി. രണ്ടാം ഭാഗം ഇപ്പോൾ ആലോചനകളില്ല എന്ന് തറപ്പിച്ച് പറയാം എന്ന് അദ്ദേഹം പറഞ്ഞു.
2024 ജനുവരി 25നായിരുന്നു മലൈക്കോട്ട വാലിബൻ റിലീസ് ചെയ്തത്. പി എസ് റഫീക്കാണ് ചിത്രത്തിന്റെ തിരക്കഥ. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠൻ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച ചിത്രമാണിത്. ചിത്രത്തന്റെ സംഗീതം നിർവഹിച്ചത് പ്രശാന്ത് പിള്ളയാണ്. സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്.
