Malayalam
‘ഇത് താന്‍ നിജം’; വാലിബന്‍ വൈബില്‍ കൊച്ചി മെട്രോ
‘ഇത് താന്‍ നിജം’; വാലിബന്‍ വൈബില്‍ കൊച്ചി മെട്രോ
കൊച്ചി മെട്രോയുടെ പുതിയ പരസ്യമാണ് സോഷ്യല്‍ മീഡിയയിലെ പുതിയ സംസാരം. വാലിബന്‍ ലൈനിലാണ് യാത്രക്കാരെ ആകര്‍ഷിക്കാന്‍ പരസ്യ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.
കൊച്ചി മെട്രോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റില്‍ കഴിഞ്ഞ ദിവസം പങ്കുവെച്ച പരസ്യ പോസ്റ്ററിന്റെ തീം ‘മലൈക്കോട്ടൈ വാലിബന്റെ’ പോസ്റ്ററാണ്.
വാലിബന്റെ ടൈറ്റിലിന് പകരം കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എന്നാണ് എഴുതിയിരിക്കുന്നത്. ടാഗ്‌ലൈനാകട്ടെ, ‘ഇത് താന്‍ നിജം’ എന്നാണ്, ഓപ്പം ‘എവരിവണ്‍സ് കപ്പ് ഓഫ് ടീ’ എന്ന ടാഗുമുണ്ട്.
കൊച്ചിയിലെ യാത്ര വേഗത്തിലാക്കാന്‍ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരസ്യത്തിന്റെ സ്‌റ്റൈല്‍ തന്നെ കൊച്ചി മെട്രോ മാറ്റിപ്പിടിച്ചിരിക്കുന്നത്.
വാലിബന്‍ മാത്രമല്ല മിസ്റ്റര്‍ ബീനും ദശമൂലം ദാമുവുമൊക്കെ പരസ്യത്തിന്റെ ഭാഗമായിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ മെട്രോയുടെ രസകരമായ ട്രോള്‍ പോസ്റ്റുകളും പങ്കുവെയ്ക്കാറുണ്ട്.
