Malayalam Breaking News
നസീറിനേക്കാൾ പ്രതിഫലം ചോദിച്ചത് പണത്തിനു വേണ്ടി ആയിരുന്നില്ല – ഷീല
നസീറിനേക്കാൾ പ്രതിഫലം ചോദിച്ചത് പണത്തിനു വേണ്ടി ആയിരുന്നില്ല – ഷീല
By
മലയാള സിനിമ രംഗത്ത് നിത്യ വസന്തമായി നിലകൊള്ളുകയാണ് നടി ഷീല . ഗിന്നസ് റെക്കോർഡ് ഹോൾഡർ കൂടിയാണ് ഷീല. പ്രേംനസീറിനൊപ്പം 107 ചിത്രങ്ങളിലാണ് ഷീല വേഷമിട്ടത്. എന്നാൽ അന്നും ഇന്നും നിലനിൽക്കുന്ന വിവാദമാണ് പ്രേം നസീറിനേക്കാൾ പ്രതിഫലം ഷീല ചോദിച്ചത് . അതെന്തുകൊണ്ടെന്നു വ്യക്തമാക്കുകയാണ് ഷീല.
മലയാള സിനിമയില്‍ ഇപ്പോള്‍ പോലും നായകനേക്കാള്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്ല. ആ സംഭവത്തിന് പിന്നിലെ കഥ വിവരിക്കുകയാണ് “ദേശാഭിമാനി’ ക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍.
ഒരുപാട‌് സിനിമകള്‍ തേടിവന്നപ്പോള്‍ തിരക്ക‌് ഒഴിവാക്കാനാണ‌് നസീറിന‌് നല്‍കുന്നതില്‍ കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ടതെന്ന് ഷീല പറയുന്നു. അധികം സിനിമകളില്‍ ഒരേ സമയം അഭിനയിക്കുന്നതിന്റെ ബുദ്ധിമുട്ട് പറയുന്നതിനേക്കാള്‍ നിര്‍മാതാക്കള്‍ ഒഴിവാക്കാനുള്ള വഴിയാണ് അന്വേഷിച്ചതെന്നാണ് ഷീല പറയുന്നത്. “നസീറിനേക്കാള്‍ കൂടുതല്‍ പ്രതിഫലം ചോദിച്ചിട്ട് അതും തരാന്‍ ആളുണ്ടായി എന്നതാണ‌് പരമാര്‍ത്ഥം. എന്നാല്‍ ഒരിക്കലും അത‌് അഹങ്കാരമായി തോന്നിയില്ല’ – ഷീല പറഞ്ഞു.
അഭിനയത്തോട‌് അത്ര ഇഷ‌്ടമുള്ള ആളൊന്നും ആയിരുന്നില്ല താനെന്നും, വീട്ടുകാര്‍ അഭിനയിക്കാന്‍ പറഞ്ഞതുകൊണ്ടാണ് വരുമാനത്തിനുവേണ്ടി സിനിമയിലേക്ക് എത്തിയതെന്നും ഷീല അഭിമുഖത്തില്‍ പറയുന്നുണ്ട്.
sheelaa about remuneration