Malayalam
ഒരു ശബ്ദം പോലും അദ്ദേഹത്തിന്റെ വായില്‍നിന്ന് കേള്‍ക്കില്ല. വെറും ചുണ്ടനക്കം മാത്രം;നസീറിന്റെ ഓർമകളിൽ ഷീല
ഒരു ശബ്ദം പോലും അദ്ദേഹത്തിന്റെ വായില്‍നിന്ന് കേള്‍ക്കില്ല. വെറും ചുണ്ടനക്കം മാത്രം;നസീറിന്റെ ഓർമകളിൽ ഷീല
പ്രേം നസീറിനൊപ്പം ഒരുപാട് ചിത്രത്തിൽ അഭിനയിച്ച അനുഭവ സമ്പത്തുണ്ട് നടി ഷീലയ്ക്ക്.അതുകൊണ്ട് താനെ എപ്പോൾ നസീറിനെക്കുറിച്ച് ചില തുറന്നു പറച്ചിലുകൾ നടത്തുകയാണ് ഷീല.ഇന്നേവരെ തനിക്കൊപ്പം അഭിനയിച്ച ഒരു ചിത്രങ്ങളിലും നസീര്‍ പാടിയല്ല അഭിനയിച്ചതെന്നാണ് ഷീലയ്ക്ക് പറയാനുള്ളത്.
കാതിനടുത്തുവന്ന് പാടുന്ന രംഗങ്ങളുണ്ട് പല ഗാനത്തിലും. പക്ഷേ, ഒരു ശബ്ദം പോലും അദ്ദേഹത്തിന്റെ വായില്‍നിന്ന് കേള്‍ക്കില്ല. വെറും ചുണ്ടനക്കം മാത്രം. പക്ഷേ, ആ പാട്ടുകളൊന്നും ഇദ്ദേഹമല്ല പാടിയതെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ എന്ന് ഷീല ചോദിക്കുന്നു.
അദ്ദേഹം ഒരു പെര്‍ഫെക്ഷനിസ്റ്റ് ആയിരുന്നു എന്നും ഒരുപാട് ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചിട്ടും ഒരിക്കല്‍പോലും അദ്ദേഹം പാട്ട് പാടുന്നത് താന്‍ കേട്ടിട്ടില്ലെന്നും ഷീല പറയുന്നു. പി. സുശീലയോ ജാനകിയോ പാടുന്ന അതേ പിച്ചില്‍ പാടിയാണ് താന്‍ അഭിനയിക്കാറുള്ളത് പക്ഷേ, നസീര്‍ ഒരിക്കല്‍ പോലും പാടിയിരുന്നില്ല എന്നും ഷീല വ്യക്തമാക്കി.
sheela about prem nazeer
