Connect with us

ഗോപി സുന്ദറിനെ തേടിയെത്തി ‘അവൾ’; അമ്പരന്ന് സുഹൃത്തുക്കൾ; ഇനി സംഭവിക്കുന്നത് ഇതോ..

Malayalam

ഗോപി സുന്ദറിനെ തേടിയെത്തി ‘അവൾ’; അമ്പരന്ന് സുഹൃത്തുക്കൾ; ഇനി സംഭവിക്കുന്നത് ഇതോ..

ഗോപി സുന്ദറിനെ തേടിയെത്തി ‘അവൾ’; അമ്പരന്ന് സുഹൃത്തുക്കൾ; ഇനി സംഭവിക്കുന്നത് ഇതോ..

സോഷ്യല്‍ മീഡിയയിലൂടെ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങുന്ന സംഗീത സംവിധായകന്‍ ആണ് ഗോപി സുന്ദര്‍. ഇദ്ദേഹത്തിന്റെ വ്യക്തിപരമായ ജീവിതവുമായി ബന്ധപ്പെട്ടുള്ളവയാണ് ഏറെയും. ഗായിക അമൃത സുരേഷുമായുള്ള വിവാഹവും തുടർന്നുള്ള കാര്യങ്ങളുമാണ് ഗോപി സുന്ദറിനെതിരെ അടുത്തകാലത്ത് വിമർശനങ്ങൾ ഉയരാൻ കാരണം.

ഗോപി സുന്ദറിന്റെ ഫ്രൊഫഷണൽ ലൈഫിനേക്കാൾ കൂടുതൽ ചർച്ചയാകാറുള്ളത് വ്യക്തി ജീവിതമാണ്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ഗോപി സുന്ദര്‍ അഭയ ഹിരണ്‍മയി പത്ത് വര്‍ഷത്തോളം ലിവിങ് റിലേഷനിലായിരുന്നു. ഒരു വര്‍ഷം മുമ്പ് ആയിരുന്നു ഗായിക അമൃത സുരേഷുമായി ഗോപി സുന്ദര്‍ ലിവിംഗ് റിലേഷന്‍ ആരംഭിക്കുന്നത്.

ഇവര്‍ ഇപ്പോള്‍ വേര്‍പിരിഞ്ഞെന്നാണ് വിവരം.  ഗോപി സുന്ദര്‍ ഏത് പെണ്‍കുട്ടിയുടെ കൂടെയുള്ള ചിത്രം പങ്കുവച്ചാലും അതില്‍ സദാചാര കമന്റുകളുമായി എത്തുന്നവര്‍ക്ക് കണക്കില്ലായിരുന്നു. എന്നാല്‍ സൈബര്‍ ആക്രമണങ്ങളെ അവഗണിച്ചു കൊണ്ട് തന്റെ ജീവിതത്തില്‍ മുന്നോട്ട് പോവുകയാണ് ഗോപി സുന്ദര്‍. എന്നാൽ ഇക്കഴിഞ്ഞ ദിവസമാണ് ഗോപി സുന്ദറിന്റെ ജന്മദിനം കഴിഞ്ഞത്. നിരവധിപേരാണ് ഗോപി സുന്ദറിന് ആശംസയുമായി എത്തിയത്.

ഇപ്പോഴിതാ അദ്ദേഹം പങ്കുവെച്ച പുതിയ ചിത്രമാണ് ഇത്തരത്തില്‍ വൈറലായി മാറിയിരിക്കുന്നത്. സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രമാണ് ഗോപി സുന്ദർ പങ്കുവെച്ചത്. സെൽഫി സ്റ്റിക്ക് കൊണ്ട് പകർത്തിയ സെൽഫിയാണ് ഗോപി പോസ്റ്റ് ചെയ്തിട്ടുള്ളത്. ‘എന്റെ ജീവിതം, എന്റെ നിയമങ്ങൾ’ എന്നാണ് ഗോപി നൽകിയിട്ടുള്ള ക്യാപ്‌ഷൻ.

മൂന്നു ദിവസങ്ങൾക്ക് മുൻപ് ജന്മദിന പോസ്റ്റിൽ കൂട്ടുകാരികൾ പലരും ഉൾപ്പെട്ടതിനു ശേഷം ഇത്തരമൊരു പോസ്റ്റുമായി വരികയായിരുന്നു ഗോപി സുന്ദർ. പ്രിയ നായർ അഥവാ മയോനിക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത്, ഇതുവരെയുണ്ടായതിലെ ഏറ്റവും മികച്ച ജന്മദിനം എന്നാണ് ഗോപി ക്യാപ്‌ഷൻ ഇട്ടത്. ഇരുവരും പരമ്പരാഗത കേരളീയ വസ്ത്രം ധരിച്ചു നിൽക്കുന്ന ചിത്രമായിരുന്നു ഗോപിയുടെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തത്.

ഗോപിക്ക് ഒരു ചെറു സമ്മാനവുമായാണ് സുഹൃത്തായ താരാ നായർ പിറന്നാൾ ആശംസിച്ചത്. ഡ്രൈ ഫ്രൂട്ട്സ് അടങ്ങിയ ഒരു ഗിഫ്റ്റ് ഹാമ്പറായിരുന്നു താര ഗോപിക്ക് സമ്മാനിച്ചത്. എന്നും കൂടെയുണ്ടായതിന് നന്ദി അറിയിച്ചു കൊണ്ടായിരുന്നു താരയുടെ കുറിപ്പ്. ഗോപിയുടെ കൂടെ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഏറെ വിമർശനം നേരിടേണ്ടി  വന്ന യുവതിയാണ് ഗായിക കൂടിയായ അദ്വൈതാ പത്മകുമാർ.

വൃന്ദാവനം സന്ദർശിക്കാൻ ഗോപിയുടെ ഒപ്പം അദ്വൈത യാത്ര പോയിരുന്നു. ഗോപി സംഗീതം നൽകിയ ആൽബത്തിലൂടെയാണ് അദ്വൈത ഗാനരംഗത്ത് കടന്നു വന്നത്. ഗായിക അമൃതാ സുരേഷുമായുള്ള പ്രണയം അവസാനിച്ച ശേഷം ഗോപിക്കൊപ്പം ഒരു ചിത്രത്തിൽ പ്രത്യക്ഷപ്പെട്ട പ്രിയ നായർ എന്ന കലാകാരിയും സൈബർ ഇടത്തിൽ അധിക്ഷേപം കേൾക്കേണ്ടി വന്നിരുന്നു.

ഏറ്റവും പുതിയ ചിത്രത്തിൽ ഗോപിയുടെ കൂടെ കൂട്ടുകാരികൾ ഒന്നല്ല, ആറുപേരാണ്. ഇതിൽ പ്രിയ നായർ, ബിഗ് ബോസ് മത്സരാർത്ഥി ഹനാൻ ഹമീദ്, അദ്വൈത പത്മകുമാർ, നടി അഞ്ജന മോഹൻ എന്നിവരെ കാണാം. ചിത്രത്തിൽ ഗോപി ആരെയും ടാഗ് ചെയ്തിട്ടില്ല. പക്ഷേ ഇക്കുറി കമന്റ് ബോക്സ് അടച്ചു പൂട്ടാൻ ഗോപി സുന്ദർ തയാറായില്ല. കമന്റുകൾ സജീവമാണ്. 

More in Malayalam

Trending

Recent

To Top