മലയാളികളുടെ നർമ്മ ബോധം ഒന്ന് വേറെ തന്നെയാണ് . ഏത് സാഹചര്യത്തിലും നർമം കണ്ടെത്താൻ മലയാളികൾ ശ്രമിക്കാറുണ്ട് . ലോകമെമ്പാടും മലയാളികളുടെ ഈ ശീലം ചർച്ച ആകാറുമുണ്ട്. ഇപ്പോൾ ശശി തരൂർ എം പി സമൂഹ മാധ്യമത്തിൽ പങ്കു വച്ച ഒരു ചിത്രമാണ് രസകരമായ ചർച്ച ആകുന്നത്. കൊച്ചിയിലെ ഒരു റസ്റ്ററന്റിന്റെ പേരാണ് ശശി തരൂർ രസകരമായി പങ്കു വച്ചിരിക്കുന്നത്.
മലയാളികളുടെ ഭാഷ സമ്പത്തും വൈവിധ്യവും അറിയാതെ വടക്കേ ഇന്ത്യൻ സ്വദേശികൾ കേരളത്തിൽ വന്നു കടകൾ തുടങ്ങുന്നതിൽ ഉള്ള അബദ്ധമാണ് ശശി തരൂർ പറയുന്നത്.
വടക്കേ ഇന്ത്യക്കാരുടെ തെക്കൻ ഭാഷകളുടെ അജ്ഞതയുടെ അതിശയകരമായ പ്രത്യാഘാതങ്ങൾ! അഹ്മദാബാദിലെ പ്രശസ്തമായ റസ്റ്ററന്റ് ചെയിൻ അടുത്തിടെ കൊച്ചിയിൽ ആരംഭിച്ചു . എന്നാൽ ഹോട്ടലിൽ ആളെ കിട്ടുന്നില്ല . അതിന്റെ കാരണം അവർ ഒരു മലയാളം സ്പീക്കറോട് ചോദിച്ചാൽ, മനസ്സിലാക്കാൻ കഴിയും!
appiitto 9 എന്നാണ് കടയുടെ പേര്. ഇതാണ് ശശി തരൂർ രസകരമായി പങ്കു വച്ചിരിക്കുന്നത്. കടയുടെ പേരുൾപെടുന്ന ചിത്രവും ശശി തരൂർ പങ്കു വച്ചിട്ടുണ്ട്.
shashi tharoor funny comment about restaurant name
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...