Malayalam
എന്റെ ചക്കി നിങ്ങളുടെ കല്യാണി, നമുക്ക് കുറേ സ്വര്‍ണ്ണം വാങ്ങി ഇവളുടെ കല്യാണം നടത്തണ്ടേ ചേട്ടാ.., 250 കിലോ സ്വര്‍ണം അണിയുമ്പോള്‍ ആണ് എന്റെ ചക്കി ഏറ്റവും സുന്ദരി ആകുന്നത് എന്നു പറഞ്ഞ പുള്ളിയാ!; ജയറാമിനെതിരെ സോഷ്യല്‍ മീഡിയ
എന്റെ ചക്കി നിങ്ങളുടെ കല്യാണി, നമുക്ക് കുറേ സ്വര്‍ണ്ണം വാങ്ങി ഇവളുടെ കല്യാണം നടത്തണ്ടേ ചേട്ടാ.., 250 കിലോ സ്വര്‍ണം അണിയുമ്പോള്‍ ആണ് എന്റെ ചക്കി ഏറ്റവും സുന്ദരി ആകുന്നത് എന്നു പറഞ്ഞ പുള്ളിയാ!; ജയറാമിനെതിരെ സോഷ്യല്‍ മീഡിയ
കൊല്ലത്ത് ഭര്‍തൃ വീട്ടില്‍ മരിച്ച നലയില്‍ കണ്ടെത്തിയ വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി പേരാണ് പ്രതികരണം രേഖപ്പെടുത്തത്. വിസ്മയയുടെ ചിത്രത്തിനൊപ്പം ഇന്ന് നീ നാളെ എന്റെ മകള്‍ എന്ന കുറിപ്പോടെയായിരുന്നു ജയറാം പ്രതികരണം അറിയിച്ചത്. ഫേസ്ബുക്കില്‍ പങ്കുവെച്ച് നിമിഷനേരം കൊണ്ട് തന്നെ പോസ്റ്റ് വൈറലായി മാറി. അതോടെ നിരവധി പേരാണ് ജയറാമിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. മാളവികയ്ക്കൊപ്പമുള്ള ജ്വലറി പരസ്യത്തെക്കുറിച്ച് സൂചിപ്പിച്ചുള്ള ട്രോളുകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.
അതേ രണ്ടും കൂടി ഒരുമിച്ച് വേണ്ടാട്ടോയെന്നായിരുന്നു ട്രോളര്‍മാരുടെ കമന്റ്. ഇന്നു നീ നാളെ എന്ന ചിന്താഗതി മാറ്റിട്ട്, കെട്ടിച്ചു വിട്ട പെണ്‍മക്കള്‍ ഒരു നാള്‍ തിരിച്ചു വീട്ടില്‍ വന്ന് നിന്നാല്‍ കുടുംബത്തിന് ഒരു അപമാനവും ഇല്ല എന്ന അവബോധം ഉണ്ടാക്കി നല്‍കിരുന്നെങ്കില്‍ ഈ ഗതി വരില്ലായിരുന്നു. പെണ്‍കുട്ടികള്‍ തിരിച്ചു വീട്ടില്‍ വന്ന് നില്‍ക്കുമ്പോള്‍ ഒരു പ്രയോജനം ഇല്ലാത്ത സമൂഹ നിരീക്ഷണ കാഴ്ചപ്പാട് മാറേണ്ടതുണ്ട് ഇത് ഭയക്കുന്ന മാതാപിതാക്കളാണ് മക്കളെ ഈ ദുര്‍ഗതിയിലേക്ക് തള്ളി വിടുന്നത്. അങ്ങയെ പോലുള്ള സെലിബ്രിറ്റികള്‍ക്ക് ഈ സമൂഹത്തിനെ ബോധവത്ക്കരിക്കാനുളള സ്‌പേയ്‌സ് ധാരാളം ഉണ്ട്. ബോധവത്കരണമാണ് ഒരെ ഒരു പോംവഴി മുന്നോട്ട് വരുമെന്ന് കരുതുന്നുയെന്നായിരുന്നു ഒരാള്‍ പറഞ്ഞത്.
എന്റെ ചക്കി നിങ്ങളുടെ കല്യാണി. നമുക്ക് കുറേ സ്വര്‍ണ്ണം വാങ്ങി ഇവളുടെ കല്യാണം നടത്തണ്ടേ ചേട്ടാ. ഒരു പരസ്യം ഓര്‍മ്മ വരുന്നു. എന്റെ ചക്കി നിങ്ങളുടെ മാളവിക. അച്ഛനമ്മമാരുടെ ഏറ്റവും വലിയ സ്വപ്നവും നെഞ്ചിലെ തീയും പെണ്‍മക്കളുടെ കല്യാണമാണെന്നും, കല്യാണത്തിന് തിളങ്ങാനും സുന്ദരിയാകാനും അടിമുടി സ്വര്‍ണ്ണം വേണമെന്നുമൊക്കെ പറഞ്ഞൊന്ന്. ആ ചിന്ത മാറാത്തിടത്തോളം ഇതൊക്കെ ആവര്‍ത്തിച്ച് കൊണ്ടേയിരിക്കും. വിവാഹത്തിന് സ്വര്‍ണ്ണം നിര്‍ബന്ധമാണ് എന്ന അര്‍ത്ഥത്തിലുള്ള ജ്വല്ലറിയുടെ പരസ്യത്തില്‍ മകളെ ഉള്‍പ്പെടുത്തിയ നിങ്ങള്‍ക്ക് ഇതൊക്കെ എങ്ങനെ പറയാന്‍ സാധിക്കുന്നു ? ഓര്‍മ്മയില്ലേ, ചക്കിയുടെ കല്യാണം എന്ന ഒരു പരസ്യം. ഇതേ താന്‍ അല്ലേ ,എന്റെ ചക്കിയെന്ന് പറഞ്ഞു സ്വര്‍ണ പരസ്യത്തില്‍ അഭിനയിച്ചതും.
എന്റെ ചക്കി ഏറ്റവും സുന്ദരി ആകുന്നത് 250 കിലോ സ്വര്‍ണം അണിയുമ്പോള്‍ ആണ് എന്നാണ് ഇതിലെ ജയറമേട്ടന്റെ ഡയലോഗ്. മകള്‍ക്ക് സ്ത്രീധനം കൊടുക്കുമോ..ഉവ്വ്, മോന്‍ വാങ്ങിക്കുമോ?നൈസ് ആയിട്ട്. പരസ്യത്തില്‍ അഭിനയിക്കുമോ..ഊവ്വ്. പിന്നെന്തിനാ ഇപ്പോ കരച്ചില്‍? ഒരു ട്രെന്റ് താങ്കളെ മാത്രം ഉദ്ദേശിച്ചല്ല. കേട്ടോ അഭിനയം നിങ്ങളുടെ ജോലി ആണെന്നറിയാം.
എന്നാലും സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്ന ഇത്തരം പരസ്യങ്ങളില്‍ നിന്ന് മാറി നിന്നിട്ട് പോരേ ഇത്തരം ഉപദേശങ്ങള്‍. താങ്കള്‍ അല്ലേ ചക്കിയേ കെട്ടിക്കണം എന്ന് പറഞ്ഞ് മലബാര്‍ ഗോള്‍ഡിന്റെ പരസ്യം എടുത്തത്. അതായത് സ്വര്‍ണം, സ്ത്രീധനം കൊടുക്കണം എന്ന് പറയാതെ പറഞ്ഞത്. ഈ ചേട്ടന്‍ തന്നെ അല്ലേ ഒരു സ്വര്‍ണ്ണകടയുടെ പരസ്യത്തില്‍ മകളെ സ്വര്‍ണ്ണാഭരണത്തില്‍ മുക്കി അണിയിച്ചൊരുക്കി കല്യാണത്തിന് അയക്കണമെന്ന് പറയുന്നേയെന്നായിരുന്നു നിരവധി പേര്‍ ചോദിച്ചത്.
