Connect with us

കരിഓയില്‍ ഒഴിച്ചു തിയേറ്ററുകളില്‍ നിന്ന് സിനിമയുടെ ബാനറുകള്‍ വലിച്ചുകീറി; റിലീസ് ദിനത്തില്‍ പത്താന്‍ എതിരെ പ്രതിഷേധം

News

കരിഓയില്‍ ഒഴിച്ചു തിയേറ്ററുകളില്‍ നിന്ന് സിനിമയുടെ ബാനറുകള്‍ വലിച്ചുകീറി; റിലീസ് ദിനത്തില്‍ പത്താന്‍ എതിരെ പ്രതിഷേധം

കരിഓയില്‍ ഒഴിച്ചു തിയേറ്ററുകളില്‍ നിന്ന് സിനിമയുടെ ബാനറുകള്‍ വലിച്ചുകീറി; റിലീസ് ദിനത്തില്‍ പത്താന്‍ എതിരെ പ്രതിഷേധം

ഏറെ വിവാദങ്ങളും പ്രശ്‌നങ്ങളും സൃഷ്ടിച്ച ചിത്രമായിരുന്നു ഷാരൂഖ് ഖാന്‍ നായകനായി എത്തിയ പത്താന്‍. ബഹിഷ്‌കരണാഹ്വാനങ്ങള്‍ക്കും പിന്നാലെ ചിത്രം ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. രാജ്യത്താകെ അയ്യായിരത്തോളം സ്‌ക്രീനിലാണ് ചിത്രം ആദ്യ ദിനം പ്രദര്‍ശിപ്പിക്കുന്നത്.

എന്നാല്‍ ഇതിനിടയിലും ചിത്രത്തിനെതിരെ ചില സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്. കര്‍ണാടക, ബിഹാര്‍, ഉത്തര്‍പ്രദേശിന്റെ ചില ഭാഗങ്ങളില്‍ പ്രതിഷേധം നടന്നുവെന്നാണ് വിവരം. ഉത്തര്‍ പ്രദേശിലെ ആഗ്രയില്‍ ‘ബോയിക്കോട്ട് പഠാന്‍’ പോസ്റ്ററുകള്‍ പിടിച്ച ഒരു വിഭാഗം തിയറ്ററുകളില്‍ നിന്ന് സിനിമയുടെ ബാനറുകള്‍ വലിച്ചുകീറി.

പോസ്റ്ററുകളില്‍ കരിഓയില്‍ ഒഴിച്ചു. ആഗ്രയിലെ രകബ്ഗഞ്ച് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ഈ സംഭവത്തില്‍ ആറു പേര്‍ക്കെതിരെ കേസെടുത്തതായി രകബ്ഗഞ്ച് എസ്എച്ച്ഒ പ്രദീപ് കുമാര്‍ അറിയിച്ചു. കര്‍ണാടകയിലെ വിഎച്ച്പി (വിശ്വഹിന്ദു പരിഷത്ത്) അനുഭാവികള്‍ ചിത്രത്തിന്റെ പോസ്റ്ററുകള്‍ കീറിയും കത്തിച്ചും പ്രതിഷേധിക്കുന്നതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

അതേസമയം പ്രതിഷേധത്തില്‍ നിന്നും പിന്‍വാങ്ങുന്നതായി മഹാരാഷ്ട്രയിലെ വിഎച്ച്പി നേതൃത്വം അറിയിച്ചു. സിനിമയില്‍ അണിയറക്കാര്‍ മാറ്റങ്ങള്‍ വരുത്തിയതിനെ തുടര്‍ന്നാണ് ഇതെന്നാണ് മഹാരാഷ്ട്രയിലെ വിഎച്ച്പി നേതൃത്വം പറയുന്നത്. പത്താന്‍ സിനിമയോട് ഗുജറാത്തില്‍ ഇപ്പോള്‍ എതിര്‍പ്പുകള്‍ ഒന്നുമില്ലെന്ന് ഹൈന്ദവ സംഘടനയായ ബജ്രംഗ്ദള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ചിത്രത്തിനെ എതിര്‍ക്കില്ലെന്നാണ് വിഎച്ച്പിയുടെ ഗുജറാത്ത് മേധാവി അശോക് റാവല്‍ പറയുന്നത്. ബജ്രംഗ്ദള്‍ ഹിന്ദിചിത്രമായ പഠാനെതിരെ പ്രക്ഷോഭവുമായി രംഗത്ത് എത്തിയതോടെ. സെന്‍സര്‍ ബോര്‍ഡ് സിനിമയിലെ മോശം വരികളും, വാക്കുകളും നീക്കം ചെയ്തു. അത് നല്ല വാര്‍ത്തയാണ്. നമ്മുടെ സംസ്‌കാരവും മതവും സംരക്ഷിക്കാന്‍ നടത്തിയ ഈ പോരാട്ടത്തില്‍ ഒപ്പം നിന്ന പ്രവര്‍ത്തകര്‍ക്കും, ഹൈന്ദവ സമൂഹത്തെയും ഈ വിജയത്തില്‍ അഭിനന്ദനം അറിയിക്കുന്നു വിഎച്ച്പിയുടെ ഗുജറാത്ത് മേധാവി അശോക് റാവല്‍ പറഞ്ഞു.

ബേഷാരം രംഗ് എന്ന ആദ്യ ഗാനം ഇറങ്ങിയതു മുതല്‍ ഷാരൂഖ് ഖാന്‍ ദീപിക പാദുകോണ്‍ എന്നിവര്‍ അഭിനയിച്ച പഠാന്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഗാനത്തിലെ ദീപികയുടെ ഓറഞ്ച് ബിക്കിനിയില്‍ എത്തിയതിനെതിരെയാണ് ഒരു വിഭാഗം രംഗത്ത് എത്തിയത്. ഗുജറാത്തില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തുകയും സിനിമയുടെ പോസ്റ്ററുകളും ബാനറുകളും കത്തിക്കുകയും ചെയ്തിരുന്നു.

More in News

Trending

Recent

To Top