ഷാരൂഖ് ഖാന് 17 ഫോണുകള്‍ ഉണ്ടെങ്കിലും താന്‍ വിളിച്ചിട്ടും കണ്ടിട്ടും വര്‍ഷങ്ങള്‍ ആയെന്ന് താരത്തിന്റെ സുഹൃത്തും നടനും എഴുത്തുകാരനുമായ വിവേക് വസ്വാനി. തന്റെ കരിയറില്‍ മറക്കാനാവാത്ത പേരുകളില്‍ ഒന്നാണ് വിവേക് വസ്വാനിയുടെത് എന്ന് ഷാരൂഖ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
വിവേക് നല്കിയ പുതിയൊരു അഭിമുഖത്തിലെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘നാല് വര്‍ഷം മുമ്പുള്ള ഷാരൂഖ് ഖാന്റെ പിറന്നാള്‍ പാര്‍ട്ടിയിലാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്. അതിന് ശേഷം ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടില്ല. ഇപ്പോള്‍ കുറച്ചു കാലമായി പരസ്പരം കണ്ടിട്ട്.’
‘ഷാരൂഖിനെ ഫോണില്‍ കിട്ടാനും വളരെ ബുദ്ധിമുട്ടാണ്. കാരണം അദ്ദേഹത്തിന് 17 ഫോണുകളുണ്ട്. എനിക്കാണെങ്കില്‍ ഒരു നമ്പര്‍ മാത്രം. അദ്ദേഹം ഫോണ്‍ എടുത്താല്‍ മാത്രമേ എനിക്ക് സംസാരിക്കാന്‍ കഴിയൂ. ജവാന് സിനിമ ഇറങ്ങിയതിന് ശേഷം ഞാന്‍ അങ്ങോട്ട് വിളിച്ചിരുന്നു. പക്ഷെ ആ സമയം ഫോണ്‍ എടുത്തില്ല.’
‘എന്നാല്‍ പിന്നീട് ഷാരൂഖ് എന്നെ തിരിച്ചു വിളിച്ചപ്പോള്‍ എനിക്കും ഫോണ്‍ എടുക്കാന്‍ കഴിഞ്ഞില്ല. ഏറെ ഉത്തരവാദിത്തങ്ങളുള്ള ഒരു സാമ്രാജ്യത്തിന്റെ ഉടമയാണ് അദ്ദേഹം. എപ്പോഴും യാത്രകളിലായിരിക്കും. അതിനാല്‍ എനിക്ക് യാതൊരു പിണക്കമോ പരിഭവമോ ഇല്ല’ എന്നാണ് വിവേക് പറഞ്ഞത്.
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...
ബോളിവുഡിന്റെ പ്രിയ താരമാണ് ആമിർ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്ത ജീവിതത്തെ കുറിച്ച്...
ബോളുവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ദീപിക പദുകോൺ. ഇപ്പോഴിതാ പ്രശസ്തമായ ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം ലഭിച്ചിരിക്കുകയാണ്. സിനിമ,...
ഇന്നും ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കുറേയധികം...