News
ഉംറ നിര്‍വഹിച്ചതിന് പിന്നാലെ ജമ്മു കശ്മീരിലെ വൈഷ്ണവോ ദേവി ക്ഷേത്രം സന്ദര്‍ശിച്ച് ഷാരൂഖ് ഖാന്
ഉംറ നിര്‍വഹിച്ചതിന് പിന്നാലെ ജമ്മു കശ്മീരിലെ വൈഷ്ണവോ ദേവി ക്ഷേത്രം സന്ദര്‍ശിച്ച് ഷാരൂഖ് ഖാന്

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കിംഗ് ഖാന് ഷാരൂഖ് ഖാന് ഉംറ നിര്‍വഹിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ജമ്മു കശ്മീരിലെ വൈഷ്ണവോ ദേവി ക്ഷേത്രം സന്ദര്‍ശിച്ചിരിക്കുകയാണ് ഷാരൂഖ് ഖാന്. ഞായറാഴ്ച രാത്രി ഏറെ വൈകിയാണ് നടന് ക്ഷേത്രം സന്ദര്‍ശിച്ചത്.
അംഗരക്ഷകര്‍ക്കൊപ്പമാണ് താരം എത്തിയത്. ഷാരൂഖാന്റെ ക്ഷേത്രദര്‍ശനത്തിന്റെ വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ജിദ്ദയില്‍ നടന്ന റെഡ് സി അന്താരാഷ്ട് ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് താരം മക്കയിലെത്തി ഉംറ സ്വീകരിച്ചത്. ഇതിന് പിന്നാലെയാണ് ക്ഷേത്രദര്‍ശനം നടത്തിയത്.
അതേസമയം ഷാരൂഖ് ഖാന്റ ഏറ്റവും പുതിയ ചിത്രമായ പത്താന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ദീപിക പദുകോണാണ് നായിക. നടന് ജോണ്‍ എബ്രാഹാമും ചിത്രത്തില്‍ ഒരു പ്രധാനകഥപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജനുവരി 25 നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.
പ്രശസ്ത കന്നഡ സിനമ- ടെലിവിഷൻ താരം രാകേഷ് പൂജാരി(34) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചതെന്നാണ് വിവരം. ഉടുപ്പിയിൽ സുഹൃത്തിന്റെ വിവാഹാഘോഷത്തിൽ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടന് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുമ്പ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പരാമർശം തന്നെ കുറിച്ചാണെന്ന്...
കഴിഞ്ഞ ദിവസമായിരുന്നു മാതൃദിനം. നിരവധി താരങ്ങളാണ് തങ്ങളുടെ അമ്മമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരുന്നത്. ഈ വേളയിൽ നടി കാവ്യ മാധവന്റെ ഫാൻ...
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
സംവിധായകൻ പ്രിയദർശൻ തിരക്കഥ എഴുതി ആലപ്പി അഷറഫ് സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ചിത്രമാണ് നിന്നിഷ്ടം എന്നിഷ്ടം. മോഹൻലാൽ നായകനായി എത്തിയ...