Connect with us

വളരെ ലളിതമായ ജീവിതമാണ് ഞങ്ങൾ ജീവിക്കുന്നത്, വീട്ടിൽ ഞാനൊരു പിതാവ് മാത്രമാണ്; ഷാരൂഖ് ഖാൻ

Bollywood

വളരെ ലളിതമായ ജീവിതമാണ് ഞങ്ങൾ ജീവിക്കുന്നത്, വീട്ടിൽ ഞാനൊരു പിതാവ് മാത്രമാണ്; ഷാരൂഖ് ഖാൻ

വളരെ ലളിതമായ ജീവിതമാണ് ഞങ്ങൾ ജീവിക്കുന്നത്, വീട്ടിൽ ഞാനൊരു പിതാവ് മാത്രമാണ്; ഷാരൂഖ് ഖാൻ

ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് ഷാരൂഖ് ഖാൻ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ കുടുംബമാണ് തന്റെ പിൻബലമെന്ന് പറയുകയാണ് ഷാരൂഖ് ഖാൻ. 77-ാമത് ലൊകാർണോ ഫിലിം ഫെസ്റ്റിവലിൽ കരിയർ അച്ചീവ്‌മെൻ്റ് അവാർഡ് സ്വീകരിച്ചതിന് ശേഷം സംസാരിക്കവെയാണ് അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞത്.

സിനിമയിൽ കാണുന്നത് പോലെ ജീവിതത്തിൽ ഞാനൊരു റോക്ക്സ്റ്റാറല്ല. വളരെ ലളിതമായ ജീവിതമാണ് ഞങ്ങൾ ജീവിക്കുന്നത്. വീട്ടിൽ ഞാനൊരു പിതാവ് മാത്രമാണ്. അവരോടൊപ്പം ധാരാളം സമയം ചെലവഴിക്കാറുണ്ട്. എന്റെ കുട്ടികൾ വിനയവും അടിസ്ഥാനവുമുള്ളവരായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്. അങ്ങനെയാണ് അവർ വളരെുന്നതും.

വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കി, വീട് ഭം​ഗിയായി അടുക്കും ചിട്ടയോടും കൂടി മുന്നോട്ട് കൊണ്ടു പോകുന്നത് ​ഗൗരിയാണ്. എന്റെ ജീവിതത്തിൽ ഒരു ബാലൻസ് കൊണ്ടുവന്നതും ഗൗരിയാണ്. ഞാൻ ​ഗൗരിയോട് ഈ വേളയിൽ വളരെയധികം കടപ്പെട്ടിരിക്കുകയാണ്. പ്രശസ്തനാവുക എന്നത് എനിക്ക് പ്രധാനമല്ല. നന്നായി സമ്പാദിക്കുകയും എൻ്റെ കുടുംബത്തെ പരിപാലിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ് എന്നും അദ്ദേഹം പറയുന്നു.

1991 ആണ് ഷാറൂഖ് ഖാനും ഗൗരിയും വിവാഹിതരാകുന്നത്. ആര്യൻ, സുഹാന, അബ്രാം എന്നിങ്ങനെ മൂന്നു മക്കളാണ് ഇരുവർക്കുമുളളത്. ഇതിനിടെ ഫിലിം ഫെസ്റ്റിവലിൽ നിന്നുള്ള മറ്റൊരു വീഡിയോയും വിമർശനങ്ങൾക്ക് വഴിതെളിച്ചിരുന്നു. റെഡ് കാർപറ്റിൽ ഫോട്ടോ​ഗ്രാഫർമാർക്ക് വേണ്ടി പോസ് ചെയ്യുന്നതിനിടെയാണ് സംഭവം. ഇതിനിടയിൽ ഒരു വൃദ്ധനെ പിടിച്ച് തള്ളി മാറ്റുന്നതായാണ് വീഡിയോയിൽ കാണുന്നത്.

എന്നാൽ ഇത് അദ്ദേഹം തമാശയ്ക്കായി ചെയ്തതാണെന്നും ദേഷ്യത്തിൽ തള്ളിയതല്ലെന്നുമാണ് ചിലർ പറയുന്നത്. എന്നാൽ ചിലർ രൂക്ഷഭാഷയിലാണ് പ്രതികരിച്ചത്. ജീവിതതത്തിലും അഭിനയിക്കുന്ന വ്യക്തിയാണെന്നും ഇത് ഒരു തമാശയായി തോന്നുന്നില്ലെന്നുമാണ് ചിലർ പറഞ്ഞത്.

സുജോയ് റോയിയുടെ കിംഗാണ് ഷാരൂഖിന്റെ അടുത്ത സിനിമ. അതിൽ മകളായ സുഹാന ഖാനും എത്തുന്നുണ്ട്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ച് വരവ് ഷാരൂഖ് ഖാൻ ആഘോഷമാക്കിയ വർഷമായിരുന്നു 2023. ജനുവരിയിൽ സിദ്ധാർത്ഥ് ആനന്ദിന്റെ പത്താൻ എന്ന ചിത്രത്തിലൂടെയാണ് ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്നത്. ചിത്രം ഇന്ത്യൻ ബോക്‌സ് ഓഫീസിൽ നിന്ന് മാത്രം 500 കോടിയിലധികം കളക്‌റ്റ് ചെയ്യുകയും ചെയ്തു.

പത്താന് പിന്നാലെ പുറത്തിറങ്ങിയ ജവാനും വലിയ ഹിറ്റാകുകയും കളക്ഷനിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയും ചെയ്തു. 600 കോടിയിലേറെ രൂപയാണ് ജവാൻ ഇന്ത്യയിൽ നിന്നും നേടിയത്. പിന്നാലെയത്തിയ ഡങ്കിയും സൂപ്പർഹിറ്റായിരുന്നു. തുടർച്ചയായി ലഭിച്ച മൂന്ന് ഹിറ്റുകളിലൂടെ ഒരു വർഷത്തിനുള്ളിൽ 2500 കോടി ഗ്രോസ് നേടിയ ഇന്ത്യൻ സിനിമയിലെ ഏക നടനായും ഷാരൂഖ് ഖാൻ മാറിയിരുന്നു.

More in Bollywood

Trending

Recent

To Top