Bollywood
ഒരു വർഷം മാത്രം സിനിമയിൽ നിന്ന് തിരിച്ച് പോയി ശാസ്ത്രജ്ഞനോ ജേണലിസ്റ്റോ ആകണമെന്നായിരുന്നു എന്റെ ആഗ്രഹം; പക്ഷെ എനിക്കൊരു തിരിച്ചുപോക്കുണ്ടായില്ല; ഷാരൂഖ് ഖാൻ
ഒരു വർഷം മാത്രം സിനിമയിൽ നിന്ന് തിരിച്ച് പോയി ശാസ്ത്രജ്ഞനോ ജേണലിസ്റ്റോ ആകണമെന്നായിരുന്നു എന്റെ ആഗ്രഹം; പക്ഷെ എനിക്കൊരു തിരിച്ചുപോക്കുണ്ടായില്ല; ഷാരൂഖ് ഖാൻ
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് ഷാരൂഖ് ഖാൻ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസം വിഖ്യാതമായ ലൊകാർണോ ഫിലിം ഫെസ്റ്റിവലിൽ ഈ വർഷത്തെ കരിയർ അച്ചീവ്മെന്റ് അവാർഡ് ഷാരുഖിന് ആയിരുന്നു. സ്വിറ്റ്സർലന്റിൽ വെച്ച് നടന്ന ചടങ്ങിൽ ഷാരുഖ് സംസാരിച്ച വാക്കുകളാണ്ചർച്ചയാവുന്നത്.
തന്റെ സിനിമാ ജീവിതത്തിന്റെ തുടക്കത്തെ കുറിച്ചും അന്നത്തെ ആഗ്രഹങ്ങളെ കുറിച്ചുമാണ് താരം സംസാരിച്ചത്. അന്ന് ഞങ്ങൾക്കൊരു വീഡിയോ കാസറ്റ് റെക്കോർഡർ ഉണ്ടായിരുന്നു. അത് സ്വന്തമാക്കുക എന്നത് വലിയ കാര്യമാണ്, എൻ്റെ അമ്മയുടെ സഹോദരി വളരെ ധനികയായിരുന്നു, അവർ സമ്മാനിച്ചതാണ്
ആ വീഡിയോ പ്ലെയറിൽ സിനിമ കണ്ടുകൊണ്ട് അമ്മയുടെ കാലുകൾ മസാജ് ചെയ്യുന്നതാണ് ആദ്യ ഓർമ്മയായി എന്റെ മനസിലെത്തുന്നത്. ഹിന്ദി ക്ലാസിൽ മികച്ച മാർക്ക് നേടിയതിന് ശേഷമാണ് യാഷ് ചോപ്രയുടെ ‘ജോഷില’ കാണാൻ അമ്മ എന്നെ കൊണ്ടുപോയത്. ഡൽഹിയിൽ നാടകങ്ങളിൽ അഭിനയിച്ച ശേഷമാണ് ഞാൻ ആദ്യം മുംബൈയിൽ എത്തിയത്. 1990ലായിരുന്നു അത്.
അമ്മയുടെ താത്പര്യപ്രകാരം ഒരു വർഷം മാത്രം സിനിമയിൽ നിന്ന് തിരികെ പോകാനായിരുന്നു മനസിൽ പ്ലാൻ ചെയ്തിരുന്നത്. ആ ഒരു വർഷം കൊണ്ട് ഒരു ലക്ഷം രൂപ സമ്പാദിക്കാമെന്നും ഒരു വീട് വാങ്ങാമെന്നും, പിന്നെ തിരികെ പോയി ഒരു ശാസ്ത്രജ്ഞനോ മാസ് കമ്മ്യൂണിക്കേഷൻ ജേണലിസ്റ്റോ ആകണമെന്നുമൊക്കെ ആയിരുന്നു ആഗ്രഹങ്ങൾ. പക്ഷെ എനിക്കൊരു തിരിച്ചുപോക്കുണ്ടായില്ല.
ഒരു വ്യത്യസ്തമായ ചിത്രം ചെയ്യണമെന്ന് അടുത്തിടെ എനിക്കൊരു ആഗ്രഹം തോന്നി. അടുത്തെന്ന് പറഞ്ഞാൽ കഴിഞ്ഞ 7 വർഷത്തിലേറെയായി മനസിലുളള ആഗ്രഹമാണ്. ഒരു ദിവസം, ഞാൻ എൻ്റെ ഓഫീസിൽ ഇരിക്കേ സുജോയ് ഘോഷിനോട് ഇക്കാര്യത്തെക്കുറിച്ച് സൂചിപ്പിച്ചു. അദ്ദേഹം പറഞ്ഞു, ‘സർ, എന്റെ കയ്യിൽ ഒരു വിഷയമുണ്ട്’. അതാണ് എന്റെ അടുത്ത സിനിമ, കിംഗ്. അതിന് വേണ്ടി ഞാനിപ്പോൾ ശരീരഭാരം കുറച്ചു കൊണ്ടിരിക്കുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.
ഈ ചിത്രത്തിൽ മകളായ സുഹാന ഖാനും എത്തുന്നുണ്ട്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ച് വരവ് ഷാരൂഖ് ഖാൻ ആഘോഷമാക്കിയ വർഷമായിരുന്നു 2023. ജനുവരിയിൽ സിദ്ധാർത്ഥ് ആനന്ദിന്റെ പത്താൻ എന്ന ചിത്രത്തിലൂടെയാണ് ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്നത്. ചിത്രം ഇന്ത്യൻ ബോക്‌സ് ഓഫീസിൽ നിന്ന് മാത്രം 500 കോടിയിലധികം കളക്‌റ്റ് ചെയ്യുകയും ചെയ്തു.
പത്താന് പിന്നാലെ പുറത്തിറങ്ങിയ ജവാനും വലിയ ഹിറ്റാകുകയും കളക്ഷനിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയും ചെയ്തു. 600 കോടിയിലേറെ രൂപയാണ് ജവാൻ ഇന്ത്യയിൽ നിന്നും നേടിയത്. പിന്നാലെയത്തിയ ഡങ്കിയും സൂപ്പർഹിറ്റായിരുന്നു. തുടർച്ചയായി ലഭിച്ച മൂന്ന് ഹിറ്റുകളിലൂടെ ഒരു വർഷത്തിനുള്ളിൽ 2500 കോടി ഗ്രോസ് നേടിയ ഇന്ത്യൻ സിനിമയിലെ ഏക നടനായും ഷാരൂഖ് ഖാൻ മാറിയിരുന്നു.