Malayalam
നിങ്ങള്‍ ചെയ്തതിന്റെ പകുതിയെങ്കിലും നന്നായി ഞാന്‍ ചെയ്തിരുന്നെങ്കില്‍ എന്ന് ആശിച്ചുപോയി; ഷാരൂഖ് ഖാന്
നിങ്ങള്‍ ചെയ്തതിന്റെ പകുതിയെങ്കിലും നന്നായി ഞാന്‍ ചെയ്തിരുന്നെങ്കില്‍ എന്ന് ആശിച്ചുപോയി; ഷാരൂഖ് ഖാന്
മലയാളത്തിന് പുറത്തും നിരവധി ആരാധകരുള്ള താരമാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ അഭിനയത്തിന് പുറമേ ഡാന്‍സിനും നിരവധി ആരാധകരാണുള്ളത്. സിനിമയിലും സ്റ്റേജ് ഷോകളിലും ചെയ്തിട്ടുള്ള ഡാന്‍സ് നമ്പറുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. പതിവ് തെറ്റിക്കാതെ മോഹന്‍ലാല്‍ തന്റെ എനര്‍ജിറ്റിക് പ്രകടനം കൊണ്ട് കാണികളെ ഇളക്കി മറിച്ചത് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയിരിക്കുകയാണ്.
ഇപ്പോഴിതാ സിന്ദാ ബന്ദാ ഗാനത്തിനൊപ്പമുള്ള നടന്റെ പ്രകടനത്തെ പ്രശംസിച്ചെത്തിയിരിക്കുകയാണ് ഷാരൂഖ് ഖാന്. ഇപ്പോഴാണ് ഈ ഗാനം തനിക്ക് ഏറെ പ്രിയപ്പെട്ടതായത് എന്നാണ് ഷാരൂഖ് പറയുന്നത്.
‘നിങ്ങള്‍ ചെയ്തതിന്റെ പകുതിയെങ്കിലും നന്നായി ഞാന്‍ ചെയ്തിരുന്നെങ്കില്‍ എന്ന് ആശിച്ചുപോയി. നിങ്ങള്‍ക്കൊപ്പമുള്ള അത്താഴത്തിനായി കാത്തിരിക്കുന്നു. നിങ്ങളാണ് യഥാര്‍ത്ഥ സിന്ദാ ബന്ദാ,’ എന്നും ഷാരൂഖ് സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന വനിത ഫിലിം അവാര്‍ഡ്സ് വേദിയിലായിരുന്നു മോഹന്‍ലാലിന്റെ അത്യുഗ്രന്‍ പ്രകടനം. ജയിലര്‍ സിനിമയിലെ ‘ഹുകും’, പഠാന് സിനിമയിലെ ‘സിന്ദാ ബന്ദാ’ പാട്ടിനുമാണ് മോഹന്‍ലാല്‍ ചുവടുവച്ചത്. ഇതിന്റെ വീഡിയോ ഫാന്‍സിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലുള്‍പ്പെടെ തരംഗമാവുകയും ചെയ്തിട്ടുണ്ട്.
നിലവില്‍ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന സിനിമയിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. മോഹന്‍ലാലും ശോഭനയും 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുണും കെ ആര് സുനിലും ചേ!!ര്‍ന്നാണ്. സിനിമയുടെ ചിത്രീകരണം തൊടുപുഴയിലാണ് നടക്കുന്നത്.
