Connect with us

സിബിൻ ക്വിറ്റ് ചെയ്യാൻ കാരണം അത്? അവളുടെ വാക്കുകളാണ് എല്ലാം മാറ്റിയത്; അവസാനം പെട്ടത് ബിഗ് ബോസ് ??

Bigg Boss

സിബിൻ ക്വിറ്റ് ചെയ്യാൻ കാരണം അത്? അവളുടെ വാക്കുകളാണ് എല്ലാം മാറ്റിയത്; അവസാനം പെട്ടത് ബിഗ് ബോസ് ??

സിബിൻ ക്വിറ്റ് ചെയ്യാൻ കാരണം അത്? അവളുടെ വാക്കുകളാണ് എല്ലാം മാറ്റിയത്; അവസാനം പെട്ടത് ബിഗ് ബോസ് ??

ബിഗ് ബോസ് സീസൺ 6 ഇതുവരെ കഴിഞ്ഞ സീസണുകളിൽ നിന്ന് വളരെ വ്യത്യസ്തമാണ്. നിരവധി സംഭവബഹുലമായ നിമിഷങ്ങളിൽകൂടിയാണ് ഷോ കടന്ന് പോയ്ക്കൊണ്ടിരിക്കുന്നത്. താരങ്ങള്‍ തമ്മിലുള്ള അടിയും ബഹളവുമെല്ലാം ബിഗ് ബോസ് വീട്ടില്‍ സ്വാഭാവികമായി മാറിയിരിക്കുകയാണ്. വൈൽഡ് കാർഡ് എൻട്രിയായി എത്തിയ ആറ് പേരിൽ ഏറ്റവും കൂടുതൽ ചർച്ചയായ പേരാണ് ഡിജെ സിബിൻ.  

കയറിയ രണ്ടാം ദിവസം മുതൽ ഹൗസിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ സിബിന് സാധിച്ചിരുന്നു. വാക് ചാതുര്യവും ഗെയിം മനസിലാക്കി ശത്രുപക്ഷത്തുള്ള മത്സരാർത്ഥികളെ കൃത്യമായി തളർത്താനുളള തന്ത്രവുമെല്ലാം സിബിനുണ്ടെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെട്ടത്. ഒരുപക്ഷേ ഈ സീസണിന്റെ കപ്പ് ഉയർത്താൻ വരെ ശേഷിയുള്ള മത്സരാർത്ഥിയാണ് സിബിൻ എന്നുവരെ ആരാധകർ പ്രവചിക്കുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ വലിയ തിരിച്ചടിയാണ് സിബിന് ഷോയിൽ ഉണ്ടായത്. ജയിൽ നോമിനേഷനിടെ ജാസ്മിന്റെ പ്രകോപനത്തിൽ വീണ സിബിൻ ജാസ്മിന് നേരെ മോശമായ ആംഗ്യം കാണിച്ചതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. പിന്നാലെ തന്നെ സിബിൻ ക്ഷമ ചോദിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അവതാരകനായ മോഹൻലാൽ നേരിട്ട് ഈ വിഷയത്തിൽ സിബിനിൽ നിന്നും വിശദീകരണം തേടി.

സിബിൻ തെറ്റാണ് ചെയ്തതെന്നും ജാസ്മിനോട് മോശമായി പെരുമാറി എന്ന കുറ്റത്തിന് പവർ ടീമിൽ നിന്നും പുറത്താക്കുകയും ഡയറക്ട് നോമിനേഷനിലിടുകയും ചെയ്ത് മോഹൻലാൽ ശിക്ഷ വിധിച്ചിരുന്നു. സംഭവത്തിൽ വലിയ നിരാശയിലായിരുന്നു സിബിൻ.

എന്നാൽ ഇപ്പോഴിതാ സിബിൻ ബിഗ് ബോസ് ഹൗസിൽ നിന്നും സ്വയം പുറത്ത് പോയെന്ന വാർത്തകളാണ് പുറത്തുവരുന്നത്. മാനസീകമായി ഏറെ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞ് ബിഗ് ബോസ് ഷോയില്‍ നിന്നും തന്നെ പുറത്താക്കണമെന്ന് സിബിൻ അപേക്ഷിക്കുകയും ചെയ്തിരുന്നു. ഒപ്പം തന്നെ തന്‍റെ മൈക്ക് ഊരിവയ്ക്കുകയും ചെയ്തിരുന്നു.

ഭക്ഷണം പോലും കഴിക്കാതെ സിബിൻ‌ നിരാഹാരവും തുടങ്ങിയതോടെ ബിഗ് ബോസ് സിബിന് സൈക്കോളജിസ്റ്റിനെ കാണാനുള്ള അനുവാദം നൽകിയിരുന്നു. ഏറെനേരം സൈക്കോളജിസ്റ്റുമായി സംസാരിച്ചശേഷം സന്തോഷവാനായി സിബിൻ ഹൗസിലേക്ക് മടങ്ങി വരികയും ചെയ്തിരുന്നു. എല്ലാവരും വളരെ ആഹ്ലാദത്തോടെയാണ് സിബിനെ വരവേറ്റത്. എന്നാൽ പുതിയ പ്രമോ പ്രകാരം സിബിൻ വീണ്ടും മാനസീകമായി തകർന്നുവെന്നും ശേഷം ഷോ ക്വിറ്റ് ചെയ്ത് പുറത്തുപോയി എന്നുമാണ് റിപോർട്ടുകൾ.

ഐ നീഡ് ഹെൽപ്പെന്ന് പറഞ്ഞ് സിബിൻ‌ നടക്കുന്നതും ശേഷം ബിഗ് ബോസ് സിബിനെ കൺഫഷൻ റൂമിലേക്ക് വിളിക്കുന്നതും ബ്ലൈന്റ്സ് കെട്ടിപുറത്തേക്ക് കൊണ്ടുപോകുന്നതുമാണ് പുതിയ പ്രമോയിലുള്ളത്. സിബിൻ ഷോ ക്വിറ്റ് ചെയ്തുവെന്ന് തന്നെയാണ് റിപ്പോർട്ടുകൾ. സിബിൻ സ്വയം വാക്കൗട്ട് ചെയ്തെന്ന തരത്തിലാണ് ഇപ്പോൾ പുറത്തുവരുന്നത്. അതേസമയം സിബിൻ പുറത്ത് പോയിട്ടുണ്ടെങ്കിൽ ഇപ്പോൾ യഥാർത്ഥത്തിൽ പ്രതിസന്ധിയിലായിരിക്കുന്നത് ബിഗ് ബോസ് തന്നെയാണെന്ന് പറയുകയാണ് ഒരു ആരാധകൻ.

അതിന്റെ കാരണവും ആരാധകൻ വിശദമാക്കുന്നുണ്ട്. ‘സിബിൻ ആര്യയുടെ (സീസൺ 2) സുഹൃത്ത് ആണ്.സ്റ്റാർ മ്യൂസിക് പ്രോഗ്രാം ഇവർ ഒന്നിച്ചു ഉണ്ടായിരുന്നു. ആര്യ പലവട്ടം സിബിനോട് പറഞ്ഞിട്ടുണ്ട് ബിഗ്‌ബോസിൽ പോകരുത് എന്ന് ചില മീഡിയസിൽ കണ്ടിരുന്നു. മിക്കവാറു ആര്യയുടെ ഉപദേശം, അനുഭവങ്ങൾ തന്നെ ആയിരിക്കും സിബിനെ മാനസികമായി തളർത്തി ക്വിറ്റ് ചെയ്യാൻ പ്രേരിപ്പിച്ചത്. സീസൺ 2 എപ്പിസോഡിൽ ആര്യയുടെ നെഗറ്റീവ്സ് ആയിരുന്നു കുടുതലും കാണിച്ചത്.

ആര്യക്കും ഫ്രണ്ട്സിനും പുറത്ത് വില്ലത്തി പരിവേഷം ആയിരുന്നു. സിബിനുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾ ഏറ്റവും കൂടുതൽ വരുന്നത് ആര്യയ്ക്കാണ്. ലാലേട്ടൻ മിക്ക വീക്കെന്റിലും അവരെ ഫയറിങ് ആയിരുന്നു. ജാസ്മിൻ, നോറയെ തലോടി തന്നെ മാത്രം ലാലേട്ടൻ ഇടിച്ചു താഴ്ത്തിയപ്പോൾ സിബിന് ആര്യയുടെ വാക്കുകൾ ഓർമ വന്നു കാണും. ആര്യയുടെ പോലെ തന്റെയും നെഗറ്റീവ് മാത്രമാണ് പുറത്തു പോകുന്നത് എന്നു സിബിനു സംശയം തോന്നിയിട്ടുണ്ടാവും.

സിബിനെ കുറ്റം പറയാൻ പ്രേക്ഷകരുടെ അഭിപ്രായം എന്നൊക്കെ പറഞ്ഞു ലാലേട്ടൻ തന്നെയാണല്ലോ തെറ്റിദ്ധരിപ്പിച്ചത്. ബിഗ്‌ബോസ് ശരിക്കും വൈൽഡ് കാർഡുകൾ വന്നപ്പോൾ പുറത്തു കാര്യങ്ങൾ എല്ലാം അറിഞ്ഞ മത്സരാർത്ഥികളെ തെറ്റിദ്ധരിപ്പിക്കാനും ജബ്രി ഒറ്റപ്പെടാതിരിക്കാനും കൊടുത്ത തെറ്റായ സൂചന ആണെങ്കിലും ഇപ്പോൾ പെട്ടത് ബിഗ്‌ബോസ് തന്നെയാണ്.

എന്റർടെയിനർ,ഗായകൻ തമാശ, ലീഡർ , വാക് ചതുര്യം ഉള്ള മത്സരർഥി ആയിരുന്നു സിബിൻ.. കഴിഞ്ഞ 2 കണ്ടന്റിന് ഒരു ക്ഷാമം ഉണ്ടായിരുന്നില്ല. ക്രിയേറ്റീവ് ആയി റൂം ലോക്ക് ചെയ്യുന്ന ഐഡിയയും നോറയെ കൊണ്ട് കിലുക്കം റോൾ ചെയ്യിച്ചതും അങ്ങനെ പലതും സിബിൻ കൊണ്ട് വന്നു. എന്നാൽ അപ്രീസിയേഷന് പകരം ലാലേട്ടൻ അതിനു വരെ ചാർത്തി കൊടുത്തത് കുറ്റങ്ങൾ.

ബിഗ്‌ബോസിന്റെ ടൈം ബെസ്റ്റ് ടൈം. സിബിൻ ആന്റ് പൂജ വൈൽഡ് കാർഡിൽ വന്ന് മികച്ച് നിന്ന രണ്ടു പേര് ഒറ്റയടിക്ക് പുറത്താവുന്ന അവസ്ഥ. ബിഗ്‌ബോസെ ഇനി എങ്കിലും പ്രേക്ഷകരുടെ പേരിൽ ആർക്കും തെറ്റായ സൂചന കൊടുക്കരുത്. ഏഷ്യാനെറ്റിന്റെയോ ബിഗ്‌ബോസിന്റെയോ തീരുമാനം എന്ന് കൃത്യമായി പറയണം എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.

ഈ സീസണിലെ മത്സരാർത്ഥികളിൽ ബിഗ് ബോസിൽ ഏറ്റവും എന്റർടെയ്നിങായ മത്സരാർത്ഥി സിബിനായിരുന്നു. വ്യക്തമായി സംസാരിക്കാനും തർ‌ക്കിച്ച് നിൽക്കാനുമെല്ലാം സിബിന് നിഷ്പ്രയാസം സാധിക്കുമായിരുന്നു. അതുകൊണ്ട് തന്നെ സിബിൻ ഷോ ക്വിറ്റ് ചെയ്യുന്നുവെന്നുള്ള പ്രമോ വന്നതോടെ പ്രേക്ഷകരും നിരാശയിലാണ്. സിബിൻ വന്നശേഷമാണ് ഉറങ്ങി കിടന്ന വീട് കുറച്ചെങ്കിലും സജീവമായത്. അതേസമയം സിബിൻ ക്വിറ്റ് ചെയ്തിട്ടുണ്ടാകില്ല. എന്തെങ്കിലും ട്വിസ്റ്റുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന പ്രേക്ഷകരും നിരവധിയാണ്

More in Bigg Boss

Trending