Bollywood
ഷാരുഖ് ഖാന്റെ വീട് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് കെട്ടിയ നിലയിൽ; എന്തിനാണാണെന്ന് ആരാധകർ; ഒടുവിൽ ഉത്തരവും ലഭിച്ചു
ഷാരുഖ് ഖാന്റെ വീട് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് കെട്ടിയ നിലയിൽ; എന്തിനാണാണെന്ന് ആരാധകർ; ഒടുവിൽ ഉത്തരവും ലഭിച്ചു
ഷാരുഖ് ഖാന്റെ വീട് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് കെട്ടിയ ചിത്രമാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. മുംബൈയിലുള്ള ഷാരുഖിന്റെ വസതിയായ മന്നത്ത് അടിമുടി പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് കെട്ടിയിരിക്കുകയാണ്. ഈ ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് ഇതെന്തിനാണെന്ന് ചോദിച്ച് ആരാധകരെത്തിയിരിക്കുകയാണ്
മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ച് വരുന്നതിനാല്‍ അതില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമമാണോ എന്ന ചോദ്യമായിരുന്നു ആദ്യമേ ഉയര്‍ന്ന് വന്നത്. ഇക്കാര്യം ചൂണ്ടി കാണിച്ച് നിരവധി അഭ്യൂഹങ്ങള്‍ പരക്കുകയും ചെയ്തു. എന്നാല്‍ സംഗതി അതല്ലെന്നും ഇത് മുംബൈയില്‍ കനത്ത മഴ കാരണം ചെയ്തതാണെന്നുമാണ് പിന്നീട് വന്ന വാര്‍ത്തയില്‍ നിന്നും വ്യക്തമാവുന്നത്.
നേരത്തെയും മഴക്കാലത്ത് അറ്റകുറ്റപണികള്‍ നടന്ന് വരുന്നതിനാല്‍ ഇതുപോലെ പ്ലാസ്റ്റിക്ക് കൊണ്ട് മൂടി പൊതിഞ്ഞിരുന്നു. ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ പരിഭ്രാന്തരാവേണ്ട കാര്യമില്ലെന്ന് തന്നെയാണ് അറിയുന്നത്. നേരത്തെ മുതല്‍ ഷാരുഖിന്റെ മന്നത്തിനെ കുറിച്ച് വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ബാന്ദ്രയില്‍ സ്ഥിതി ചെയ്യുന്ന വസതിയുടെ അകത്തളങ്ങള്‍ മനോഹരമായി ഒരുക്കിയത് ഷാരുഖിന്റെ ഭാര്യ ഗൗരി ഖാന് തന്നെയാണ്. ബോളിവുഡിലെ മുന്‍നിര ഇന്റീരിയര്‍ ഡിസൈനറില്മാരില് ഒരാളാണ് ഗൗരി ഖാന്.
