Connect with us

‘സുഡാപ്പി ഫ്രം ഇന്ത്യ’ കഫിയ ധരിച്ച ചിത്രം പങ്കുവെച്ച് ഷെയ്ന്‍ നിഗം; ചര്‍ച്ചയായി നടന്റെ പോസ്റ്റ്

Actor

‘സുഡാപ്പി ഫ്രം ഇന്ത്യ’ കഫിയ ധരിച്ച ചിത്രം പങ്കുവെച്ച് ഷെയ്ന്‍ നിഗം; ചര്‍ച്ചയായി നടന്റെ പോസ്റ്റ്

‘സുഡാപ്പി ഫ്രം ഇന്ത്യ’ കഫിയ ധരിച്ച ചിത്രം പങ്കുവെച്ച് ഷെയ്ന്‍ നിഗം; ചര്‍ച്ചയായി നടന്റെ പോസ്റ്റ്

ഇസ്രായേല്‍ നരഹത്യ തുടരുന്നതിനിടെ പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി നിരവധി താരങ്ങളാണ് രംഗത്തെത്തുന്നത്. റഫയില്‍ ഇസ്രായേല്‍ നടത്തിയ കൂട്ടക്കുരുതിക്കെതിരെ എല്ലാ കണ്ണുകളും റഫയിലേക്ക് എന്ന് ദുല്‍ഖര്‍ അടക്കമുള്ള താരങ്ങള്‍ പോസ്റ്റിട്ടിരുന്നു.

ഈ വേളയില്‍ നടന്‍ ഷെയ്ന്‍ നിഗം പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കഫിയ ധരിച്ച് ‘സുഡാപ്പി ഫ്രം ഇന്ത്യ’ എന്ന ക്യാപ്ഷനോടെയാണ് പുതിയ സ്റ്റാറ്റസ് ഇട്ടിരിക്കുന്നത്. ഈ സ്‌റ്റോറി സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

മമ്മൂട്ടിക്ക് നേരെ അടക്കം സുഡാപ്പി എന്ന് വിളിച്ച് സൈബര്‍ ആക്രമണം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഷെയ്‌നിന്റെ പോസ്റ്റ്. പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി ദുല്‍ഖര്‍ സല്‍മാന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

റഫായിലെ ഇസ്രായേല്‍ അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് താരത്തിന്റെ ഐക്യദാര്‍ഢ്യം. എല്ലാ കണ്ണും റഫായിലാണെന്ന തലവാചകത്തോടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി കാംപയിനില്‍ പങ്കുചേരുകയായിരുന്നു ദുല്‍ഖര്‍. ഇതേ പോസ്റ്റ് ഷെയ്ന്‍ നിഗവും പങ്കുവച്ചിട്ടുണ്ട്.

More in Actor

Trending

Recent

To Top