Connect with us

അവൻ കൊച്ചു കുട്ടിയാണ്, ഉപേക്ഷിക്കാനാകില്ല; അമ്മ വൈസ് പ്രസിഡന്റ് ഗണേഷ് കുമാർ..

Malayalam Breaking News

അവൻ കൊച്ചു കുട്ടിയാണ്, ഉപേക്ഷിക്കാനാകില്ല; അമ്മ വൈസ് പ്രസിഡന്റ് ഗണേഷ് കുമാർ..

അവൻ കൊച്ചു കുട്ടിയാണ്, ഉപേക്ഷിക്കാനാകില്ല; അമ്മ വൈസ് പ്രസിഡന്റ് ഗണേഷ് കുമാർ..

ഷെയ്ൻ വിഷയത്തിൽ ഇടപ്പെട്ട് താരസംഘടനയായ അമ്മ. ഷെയ്ൻ നി​ഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ധാരണയായതായി അഭിനേതാക്കളുടെ സംഘടനയായ അമ്മ അറിയിച്ചു.ഷൂട്ടിങ് പൂർത്തിയായ ഉല്ലാസം എന്ന ചിത്രത്തിന്റെ ഡബിങ് ഉടൻ ചെയ്യുമെന്നും മുടങ്ങിപ്പോയ വെയിൽ, കുർബാനി എന്നീ ചിത്രങ്ങളും ഷെയ്ൻ ഉടൻ പൂർത്തിയാക്കുമെന്നും അമ്മയുടെ പ്രസിഡൻറ് മോഹൻ ലാലും മറ്റ് ഭാരവാഹികളും വ്യക്തമാക്കി.

പ്രശ്നങ്ങളെല്ലാം തീർന്നുവെന്നും അമ്മയുടെ നിർവാഹക സമിതി യോഗത്തിലുണ്ടായ ധാരണകൾ സംബന്ധിച്ച് ഉടൻ തന്നെ നിർമാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ചർച്ച നടത്തുമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു. ‘അമ്മ’ സംഘടന എന്തു നിര്‍ദേശിക്കുന്നോ അത് അനുസരിക്കാമെന്ന് ഷെയ്ൻ നിഗം എഴുതിയും വാക്കാലും ഉറപ്പുനൽകിയിരുന്നു.ആര് ജയിക്കുന്നു ആര് തോൽക്കുന്നു എന്നതല്ല, ഇരുവർക്കും രമ്യമായ രീതിയിൽ ചർച്ച ചെയ്ത് പ്രശ്നം തീർക്കും. അമ്മയും അസോസിയേഷനും എന്ത് പറയുന്നോ അത് കേട്ട് കൊള്ളാമെന്ന് ആ കുട്ടി സമ്മതിച്ചിട്ടുണ്ട്.അതിനാൽ ഷെയ്നുവേണ്ടി ഞങ്ങൾ മാന്യമായി ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിക്കും.ഷെയ്ൻ ഞങ്ങളുടെ മെമ്പറാണ്, കൊച്ചുകുട്ടിയാണ്, ഉപേക്ഷിക്കാൻ കഴിയില്ലെന്നും’, നടനും അമ്മയുടെ വൈസ് പ്രസിഡന്റുമായ ഗണേഷ് കുമാർ വെളിപ്പെടുത്തി.

shane nigam

More in Malayalam Breaking News

Trending

Recent

To Top