Malayalam Breaking News
“ദോഹയിൽ നിന്നുള്ള ആ മണ്ടനായ RJ യുടെ വീഡിയോ കണ്ടു” !! ഹനാൻ വിഷയത്തിൽ പ്രതികരണവുമായി ഷാൻ റഹ്മാൻ; മാപ്പു പറഞ്ഞു തടിയൂരി RJ…
“ദോഹയിൽ നിന്നുള്ള ആ മണ്ടനായ RJ യുടെ വീഡിയോ കണ്ടു” !! ഹനാൻ വിഷയത്തിൽ പ്രതികരണവുമായി ഷാൻ റഹ്മാൻ; മാപ്പു പറഞ്ഞു തടിയൂരി RJ…
“ദോഹയിൽ നിന്നുള്ള ആ മണ്ടനായ RJ യുടെ വീഡിയോ കണ്ടു” !! ഹനാൻ വിഷയത്തിൽ പ്രതികരണവുമായി ഷാൻ റഹ്മാൻ; മാപ്പു പറഞ്ഞു തടിയൂരി RJ…
ഹനാനെതിരെ വീഡിയോ പോസ്റ്റ് ചെയ്‌ത RJ സൂരജിനെതിരെ കടുത്ത പ്രതികരണവുമായി സംഗീത സംവിധായകൻ ഷാൻ റഹ്മാൻ. ദോഹയിലെ ഏതോ ഒരു എഫ്.എമ്മിൽ വർക്ക് ചെയ്യുന്ന മണ്ടനായ ഒരു ആർ.ജെയുടെ വീഡിയോ കണ്ടു എന്ന് തുടങ്ങുന്ന പോസ്റ്റിൽ ഉടനീളം ഹനാനെതിരെ വീഡിയോയുമായെത്തിയ ആർ.ജെ സൂരജിനുള്ള മറുപടിയാണ്.
നേരത്തെ ഹനാനെതിരെ വിഡിയോയുമായെത്തിയ ആർ.ജെ സൂരജിന്റെ പോസ്റ്റ് വൻ വിവാദമായിരുന്നു. തെറ്റ് മനസ്സിലാക്കിയ ഉടൻ ക്ഷമ ചോദിച്ചു സൂരജ് പുതിയ ഒരു വീഡിയോ കൂടി അപ്‌ലോഡ് ചെയ്‌തെങ്കിലും ഇപ്പോഴും സോഷ്യൽ മീഡിയയുടെ ആക്രമണത്തിന് അദ്ദേഹം ഇരയായിക്കൊണ്ടിരിക്കുകയാണ്. തന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും ഒരിക്കലും ഹനാനെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ലെന്നുമായിരുന്നു സൂരജ് പറഞ്ഞത്. ഷാൻ റഹ്മാന്റെ പോസ്റ്റിന് താഴെ ക്ഷമ ചോദിച്ചുകൊണ്ടെഴുതിയ കമന്റിലായിരുന്നു സൂരജിന്റെ വെളിപ്പെടുത്തൽ.
ഷാൻ റഹ്മാന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
“Just saw two SUPER IDIOTIC videos of a Malayalee RJ in some Kuwait or Doha fm about the little girl Hanan. Total sarcasm in the first and total innocence in the second. I wonder what these people get out of spreading such negativity. She’s a little girl for heaven sake. As if there are no topics to discuss about. I wonder how these people even get jobs in such FM stations. Being an RJ is about brightening a day. Spreading happiness. A responsibility. Which even includes AVOIDING delicate topics. Or AVOIDING topics that you’re not sure of. In some cases, some RJs can even brighten up lives. This guy is such a Disgrace to the radio station itself. Such a disgrace to hardworking RJs. I salute the RJs I know personally and because of people like these, I understand the value of the good ones.
PS : Couple of guys sent me personal msgs asking me to take off the post. Here’s the answer to them … Sorry, I’m not gonna withdraw this post. He should understand that she’s a little girl. Doesn’t matter if it’s a little boy either. He’s an influential RJ. People listen to him and look up to him. For that brief time, because of people like him, people got misunderstood and started throwing carcass at the little girl. For that brief second, people mistook her for a fraudster. We can’t even imagine the kind of situation that she’s living in or what she’s been through. Some RJ from kuwait/Doha can’t just blabber crap. People shouldn’t be plain stupid. People should be responsible. Above all, there’s a way to put things across to people. In a cultured way. A way which would pave way for discussions. Not like “Hanane kondu meen kachodam cheyyicha CinemaKaare, Ushaaralle?!”. He’s not a stand up comedian performing a sarcastic act. He’s talking about the life of a little girl. My 7 year old son has much more knowledge about respecting girls/women. I’m not gonna remove my post. Sorry”
ഷാൻ റഹ്മാന്റെ പോസ്റ്റിനു താഴെ ആർ.ജെ സൂരജിന്റെ കമന്റ്:
“ശെരിയാണ് ഷാൻ ബ്രോ.. എനിക്ക് തെറ്റ് പറ്റി.. ഒരുപാടു പേർ ഇൻബോക്സിലേക്ക് തുരു തുരാ വന്നപ്പോൾ ഭൂരിപക്ഷ അഭിപ്രായം ശെരിയായിരിക്കും എന്ന തോന്നലിനാൽ ഞാൻ അത് വിശ്വസിച്ചു.. ഒരു വീഡിയോ ചെയ്യുകയും ചെയ്തു.( അതിലും ഹനാനെ പറഞ്ഞിട്ടില്ല പത്രത്തെയും സിനിമാക്കരെയുമാണ് ട്രോൾ ചെയ്തത്). അത് ഒരുപാടു പേർ ഏറ്റെടുക്കുകയും ചെയ്തു.. ഇന്ന് ഹനാന്റെ ലൈവ് കണ്ടപ്പോൾ എനിക്ക് തെറ്റ് പറ്റിയെന്ന് തോന്നി ഞാൻ അതിനെ പറ്റി വിശദമായി അന്വേഷിച്ച് കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ട് തിരുത്തലും നടത്തി.. ആദ്യ വീഡിയോയെപ്പോലെ ഒരുപാടു പേരിലേക്ക് അത് എത്തുകയും ചെയ്തു..
ഇതിൽ പരം ഒരു പ്രായശ്ചിത്തം ഈ ഒരു വിഷയത്തിൽ എനിക്ക് ചെയ്യാനില്ല.. തെറ്റു പറ്റിയെന്ന് ബോധ്യപ്പെട്ടപ്പോൾ മിണ്ടാതെ പോസ്റ്റും മുക്കി ഇരിക്കാനും ഞാൻ നിന്നില്ല.. പറ്റിയ തെറ്റ് തിരുത്താൻ പരമാവധി ശ്രമിച്ചു.. വേറെന്താണ് തെറ്റിദ്ധാരണയാൽ സംഭവിച്ചുപോയ ഒരു വിഷയത്തിനു മേൽ ഇനി എനിക്ക് ചെയ്യാനാകുക.. ഒരുപാടു പേർ അവസരം നോക്കി നിൽക്കുകയായിരുന്നു അവർ എനിക്കു പറ്റിയ തെറ്റിനെ ആഘോഷിക്കുന്നു.. ആയിക്കോട്ടെ പരാതിയില്ല.. ഒരുപക്ഷേ അവർക്കൊന്നും ഒരിക്കലും തെറ്റ് പറ്റാറില്ലായിരിക്കാം.. ഹനാൻ വിഷയത്തിൽ കേരളത്തിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരേ ഒരാൾ ഒരു പക്ഷെ ഞാൻ മാത്രമാണെന്നാവാം..! എന്തായാലും എനിക്ക് ഒരു വലിയ അബദ്ധം സംഭവിച്ചു അതിൽ തിരുത്തലും നടത്തി…ആ കുട്ടിയുടെ അധ്യാപകനുമായി സംസാരിച്ചിരുന്നു.. ഞാൻ ഇങ്ങനെ ഒരു തിരുത്തൽ നടത്തിയതിൽ അദ്ദേഹം സന്തോഷം അറിയിക്കുകയും ചെയ്തു… ഇനി ഒരു വീഡിയോ ചെയ്യും മുൻപ് ശ്രദ്ധിക്കാൻ ഒരു പാഠമായി.. അങ്ങനെ കാണുന്നു കൂടുതൽ ചർച്ചകൾക്കില്ല ഏവർക്കും നന്ദി.”
Shan Rahman replies to RJ Sooraj’s video against Hanan