Malayalam Breaking News
പ്രിയങ്ക ചോപ്രയുടെ വിവാഹ നിശ്ചയം കഴിഞ്ഞു
പ്രിയങ്ക ചോപ്രയുടെ വിവാഹ നിശ്ചയം കഴിഞ്ഞു
By
പ്രിയങ്ക ചോപ്രയുടെ വിവാഹ നിശ്ചയം കഴിഞ്ഞു
നടി പ്രിയങ്ക ചോപ്രയും ഗായകൻ നിക്ക് ജോനസുമായുള്ള പ്രണയം ബോളിവുഡിൽ പരസ്യമാണ്. പ്രിയങ്കയേക്കാൾ 10 വയസിനു ഇളയതാണ് നിക്ക് . ഇപ്പോൾ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞതായാണ് റിപോർട്ടുകൾ വരുന്നത്. ബോളിവുഡ് ചിത്രം ഭാരതിൽ നിന്നും നടി പിന്മാറിയതോടെയാണ് വിവാഹവാർത്ത സത്യമെന്നു റിപോർട്ടുകൾ വന്നത്.
ഹോളിവുഡിൽ ചുവടുറപ്പിച്ചിരിക്കുന്ന പ്രിയങ്ക ചോപ്ര അലി അബ്ബാസ് സഫറിന്റെ സിനിമയിലൂടെ ബോളിവുഡിലേക്ക് മടങ്ങിയെത്താനുളള ഒരുക്കത്തിലായിരുന്നു. 10 വർഷങ്ങൾക്കുശേഷം ഈ ചിത്രത്തിലൂടെ സൽമാൻ ഖാനും പ്രിയങ്ക ചോപ്രയും ഒന്നിക്കുന്നുവെന്നതും ഇരുവരുടെയും ആരാധകർക്കും ഏറെ സന്തോഷം നൽകുന്നതായിരുന്നു. എന്നാൽ നടി പെട്ടന്ന് പിന്മാറുകയായിരുന്നു.
Yes Priyanka Chopra is no more part of @Bharat_TheFilm & and the reason is very very special , she told us in the Nick of time about her decision and we are very happy for her … Team Bharat wishes @priyankachopra loads of love & happiness for life 😊😉😍
— ali abbas zafar (@aliabbaszafar) July 27, 2018
ഭാരത് സിനിമയുടെ സംവിധായകൻ അലി അബ്ബാസ് സഫർ ട്വിറ്ററിലൂടെയാണ് പ്രിയങ്ക സിനിമയിൽനിന്നും പിന്മാറിയതായുളള വിവരം അറിയിച്ചത്. പ്രിയങ്കയുടെ പിന്മാറ്റത്തിനുളള കാരണവും സംവിധായകൻ വ്യക്തമാക്കിയിട്ടുണ്ട്.
ഭാരത് സിനിമയിൽ ഇനി പ്രിയങ്ക ചോപ്ര ഭാഗമാകില്ല.
‘സിനിമയിൽ നിന്നും പിന്മാറാനുളള പ്രിയങ്കയുടെ കാരണം വെരി വെരി സ്പെഷലാണ്. നിക്കിനുവേണ്ടിയാണ് സിനിമയിൽനിന്നും പിന്മാറുന്നതെന്നാണ് പ്രിയങ്ക പറഞ്ഞത്. പ്രിയങ്കയുടെ തീരുമാനത്തിൽ ഞങ്ങളെല്ലാം സന്തുഷ്ടരാണ്. പ്രിയങ്കയുടെ ജീവിതത്തിൽ എല്ലാവിധ സന്തോഷങ്ങളും ഉണ്ടാവട്ടെയെന്ന് ഭാരത് ടീം ആശംസിക്കുന്നു’. അലി അബ്ബാസ് ട്വീറ്റ് ചെയ്തു.
priyanka chopra got engaged to nick jonas ??