Actress
വിവാഹത്തിന് മുന്നേ ഗര്‍ഭിണിയായോ?, സോഷ്യല്‍ മീഡിയയുടെ സംശയങ്ങള്‍ക്ക് മറുപടിയുമായി ഷംന കാസിം
വിവാഹത്തിന് മുന്നേ ഗര്‍ഭിണിയായോ?, സോഷ്യല്‍ മീഡിയയുടെ സംശയങ്ങള്‍ക്ക് മറുപടിയുമായി ഷംന കാസിം
അഭിനേത്രിയെന്ന നിലയിലും നര്‍ത്തകി എന്ന നിലയിലും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഷംന കാസിം. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവമായതാരം മലയാളത്തിലേയ്ക്ക് എത്തിയിട്ട് നാളുകള്‍ ഏറെയായി. കൂടുതല്‍ അഭിനയപ്രാധാന്യമുള്ള സിനിമകള്‍ മറ്റു ഭാഷകളിലാണ് ഷംനയെ തേടിയെത്താറ്.
വലിയങ്ങാടി, ചട്ടക്കാരി തുടങ്ങിയ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും മലയാളത്തില്‍ വിജയം നേടാനോ കൂടുതല്‍ അവസരങ്ങള്‍ നേടാനോ ഷംനയ്ക്കായില്ല. ഇപ്പോള്‍ മറ്റ് ഭാഷകളില്‍ തിളങ്ങി നില്‍ക്കുകയാണ് നടി. സിനിമ പോലെ തന്നെ നൃത്ത രംഗത്തും സജീവമാണ് ഷംന. അടുത്തകാലത്തായിരുന്നു നടി വിവാഹിത ആയിരുന്നത്. ഈ വാര്‍ത്തകള്‍ എല്ലാം തന്നെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തു.
പിന്നാലെ താന്‍ ഗര്‍ഭിണിയാണെന്നും ഏഴു മാസം തികഞ്ഞതിന്റെ ചടങ്ങുകളുടെ ചത്രങ്ങളും താരം പങ്കുവെച്ചിരുന്നു. ഇതോടെ പലരും ചോദ്യങ്ങളുമായി എത്തിയിരുന്നു. വിവാഹത്തിന് മുന്‍പേ ഗര്‍ഭിണിയായോ എന്നായിരുന്നു പലര്‍ക്കും അറിയേണ്ടിയിരുന്നത്. വളകാപ്പ് ചടങ്ങുകള്‍ നടത്തിയതിന്റെ ദൃശ്യങ്ങളാണ് ഷംന ആദ്യം പുറത്തുവിട്ടത്.
വിദേശത്തായ ഭര്‍ത്താവിന് നാട്ടില്‍ എത്താന്‍ സാധിച്ചിരുന്നില്ല. അദ്ദേഹം വീഡിയോ കോളിലൂടെയാണ് പങ്കെടുത്തത്. ഇതിനു ശേഷം കണ്ണൂര്‍ ആചാര പ്രകാരം, വെള്ളമുണ്ട് ചുറ്റി നിറവയറില്‍ ചരട് കെട്ടുന്ന ചടങ്ങില്‍ ഷംനയും കുടുംബത്തിലെ സ്ത്രീകളുമാണ് പങ്കെടുത്തത്. പ്രസവത്തിനായി ഷംന ഭര്‍ത്താവിന്റെ അടുത്തെത്തുകയും ചെയ്തിരുന്നു.ദുബായിയിലെ ബിസിനസ്സുകാരനായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭര്‍ത്താവ്.
തന്റെ യൂട്യൂബ് ചാനലിലാണ് ഷംന ഇതുസംബന്ധിച്ച വിശദീകരണം നല്‍കിയത്. മുസ്ലിം ആചാരപ്രകാരം നിക്കാഹ് ആദ്യം നടന്നിരുന്നു. നിക്കാഹ് കഴിഞ്ഞത് 2022 ജൂണ്‍ 12നായിരുന്നു. ഇതിനു ശേഷം ഒന്നിന് പിറകെ ഒന്നായി സിനിമകളുടെ തിരക്കിലായി. ഏകദേശം ആ സമയത്തു തന്നെ ഷംന വിവാഹിതയായി എന്ന സ്ഥിരീകരിക്കാത്ത ചില റിപ്പോര്‍ട്ട് ചിലയിടങ്ങളില്‍ പ്രചരിക്കുകയുമുണ്ടായി. സിനിമാ തിരക്കുകള്‍ കാരണം ആര്‍ഭാടപൂര്‍വമുള്ള വിവാഹത്തിന്റെ തിയതി നീട്ടി വച്ചു
നിക്കാഹ് കഴിഞ്ഞാല്‍ ഭര്‍ത്താവുമൊത്ത് ഒന്നിച്ചു കഴിയാനും സാധ്യതയുള്ളതിനാല്‍, ഷംനയും ആസിഫും ഒന്നിച്ചായിരുന്നു താമസം. ഇതിനിടെ ഗര്‍ഭിണിയായി. നാനിയുടെ ദസറ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഷംന ഗര്‍ഭിണിയായിരുന്നു. തന്റെ യഥാര്‍ത്ഥ വിവാഹത്തീയതി ജൂണ്‍ 12 ആണെന്ന് ഷംന എടുത്തുപറയുകയും ചെയ്തു. ഒന്‍പതു മാസം പൂര്‍ത്തിയായ ശേഷമാണ് ഷംന വീഡിയോ ചെയ്തത്.
