Actress
എന്റെ മമ്മി വീണ്ടും ഗ്രാന്‍ഡ്മയാവാന്‍ പോവുന്നു, ഇതുവരെയുള്ള പിന്തുണയ്ക്ക് നന്ദി; സന്തോഷ വാർത്ത പുറത്തുവിട്ട് ഷംന കാസിം
എന്റെ മമ്മി വീണ്ടും ഗ്രാന്‍ഡ്മയാവാന്‍ പോവുന്നു, ഇതുവരെയുള്ള പിന്തുണയ്ക്ക് നന്ദി; സന്തോഷ വാർത്ത പുറത്തുവിട്ട് ഷംന കാസിം
അടുത്തിടെയാണ് നടി ഷംന കാസിം വിവാഹിതയായത്. ദുബായ് ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരനായ ഷാനിദായിരുന്നു ഷംനയെ ജീവിതസഖിയാക്കിയത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു
ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറെ സന്തോഷകരമായ ഒരു വാർത്ത പങ്കിടുകയാണ് ഷംന. താരം അമ്മയാകാന്‍ പോവുകയാണെന്നാണ് സന്തോഷ വാര്‍ത്ത. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെ ഷംന തന്നെയാണ് ഈ സന്തോഷ വാര്‍ത്ത അറിയിച്ചിരിക്കുന്നത്.
ഇത് ഏറെ സ്പെഷലായ വീഡിയോയാണെന്ന് പറഞ്ഞായിരുന്നു ഷംന സംസാരിച്ച് തുടങ്ങിയത്. ആദ്യം തന്നെ തന്റെ കല്യാണത്തിന് ആശംസ അറിയിച്ചവരോടെല്ലാം നന്ദി പറയുകയാണ് ഷംന ചെയ്യുന്നത്. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയെന്ന് പറഞ്ഞ ശേഷം ഞാനൊരു അമ്മയാവാന്‍ പോവുകയാണെന്ന് അറിയിക്കുകയായിരുന്നു ഷംന കാസിം. എന്റെ മമ്മി വീണ്ടും ഗ്രാന്‍ഡ്മയാവാന്‍ പോവുന്നു. എന്റെ ഡാഡി വീണ്ടും ഗ്രാന്‍ഡ്പയാവാന്‍ പോവുന്നുവെന്നും ഷംന പറയുന്നു.
തന്റെ ഡാഡിക്കും മമ്മിക്കുമൊപ്പമിരുന്നാണ് ഷംന സംസാരിച്ചത്. ഇതുവരെയുള്ള പിന്തുണയ്ക്ക് നന്ദി. യൂട്യൂബ് ചാനലിലൂടെയായി ഇനിയും വീഡിയോകള്‍ വരുമെന്നും ഷംന അറിയിക്കുണ്ട്..ആണ്കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്നും ഷംന കുടുംബാംഗങ്ങളോട് ചോദിക്കുന്നുണ്ടായിരുന്നു. മം റ്റു ബി എന്നെഴുതിയ കേക്കും ഷംന മുറിക്കുന്നതായി വീഡിയോയില്‍ കാണാം. താരത്തോടൊപ്പം കുടുംബത്തിലെ മറ്റുള്ളവരും ചേര്‍ന്നാണ് സന്തോഷം ആഘോഷിക്കുന്നത്. പിന്നാലെ വീഡിയോയ്ക്ക് താഴെയായി ഷംനയ്ക്ക് ആശംസകള്‍ അറിയിച്ചെത്തിയത്.
ഡാന്‍സ് വേദികളിലൂടെയായി തുടക്കം കുറിച്ച താരമാണ് ഷംന കാസിം. മഞ്ഞുപോലൊരു പെണ്കുട്ടിയിലൂടെയായാണ് താരത്തിന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. മലയാളത്തില്‍ മാത്രമല്ല അന്യഭാഷകളിലും സജീവമാണ് താരം. പൂര്ണയെന്നാണ് താരത്തെ അന്യഭാഷക്കാര്‍ വിളിക്കുന്നത്.
